Breaking

Tuesday, September 1, 2020

Spiritual മഹാബലിയും വാമനനും പുരാണത്തിൽ in Malayalam heritage friends blog Onam

Spiritual തിരുവോണവും മഹാബലിയും വാമനനും

 

മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ഉത്സവമാണല്ലോ ഓണം . മാവേലി മന്നനെ വരവേൽക്കാൻ ഓണപ്പാട്ടും ഊഞ്ഞാലും പൂവിളിയും ഓണക്കോടിയും പൂക്കളവുമൊക്കെയായി മലയാളികൾ സന്തോഷത്തിന്റെ പാരമ്യതയിലെത്തുന്ന കാലാമാണ്‌ ഓണക്കാലം. കർക്കിടകത്തിന്റെ വറുതിയിൽനിന്നും വിളവെടുപ്പിന്റെ സമൃദ്ധിയിലേയ്ക്ക്  ചിങ്ങമാസം കേരളത്തെ കൈപിടിച്ച് കയറ്റുന്നു.

കേരളവും മലയാളിയും ഓണവും മാവേലിയും Thiruvonam and maveli.

കേരളം ഭരിച്ചിരുന്ന അസുര ചക്രവർത്തിയായിരുന്ന മഹാബലി തന്റെ പ്രജകളെ കാണാനായി വർഷത്തിൽ ഒരിക്കൽ കേരളത്തിൽ എത്താറുണ്ടെന്നാണ് വിശ്വാസം.

മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന മാവേലിയുടെ ഓർമ്മ പുതുക്കലാണ് ഓണം എന്നാണു ഐതിഹ്യം.

Spiritual മഹാബലിയും വാമനനും പുരാണത്തിൽ in Malayalam heritage friends blog Onam

എവിടെയാണ് മഹാബലിയുടെ കഥ പരാമർശിക്കപ്പെട്ടിരിക്കുന്നത്?

ഭാഗവത പുരാണത്തിൽ ആണ് മഹാബലിയുടെ കഥ പരാമർശിച്ചിരിക്കുന്നത് . ഇവിടെയാണ്  വാമനാവതാരത്തെപ്പറ്റിയും പരാമർശിച്ചിട്ടുള്ളത്.

 

ഭാഗവത കഥാ സന്ദർഭം Story of Mahabali and Vamana in Bhagavata Purana.

ദേവന്മാരും അസുരന്മാരും ഒരുമിച്ചാണ് പാൽക്കടൽ കടഞ്ഞതെങ്കിലും ദേവന്മാർ അമൃത് നേടിയപ്പോൾ പ്രകോപിതരായ അസുരന്മാർ ദേവന്മാരെ ആക്രമിച്ചു. എന്നാൽ അമൃത് നേടി കൂടുതൽ ബലവാന്മാരായ ദേവന്മാർ ശക്തമായിത്തന്നെ ചെറുത്തുനിൽപ്പ് നടത്തി. എന്നാൽ അസാമാന്യമായ രീതിയിൽ യുദ്ധം ചെയ്ത അസുര ചക്രവർത്തിയായ ബലിയെ നേരിടാൻ ഇന്ദ്രൻ ഒരുപാട് കഷ്ടപ്പെട്ടു. അതിശക്തനായ നമുചി  എന്ന അസുരനെ വധിക്കാൻ കഴിഞ്ഞപ്പോൾ ഇന്ദ്രന് ആത്മവിശ്വാസം വർധിച്ചു. വീണ്ടും യുദ്ധം തുടരുമെന്നായപ്പോൾ നാരദമഹർഷി ദേവന്മാരെ യുദ്ധത്തിൽനിന്നും പിന്തിരിപ്പിച്ചു. സമയം അനുകൂലമല്ലാത്തതിനാൽ അസുരന്മാരും പിന്തിരിഞ്ഞു.

തന്റെ സ്വത്തും യശസ്സും എല്ലാം നഷ്ടപ്പെട്ടിട്ടും മഹാബലി ദുഖിതനാവാതെ ശാന്തനായിരുന്നു.  അദ്ദേഹം ഗുരുവായ ശുക്റാചാര്യരെ സമീപിച്ചു. സ്വർഗ്ഗത്തെ ജയിക്കാനുള്ള മഹാബലിയുടെ ആഗ്രഹം സഫലീകരിക്കാൻവേണ്ടി അദ്ദേഹത്തെക്കൊണ്ട് ശുക്റാചാര്യൻ വിശ്വജിത് എന്ന യാഗം ചെയ്യിച്ചു. യാഗത്തിൽനിന്നു  സ്വർണ്ണമയമായ രഥവും കുതിരകളും വില്ലും എല്ലാം പൊങ്ങിവന്നു .

മഹാബലിയുടെ പഴയ പ്രഭാവം തിരിച്ചു വന്നു.

ഉയരമുള്ള ശരീരത്തോടുകൂടിയവനും അരോഗ ദൃഢഗാത്രനും സുമുഖനും സ്വർണ്ണ പടച്ചട്ടയും കുണ്ഡലങ്ങളും അണിഞ്ഞവനുമായി കാണപ്പെട്ടു മഹാബലി.

അദ്ദേഹം സ്വർണ്ണ രഥത്തിൽ  ഇന്ദ്രലോകമായ അമരാവതി  ആക്രമിക്കാൻ പുറപ്പെട്ടു. എന്നാൽ  യാഗം ചെയ്ത ശക്തിയിൽ അജയ്യനായി വരുന്ന മഹാബലിയെ തോൽപ്പിക്കാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയ ഇന്ദ്രൻ ദേവഗുരുവായ ബൃഹസ്പതിയോടു ഉപദേശം തേടി. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം മനസ്സില്ലാ മനസ്സോടെ ഇന്ദ്രനും മറ്റ്  ദേവന്മാർക്കും   അവിടെനിന്നും മാറിപ്പോകേണ്ടിവന്നു.


ദേവ മാതാവിന്റെ വ്രതം

എന്നാൽ ഇതിൽ ദുഖിതയായ ദേവ മാതാവ് അദിതി യാകട്ടെ കശ്യപമഹർഷിയുടെ നിർദ്ദേശപ്രകാരം വിഷ്ണുവിനെ പ്രസാദിപ്പിക്കാനായി പയോവ്രതം അനുഷ്ഠിക്കുകയും മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട്  ദേവന്മാർക്ക് നീതി ലഭ്യമാക്കാം എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അങ്ങനെ അദിതിയുടെ പുത്രനായി ഭഗവാൻ വാമനാവതാരം കൈക്കൊണ്ടു.

മഹാബലി സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് ലോകം ഭരിച്ചു. യാഗം നടത്തിയാണ് ഇന്ദ്രപദം നേടേണ്ടത്. അല്ലാതെ യുദ്ധം ചെയ്തു കീഴ്പ്പെടുത്തിയല്ല എന്ന് ശുക്റാചാര്യർ ഉപദേശിച്ചപ്പോൾ പിന്നീട് നൂറോളം  അശ്വമേധയാഗങ്ങൾ മഹാബലി നടത്തി.


വാമനൻ എത്തുന്നു.

നർമ്മദാ നദിയുടെ വടക്കേ തീരത്തുള്ള ഭൃഗുകച്‌ഛം എന്ന സ്ഥലത്തു അശ്വമേധയാഗം നടക്കുമ്പോഴാണ് വാമനൻ അവിടേയ്‌ക്കെത്തുന്നത്.

അതിയായ തേജസോടു കൂടിയ ആ ബാലനെക്കണ്ടപ്പോൾ തന്നെ അവിടെയുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റു വന്ദിച്ചു.  മഹാബലി അദ്ദേഹത്തെ ആദരിച്ചിരുത്തി. എന്നിട്ടു ചോദിച്ചു " അങ്ങേയ്ക്കു എന്താണ് ഞാൻ നൽകേണ്ടത്? സ്വർണ്ണം വേണോ വീട് വേണോ. ആയിരം ആനകളെയോ കുതിരകളെയോ തരട്ടെ . ഈ ലോകത്തുള്ളതെല്ലാം എന്റെയാണ്. എന്ത് വേണമെങ്കിലും ചോദിച്ചുകൊള്ളൂ " എന്നാൽ മഹാബാലിയുടെ പൂർവികരുടെ ഗുണങ്ങൾ പ്രകീർത്തിച്ച വാമനൻ വെറും മൂന്നടി മണ്ണ് മാത്രമായാണ് ചോദിച്ചത്.

Spiritual മഹാബലിയും വാമനനും പുരാണത്തിൽ in Malayalam heritage friends blog Onam

എന്നാൽ ആ ബാലന്റെ അറിവില്ലായ്മകൊണ്ടാണിങ്ങനെ എന്ന് വിചാരിച്ചു ചെറിയ ഒരു ചിരിയോടെ സമ്മതിച്ചു.

പക്ഷെ; വന്നിരിക്കുന്നത് മഹാവിഷ്‌ണുവാനെന്നു മനസ്സിലാക്കിയ ശുക്റാചാര്യൻ മഹാബലിയെ പിന്തിരിപ്പിക്കാൻ നോക്കി.

സ്വന്തം ജീവൻ അപായപ്പെടുന്ന ഒരു ഘട്ടത്തിൽ വേണമെങ്കിൽ വാഗ്ദാനത്തിൽനിന്നും വ്യതിചലിക്കാം  എന്ന് അസുരഗുരുവും ആചാര്യാനുമായ ശുക്രാആചാര്യൻ ഉപദേശിക്കുന്ന സമയത്തു മഹാബലിയുടെ വാക്കുകൾ

ഒരു സാധാരണക്കാരൻ കൊടുക്കുന്ന വാക്കുപോലെയല്ല ഒരു ഭരണാധികാരി കൊടുക്കുന്ന വാക്ക്. ഞാൻ രാജാവായി കൊടുത്ത വാക്കു പാലിക്കാതിരിക്കുന്നതിനെപ്പറ്റി ഒരു നിമിഷം ചിന്തിക്കുമ്പോൾത്തന്നെ എന്റെ തല ലജ്ജകൊണ്ട് കുനിഞ്ഞു പോകുന്നു.  ലോകത്തിലെ ഏറ്റവുംവലിയ ഭക്തനായ പ്രഹ്ലാദന്റെ കൊച്ചുമകനാണ് ഞാൻ. എനിക്ക് പദവിയെപ്പറ്റിയോ ദാരിദ്ര്യത്തെപ്പറ്റിയോ മരണത്തെപ്പറ്റിയോ  നരകത്തെപ്പറ്റിയോ ഭയമില്ല. എന്നാൽ  " വാക്കു പാലിക്കാത്ത ഭരണാധികാരി" എന്ന ദുഷ്പ്പേരിനെ മാത്രം ഞാൻ ഭയപ്പെടുന്നു. പണംപദവി ഇതൊക്കെ ജീവിതം ജീവിച്ചു തീർക്കാൻ വേണ്ടി മാത്രമുള്ള ഓരോ ഉപാധികൾ മാത്രമാണ് , എന്നാൽ വാഗ്ദാനം പാലിച്ചവൻ എന്ന കീർത്തി മരണം കഴിഞ്ഞും നിലനിൽക്കുന്നതാണ്.


എന്നാൽ തന്റെ വാക്കുകൾ അനുസരിക്കാത്തതിന് ശുക്റാചാര്യൻ മഹാബലിയെ ശപിച്ചു.


അവിടെ വാമനനായി വന്നത് സാക്ഷാൽ വിഷ്ണുവാണെന്നറിഞ്ഞ മഹാബലി ഭാര്യയായ വിന്ധ്യാവലിയെ വിളിച്ചു വരുത്തി വാമനനെ  യഥാവിധി പൂജിച്ചു . അപ്പോൾ മുത്തച്ഛനായ പ്രഹ്ലാദനും അവിടെയെത്തിച്ചേർന്നു.  പ്രഹ്ലാദൻ വാമനന്റെ കാൽക്കൽ സാഷ്ടാംഗം പ്രണാമിച്ചു. ബ്രഹ്‌മാവ്‌ പ്രത്യക്ഷപ്പെട്ട് ഭഗവാൻ വിഷ്ണുവിനോട് എന്ത് വരമാണ് പരമ ഭക്തനായാ ബലിക്ക്  നൽകാൻ പോകുന്നതെന്ന്  ചോദിച്ചു.


 മഹാവിഷ്ണു പറഞ്ഞു " എന്റെ പരമഭകതനായ ഒരുവനെ ലോകമായാ വലയത്തിൽനിന്നും മോചിപ്പിച്ചു അവനെ കൂടുതൽ ഉന്നതിയിലേയ്ക്ക് നയിക്കാൻ സമയമാകുമ്പോഴാണ് അവനില്നിന്നും ലൗകികമായ എല്ലാം തിരിച്ചെടുക്കുന്നത്.

സാവർണ്ണമെന്ന മന്വന്തരത്തിൽ ദേവേന്ദ്രൻ ആകുന്നതു മഹാബലിയായിരിക്കും. അതിനുമുൻപ്‌ അദ്ദേഹത്തിന് ചില കഠിന പരിശീലനങ്ങൾ ആവശ്യമാണ്. 'ഞാനെന്നും' 'എന്റേത് എന്നും' ഉള്ള ഭാവം അദ്ദേഹത്തിന്റെ മനസ്സിൽനിന്ന് മാറണം. അതുവരെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുതലം എന്ന  ലോകത്തു വസിക്കണം. കൂടെ പ്രഹ്ലാദനും സഹായത്തിനുണ്ടാകും.  ഇപ്പോൾ;  ഇത്രയും വിപരീത സാഹചര്യത്തിലും വാക്കു പാലിക്കുന്ന ഭരണാധികാരി എന്ന നേട്ടത്തിലൂടെ മറ്റുള്ളവര്ക്ക് നേടാൻ കഴിയാത്ത അസൂയാവഹമായ നേട്ടമായാണ് മഹാബലി നേടിയിരിക്കുന്നത്. ഗർവം, അധികാരഭ്രമം, അഹങ്കാരം എന്നിവയെല്ലാം മാറ്റി ഇന്ദ്ര പദവിക്ക് തയാറെടുക്കേണ്ടതുണ്ട്.ആസുരീയ സ്വഭാവങ്ങൾ മാറി ദൈവികമായ ഗുണങ്ങൾ സ്വായത്തമാക്കേണ്ടതുണ്ട്."


മഹാബലി ഇന്ദ്രനാകുന്നു.

അങ്ങനെ പ്രഹ്ലാദനോടൊപ്പംവിഷ്ണുവിന് പ്രിയപ്പെട്ട സുതലം എന്ന ലോകത്തിൽ താമസിച്ചു ഇന്ദ്ര പദവിനേടാൻ യോഗ്യത സമ്പാദിക്കുകയും സാവർണ്ണ മന്വന്തരത്തിൽ ഭഗവാൻ വിഷ്ണു ദേവന്മാരല്ലാത്ത ഒരാളെ; അസുരന്മാരുടെ ചക്രവർത്തിയായിരുന്ന മഹാബലിയെ  ഇന്ദ്ര പദവിനൽകി  അനുഗ്രഹിക്കുകയും ചെയ്തു.


ശ്ലോകങ്ങൾ ദിനചര്യയുടെ ഭാഗം.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

ഏകശ്ലോകീ രാമായണം.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

മഹാബലിയും വാമനനും എന്ന ഈ ലേഖനം വീണ്ടും ആദ്യം മുതൽ വായിക്കാൻ ഇവിടെ അമർത്തുക.

 

ഹോം പേജിലേയ്ക്ക് പോകാനായി ഇവിടെ അമർത്തുക.







No comments:

Post a Comment