Ayurveda വീട്ടിലെ അത്ഭുത ഔഷധസസ്യം.തുളസിയുടെ ഔഷധ ഗുണം Medicinal plant Basil
തുളസിയെപ്പറ്റി എല്ലാം അറിയൂ Tulsi (Basil )
അവിശ്വസനീയമായ ഔഷധ ഗുണങ്ങളുള്ള
ഒരു സസ്യമാണ് നമ്മുടെയൊക്കെ വീട്ടു മുറ്റത്തും തൊടിയിലും വളരുന്ന തുളസിച്ചെടി . ഇതുകൊണ്ടു നമുക്ക് ഒരുപാട് പ്രയോജനങ്ങൾ ഉണ്ട് .
തുളസി എത്ര തരം ?How many types?
തുളസി രണ്ടു തരമാണ് കാണപ്പെടുന്നത്
. രാമ തുളസിയും കൃഷ്ണ തുളസിയും. ഇരുണ്ട നിറം ഒരൽപം കൂടിയതാണ് കൃഷ്ണതുളസി . ഇതിനാണ് ഔഷധ ഗുണം കൂടുതൽ ഉള്ളത് .
തുളസിയുടെ
ശാസ്ത്രീയ നാമം എന്ത് ?
ഒസിമം ടെന്യുയിഫ്ളോറം എന്ന ശാസ്ത്രീയ നാമത്തോട് കൂടിയതും ഒസിമം സാങ്റ്റം എന്ന് പരക്കെ അറിയപ്പെടുന്നതുമായ സസ്യമാണ്
തുളസി . രാജകീയമായ എന്ന
അർത്ഥത്തിൽ ഇംഗ്ലീഷിൽ ബേസിൽ എന്നോ
ഹോളി ബേസിൽ എന്നോ ഇതിനെ വിളിക്കാറുണ്ട് .
തുളസി എന്ന
വാക്കിന്റെ അർഥം എന്താണ് ? Meaning of Tulasi
തുലനം ഇല്ലാത്തത്
, അതുല്യം, സാമ്യം ഇല്ലാത്തത്.
മറ്റ് പേരുകൾ
എന്തൊക്കെയാണ് ?
ദേവ ദുന്ദുഭി,
ഗൗരി, സുരസ, സുലഭ, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്ന തുളസിയെ നീറ്റ് പച്ച എന്നാണു മലയാളത്തിൽ വിളിക്കുന്നത്
.
തുളസിയിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട് ? Contents in Tulsi
ബേസിൽ കാംഫർ എന്ന
എസ്സെൻസ് .
യൂജിനോൾ എന്ന
ഘടകം .
തുളസി ഏതൊക്കെ രോഗങ്ങൾക്ക് ഔഷധമാണ് ?
ചർമ രോഗങ്ങൾ, ചിലന്തി വിഷം , കൃമി രോഗങ്ങൾ, ജലദോഷം, ജ്വരം, അരുചി, തൊണ്ട വേദന തുടങ്ങിയ
രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കാറുണ്ട് .
ഉപയോഗിക്കുന്നതെങ്ങനെ
? Usage of Tulsi
v
തുളസിയും മഞ്ഞളും ചേർത്ത് ചിലന്തി വിഷത്തിനു പുരട്ടുന്നു .
v
തുളസിപ്പൂ ഇട്ട് എണ്ണ കാച്ചി തലയിൽ പുരട്ടുന്നത് സൈനസൈറ്റിസിന് ഗുണം ചെയ്യും .
v
തുളസിപ്പൂ നീരും തേനും ചേർത്ത് കഴിക്കുന്നത് ചുമയ്ക്ക് ആശ്വാസം നൽകും.
v
ചുമന്ന തുളസിനീരും ഇഞ്ചിയും ചേർത്ത്
കഴിക്കുന്നത് കഫക്കെട്ടിനു നല്ലതാണ് .
v
രക്ത ശുദ്ധിക്കും രക്ത ജന്യ രോഗങ്ങൾ ഒഴിവാക്കാനും തുളസി നല്ലതാണ്.
v
യൂജിനോൾ എന്ന ഘടകം ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്.
ആയുർവേദത്തിൽ തുളസിയുടെ പരാമർശം . Reference in Ayurveda
ആയുർവേദ ആചാര്യനായ ചരകൻ അദ്ദേഹത്തിന്റെ ചരക സംഹിതയിൽ
തുളസിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.
ഒരു പ്രധാനപ്പെട്ട അറിവ് .
·
തുളസിയില ഇട്ടു തിളപ്പിച്ച വെള്ളത്തിന്റെ ആവി പിടിക്കുന്നത്
ജലദോഷം കുറയാൻ നല്ലതാണ്.
·
തുളസിയിലയും ഒരൽപം ചുക്കും കുരുമുളകും പിന്നെ കുറച്ചു കരിപ്പെട്ടിയും
ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത് പനിയും ജ്വരവും മാറാൻ നല്ലതാണ്.
·
ദിവസവും ഒരു തുളസിയില കഴിക്കുന്നതും നല്ലതാണ്.
പ്രത്യേക പരാമർശം.
എന്നാൽ; ഗർഭിണികൾ, പ്രമേഹത്തിനു മരുന്ന് കഴിക്കുന്നവർ, രക്ത സംബന്ധമായ അസുഖങ്ങൾക്ക് അലോപ്പതി മരുന്ന് കഴിക്കുന്നവർ എന്നിവരൊക്കെ തുളസിയുടെ ഉപയോഗം ഡോക്ടറുടെ
അറിവോടെ മാത്രം തുടരുന്നതാണ് നല്ലത് .
ആദ്ധ്യാത്മികമായ പ്രാധാന്യം. Devotional and spiritual importance.
ഭാരതീയ സംസ്കാരത്തിൽ തുളസിക്ക് ഹിന്ദു മതത്തിൽ വളരെ
പ്രാധാന്യം കൽപ്പിച്ചു വരുന്നു. തുളസിയെ ദേവതയായിക്കണ്ട് ആരാധിച്ചു വരുന്നു . ഓരോ
വീടുകളിലും തുളസിച്ചെടി നടുകയും തുളസിത്തറ കെട്ടുകയും അതിനെ പവിത്രമായി
സംരക്ഷിക്കുകയും ചെയ്തു പോരുന്നു.
വിശ്വാസം .
രാത്രിയിൽ തുളസിച്ചെടിയിൽ നിന്നും ഇലകൾ പരിക്കെരുതെന്നാണ് പരക്കെ
വിശ്വാസം. രാത്രിയിൽ ചെടികൾ കാർബൺ ഡൈ ഓക്സൈഡ്
കൂടുതലായി പുറത്തു വിടുന്നതിനാൽ ആകാം ഈ വിശ്വാസം എന്ന് കരുതാം.
തുളസിയെപ്പറ്റിയുള്ള ഒരു ശ്ലോകം . Sloka about Tulsi
യന്മൂലേ സർവ തീർഥാനി
യൻ മദ്ധ്യേ സർവ ദേവതാഃ I
യദഗ്രേ സർവ വേദാശ്ച
തുളസി ത്വാം നമാമ്യഹം II
പ്രമേഹത്തിനുള്ള മരുന്ന് വീട്ടിൽത്തന്നെ.
ഈ ലേഖനം മുഴുവനായി വായിക്കാൻ ഇവിടെ അമർത്തുക.
രക്ത സമ്മർദ്ദത്തിനുള്ള മരുന്ന് സിദ്ധയിൽ.
ഈ ലേഖനം മുഴുവനും വായിക്കുവാൻ ഇവിടെ അമർത്തുക.
തുളസിയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള ഈ ലേഖനം ആദ്യം മുതൽ വീണ്ടും വായിക്കാൻ ഇവിടെ അമർത്തുക.
ഹോം പേജിലേയ്‌ക്ക് പോകാനായി ഇവിടെ അമർത്തുക.
Informative
ReplyDelete