Breaking

Saturday, June 27, 2020

Ayurveda സിദ്ധയിൽ രക്ത സമ്മർദ്ദത്തിന് മരുന്ന്. Siddha Medicine for Blood Pressure in Malayalam

 Ayurveda and Siddha Medicine for BP രക്ത സമ്മർദ്ദത്തിന് മരുന്ന് സിദ്ധയും ആയുർവേദവും.

 

 ആയിരക്കണക്കിന് വർഷം മുൻപുതന്നെ നമ്മുടെ പൂർവ്വികരായ ഋഷിമാർ കണ്ടുപിടിച്ച രണ്ടു ഔഷധ മേഖലകളാണ് ആയുർവേദവും സിദ്ധയും.


ഇന്ന് ലോകത്തിനു മുഴുവൻ വഴികാട്ടുകയാണ് ആയുർവേദവും സിദ്ധയും.


Ayurveda സിദ്ധയിൽ രക്ത സമ്മർദ്ദത്തിന് മരുന്ന്. Siddha Medicine for Blood Pressure in Malayalam



ചരക, ശുശ്രുത, അഗസ്ത്യ മുനി  Charaka, Sushrutha and Sage Agasthya.

 

ആയുർവേദ ആചാര്യൻമാരായ ചരകനും സുശ്രുതനും കണ്ടെത്തിയ മരുന്നുകളും അതോടൊപ്പം തന്നെ സിദ്ധവൈദ്യത്തിൽ ഏറ്റവും പ്രസിദ്ധനായി അറിയപ്പെടുന്ന  അഗസ്ത്യമുനി കണ്ടെത്തിയ മരുന്നുകളും ഇന്ന് വളരെയധികം ആളുകൾക്ക് ജീവിതത്തിൽ പ്രയോജനം നൽകുന്നു.

 

ആയുർവേദത്തിന്റെയും സിദ്ധയുടെയും  പ്രസക്തി.

 

 ഈ ഔഷധങ്ങൾ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായ പ്രതിരോധശേഷിയെ അത് വർദ്ധിപ്പിക്കുകയും മറ്റുള്ള അവയവങ്ങൾക്ക്  ഒന്നും തന്നെ യാതൊരുവിധമായ പാർശ്വഫലങ്ങളോ പ്രശ്നങ്ങളോ ഇല്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ ലോകത്തു ഒരുപാട് ആളുകൾ ഇന്ന് ആയുര്വേദവും സിദ്ധയും ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. മാത്രമല്ല ഇന്ന് ലോകം മുഴുവൻ ആളുകൾ ഇതിനെ ഉറ്റുനോക്കുന്നു.

 

രക്ത സമ്മർദ്ദം

 

 ഇന്നത്തെ ജീവിതശൈലിയും ഭക്ഷണക്രമവും കാരണം ഒരുപാട് ആളുകൾക്ക് രക്തസമ്മർദ്ദം ഉണ്ടാകുന്നുണ്ട്.

മാനസികമായ പിരിമുറുക്കമാണ് ഇതിനു മറ്റൊരു കാരണം.

 

പ്രകൃതി ചികിത്സയിൽ രക്തസമ്മർദ്ദത്തിന് മരുന്നുണ്ടോ?

 

 ഇതിന് വളരെ ഫലപ്രദമായ ഒരു മരുന്ന് സിദ്ധിയിൽ പറയുന്നുണ്ട് മരുന്നിന്റെ പേര് ജഡാ മഞ്ചി ചൂർണ്ണം എന്നാണ് ഇത് ഇന്ന് പല സ്ഥലങ്ങളിലും ലഭിക്കുന്നുണ്ട്.

 

   ചൂർണ്ണം ഒരുവസ്തു കരിച്ച ഉണ്ടാക്കിയിട്ടുള്ളതാണ്. ഇത് ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് കുടിക്കുകയാണ് വേണ്ടത്. അരഗ്ലാസ്സ് പാലിൽ ഒരു സ്പൂൺ പൊടി കലക്കി അത്താഴത്തിനു ശേഷം കുടിക്കണം. ഇത് കുടിക്കുമ്പോൾ ഒരു ചെറിയ അരുചി നമുക്ക് അനുഭവപ്പെട്ടേക്കാം. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ഇത് കുടിക്കുന്നതിലൂടെ  അരുചി നമുക്ക് നഷ്ടമാകുകയും; ഇത് സാവധാനം ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങുകയും നമ്മളുടെ രക്തസമ്മർദ്ദത്തെ സാധാരണനിലയിലേക്ക് കൊണ്ടു വരികയും ചെയ്യുന്നു.


 

 എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത്? ഇപ്പോൾ ഉപയോഗിക്കുന്ന മരുന്ന്  നിർത്താമോ ?

 

            ആദ്യം ഇത് ഉപയോഗിച്ച് തുടങ്ങുമ്പോൾ അലോപ്പതിയും തുടരുക. ആഴ്ചയിൽ രണ്ടു പ്രാവശ്യം വച്ച് രക്ത സമ്മർദം പരിശോധിക്കുക. എന്നിട്ടു ഡോക്ടറുടെ അറിവോടെയോ നല്ല ഒരു വൈദ്യന്റെ ഉപദേശത്തോടെയോ; ഒരു മാസത്തിനു ശേഷം അലോപ്പതി മരുന്ന് നിർത്താൻ സാധിക്കുന്നതാണ്. 

 ഇത് വളരെ ഫലപ്രദമായ ഒരു ഔഷധമാണ് മാത്രമല്ല ഇതിന് യാതൊരുവിധമായ പാർശ്വഫലങ്ങളും ഇല്ല.


Ayurveda സിദ്ധയിൽ രക്ത സമ്മർദ്ദത്തിന് മരുന്ന്. Siddha Medicine for Blood Pressure in Malayalam

 


 എന്തൊക്കെയാണ് നാം ശ്രദ്ധിക്കേണ്ടത്?

 

  വളരെ വിദഗ്ധനായ ഒരു സിദ്ധ വൈദ്യന്റെ അഭിപ്രായം തേടിയിരുന്നു. അദ്ദേഹം പറഞ്ഞത് ഇത് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് എന്നാണ്.

 

എന്നാൽ അതോടൊപ്പം രക്ത സമ്മർദ്ദം ശരിയായ അളവിൽ നിലനിർത്താനായി മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ദിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

അതായത്,  ദിവസവും ശരീരത്തിന് വ്യായാമം കിട്ടേണ്ടതുണ്ട്. എന്നും കുറച്ചു ദൂരം നടക്കുകയും അതോടൊപ്പം അര മണിക്കൂറെങ്കിലും വ്യായാമമോ യോഗയോ ചെയ്യുകയും വേണം. മനസ്സിനെ ശാന്തമായി നിലനിർത്തുന്നതിലൂടെ രക്ത സമ്മർദ്ദത്തെ ഒരു പരിധിവരെ. നമുക്ക് കുറയ്ക്കാനും ഒഴിവാക്കാനും സാധിക്കും.

 

 എവിടെയാണ് ഈ ഔഷധങ്ങൾ ലഭിക്കുന്നത്?

 

 ആയുർവേദ ഔഷധങ്ങളും സിദ്ധ മരുന്നുകളും  പച്ചമരുന്നുകളും വിൽക്കുന്ന പല സ്ഥലങ്ങളിലും ഇത് ലഭിക്കാൻ സാധ്യതയുണ്ട്. പ്രമുഖരായ പല ഔഷധ നിർമാണ സ്ഥാപനങ്ങളും ഈ മരുന്ന് നിർമ്മിക്കുന്നുണ്ട് .

 

  ഇത് ഉപയോഗിക്കുന്നവർ രാത്രികാലങ്ങളിൽ  വളരെ കാഠിന്യമേറിയ ഭക്ഷണപദാർത്ഥങ്ങൾ വലിയ അളവിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

രാത്രികാലങ്ങളിൽ മദ്യവും മാംസ ഭക്ഷണവും പൂർണമായും ഒഴിവാക്കണം.

 

 ഇങ്ങനെ എല്ലാ തരത്തിലുമുള്ള ജീവിതശൈലി രോഗങ്ങൾക്കുള്ള പച്ചമരുന്നുകളും മറ്റു ഔഷധങ്ങളും നമ്മുടെ പൂർവികർ  നിർദ്ദേശിച്ചിരുന്ന വിലപ്പെട്ട അറിവുകൾ നഷ്ടപ്പെട്ടു പോകാതെ സംരക്ഷിക്കാനും അതിന്റെ ഉപയോഗം വർധിപ്പിക്കാനും നിലനിർത്താനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


തുളസിയുടെ ഔഷധ ഗുണം

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.


പ്രമേഹത്തിനുള്ള ഔഷധം വീട്ടിൽത്തന്നെ.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.


സിദ്ധയിൽ രക്ത സമ്മർദ്ദത്തിനുള്ള മരുന്ന് എന്ന ഈ ലേഖനം വീണ്ടും ആദ്യം മുതൽ വായിക്കാൻ ഇവിടെ അമർത്തുക.

 

 ഹോം പേജിലേക്ക് പോകാൻ ഇവിടെ അമർത്തുക.













No comments:

Post a Comment