Art & Literature സാഹിത്യം മിനിക്കഥ തണൽമരം Short story
Mothers Day special short story in Malayalam Tanalmaram.
മോഹനൻ വളരെ
സന്തോഷവാനായിരുന്നു. അയാൾ രാവിലെ തന്നെ എഴുന്നേറ്റ് കുളിയും കഴിഞ്ഞു വേഗം ഒരുങ്ങി, അലമാരയിൽ വാങ്ങി വച്ചിരുന്ന കസവു നേര്യതിന്റെ പൊതി കയ്യിലെടുത്തു പുറത്തേയ്ക്കു ഇറങ്ങാൻ
തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് ഭാര്യ സ്മിത ചോദിച്ചു -" മോഹനേട്ടാ ! എങ്ങോട്ടാ ഇത്ര രാവിലെ കുളിച്ചു റെഡിയായിട്ട് ?"
അയാൾ
സന്തോഷത്തോടെ പറഞ്ഞു " രാവിലെ തന്നെ അമ്മയെ ഒന്ന് പോയി കാണണം, ഇന്ന് മാതൃ ദിനമല്ലേ
! ".
സ്മിത പെട്ടന്ന് അടുക്കളയിലേക്കു പോകുന്നതിനിടയിൽ പറഞ്ഞു " ഒന്ന്
നിന്നെ
, ദേ
ഈ അച്ചാറുകുപ്പി അമ്മയ്ക്ക് കൊടുക്കണേ ! അമ്മയ്ക്ക് ഇഷ്ടപ്പെട്ട കണ്ണിമാങ്ങ അച്ചാറാ".
അയാൾ
അതും വാങ്ങി വേഗം കാർ സ്റ്റാർട്ട് ചെയ്തു ഓടിച്ചുപോയി .
ദൂരെ
നിന്നേ ആ പഴയ തറവാടുപോലുള്ള വീട് കാണാം . അയാൾക്ക് ഒരുപാട് സന്തോഷം തോന്നി. വേഗം എത്താൻ സാധിച്ചതിന്റെ ആശ്വാസവും .
ഗേറ്റ് കടന്നപ്പോൾത്തന്നെ, മുറ്റത്തു തന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന അമ്മയെ കണ്ടു . കാറ് നിർത്തി വേഗം അമ്മയുടെ അടുത്തേയ്ക്കു നടന്നെത്തി
. അപ്പൂപ്പൻ
താടിപോലെ നരച്ച ആ 'അമ്മ എന്ന നന്മ മരം ആ മകനെ
കെട്ടിപ്പിടിച്ചു മൂർദ്ധാവിൽ ഒരു ഉമ്മ നൽകി . " നീ രാവിലെ തന്നെ വന്നല്ലോ മോനെ " എന്ന് പറഞ്ഞു ഉള്ളിലേക്ക് കടന്നു.
സ്വീകരണ മുറിയിൽ ഇരുന്നു വിശേഷങ്ങൾ പറഞ്ഞു .കുറച്ചു കഴിഞ്ഞു അയാൾ പോകാനായി എഴുന്നേറ്റു. അപ്പോൾ സ്വീകരണ മുറിയിലിരുന്ന മധ്യ വയസ്കൻ പറഞ്ഞു -" സാറേ ! അടുത്ത വര്ഷത്തെക്കുള്ള ഫീസ് കൂടി അടച്ചിട്ടു പോയാൽ ഇനി ഇടയ്ക്കു വരേണ്ടല്ലോ !" അപ്പോളാണ് , അടയ്ക്കാൻ കൊണ്ടുവന്ന പണത്തിന്റെ കാര്യം ഓർമ്മ വന്നത്. കഴിഞ്ഞ
വര്ഷം ഫാമിലി ടൂറിനു വിദേശത്തേയ്ക്ക് പോകാൻ
പറമ്പിൽ
പണ്ട് 'അമ്മ നട്ട രണ്ടു മരങ്ങൾ വിറ്റതിൽ ബാക്കി ഉണ്ടായിരുന്ന പണം കൊണ്ട് അമ്മയ്ക്കുള്ള പണമടച്ചു
രസീതും വാങ്ങി പുറത്തേയ്ക്കിറങ്ങുമ്പോൾ
ആ മധ്യവയസ്‌കൻ മാനേജർ പൊകയില കറ പുരണ്ട പല്ലുകാട്ടി ഒന്ന് ചിരിച്ചു.
അമ്മയുടെ
നന്മകൾ മനസിൽ ആലോചിച്ചു കൊണ്ട്
വണ്ടിയുടെ
അടുത്തേയ്ക്കു നടന്നു.
വണ്ടിയിൽ
കയറിയപ്പോൾ തന്നെ അയാളിലെ പ്രായോഗിക മനുഷ്യൻ ഉണർന്നു. തിരികെ ഗേറ്റ് കടന്നപ്പോൾ 'വൃദ്ധാശ്രമം ' എന്ന വലിയ ബോർഡോ
, തൊട്ടടുത്തുള്ള
'ബാലാശ്രമ'ത്തിലെ
അനാഥക്കുട്ടികൾ
സ്വന്തം അമ്മമാരെ ഒരുനോക്കു കാണാൻ കൊതിക്കുന്നതോ ഒന്നും
അയാൾ
ശ്രദ്ധിച്ചില്ല .
ഈ
വർഷത്തെ ഫാമിലി
ടൂറിനു പുതിയൊരു
രാജ്യത്തേയ്ക്കു പോകാൻ 'അമ്മ നട്ടു വളർത്തിയ ഏതു മരം മുറിക്കണം എന്ന ചിന്തയിൽ പോകുമ്പോൾ
; വെയിൽ കനത്തപ്പോൾ മുൻപിലെ വഴിയിലെ ഈർപ്പം നീരാവി ആകുന്നതോടൊപ്പം മനസിലെ സ്നേഹവും ബാഷ്പീകരിച്ചു പോയി മറഞ്ഞോ ! അടുത്ത വർഷത്തെ മാതൃ ദിനത്തിൽ മാത്രം സ്നേഹമഴയായ് പെയ്യാൻ!!!
പെട്ടെന്നാണ്
അമ്മയോടൊപ്പം സെൽഫി എടുത്തില്ലല്ലോ എന്നോർത്തത്. ഒരു ഫോൺ വന്നത് കൊണ്ട് വണ്ടി
വഴിയരുകിൽ നിർത്തി .അപ്പോഴാണ് തൊട്ടടുത്ത ഇടിഞ്ഞു പൊളിഞ്ഞ പഴയ ഒരു വീട് അയാളുടെ
ശ്രദ്ധയിപ്പെട്ടത്.അവിടെ ഒരു ചെറുപ്പക്കാരൻ ശാരീരിക വൈകല്യം ഉള്ള അമ്മയെ നടത്തി
കൊണ്ടുപോയി ഒരിടത്തിരുത്തി ആഹാരം വായിലേക്ക് വച്ച് കൊടുക്കുന്നു.
Mothers day story
പട്ടിണിപ്പാവങ്ങൾ പോലും ഇത്രയേറെ മാനുഷിക മൂല്യങ്ങൾ കാത്തു സൂക്ഷിക്കുമ്പോൾ താൻ മാത്രം ഇത്ര ക്രൂരനായതിൽ അയാൾക്ക് ആത്മ നിന്ദ തോന്നി. എത്ര പണം സമ്പാദിച്ചാലും ബന്ധങ്ങളുടെ വിലയ്ക്ക് തുല്യമാവില്ലല്ലോ ഒന്നും എന്നയാൾ ചിന്തിച്ചു .
അയാൾ പതുക്കെ വണ്ടി തിരിച്ചു. വീണ്ടും അനാഥാശ്രമത്തിലേയ്ക്ക് - അമ്മയെ തിരികെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാൻ. അമ്മയെന്ന നന്മ മരത്തിനു തുല്യമായി മറ്റൊന്നും ലോകത്തിലില്ല .
ഒരു തണുത്ത കാറ്റ്
മനസിലൂടെ വീശിപ്പോകുന്നതായി അയാൾക്ക് തോന്നി .
ഒരു താരാട്ടു
പാട്ടിന്റെ കുളിർമ മനസ്സിൽ പെയ്തിറങ്ങി...
0 Comments