Breaking

Tuesday, June 30, 2020

Ayurveda പ്രമേഹത്തിനുള്ള മരുന്ന് വീട്ടിൽത്തന്നെ.Natural Medicine for Diabetes in Malayalam

 Ayurveda ആയുർവേദം സിദ്ധ പ്രമേഹത്തിനുള്ള മരുന്ന് വീട്ടിൽത്തന്നെ  Natural Medicine for Diabetic

പ്രമേഹ രോഗികൾ Diabetic Patient

ഇന്ന് ലോകം മുഴുവനും പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചുവരുന്നു. കേരളത്തിലും കഴിഞ്ഞ കുറെ വർഷങ്ങളായി പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

പ്രമേഹത്തിന് കാരണം  Reason for Diabetes

 ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമം ഇല്ലായ്ക, എന്നിവയോടൊപ്പം പാരമ്പര്യവും ഇതിന് ഒരു ഘടകമാണ്. എന്നാൽ ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ഇത് ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും.

Ayurveda പ്രമേഹത്തിനുള്ള മരുന്ന് വീട്ടിൽത്തന്നെ.Natural Medicine for Diabetes in Malayalam heritage friends

പ്രമേഹത്തിനുള്ള മരുന്നുകൾ

ഇന്ന് അലോപ്പതി മരുന്ന് കഴിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിച്ചു നിർത്തുന്ന ഒരുപാട് ആളുകൾ ഉണ്ട്. മറ്റുചിലരാകട്ടെ ഇൻസുലിൻ എടുത്തു കൊണ്ടാണ് ഇതിനെ നിയന്ത്രിക്കുന്നത്.

പ്രമേഹത്തിനുള്ള മരുന്ന് വീട്ടിൽത്തന്നെ. Natural Medicine

എന്നാൽ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഔഷധം നമുക്ക് വീട്ടിൽ തന്നെ ലഭ്യമാണ്. നാം നിത്യവും ഉപയോഗിക്കുന്ന വെണ്ടക്കായ എന്ന പച്ചക്കറിക്ക് പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറയാം.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം

എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം; വിഷവിമുക്തമായ വെണ്ടക്കായ വേണം ഇതിന് ഉപയോഗിക്കാൻ.  കേടുവന്നതോ, മുറ്റിയതോ കീടനാശിനികൾ തളിച്ച് ഉണ്ടാക്കിയതോ ആയ വെണ്ടക്കായ നാം ഉദ്ദേശിച്ച ഫലം നൽകണമെന്നില്ല.


 വീട്ടിൽ നട്ടു  വളർത്താം

അതിനായി; വീട്ടുമുറ്റത്ത് തന്നെ നമുക്ക് പത്ത് വെണ്ടക്കായ തൈകൾ നട്ടു പിടിപ്പിക്കാം. പത്തു രൂപയ്ക്ക് കിട്ടുന്ന ചെറിയ ഒരു പായ്ക്കറ്റ് വെണ്ടക്കായ വിത്തുകൾ വാങ്ങി, വീട്ടിൽ ഉള്ള പഴയ സഞ്ചികളിൽ മണ്ണു നിറച്ച് അതിൽ നടുകയാണെങ്കിൽ നമുക്ക് നല്ല ശുദ്ധമായ വെണ്ടക്കായ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാൻ സാധിക്കും.

ഉപയോഗം Usage

 ഇനി; ഇതിന്റെ ഉപയോഗം എങ്ങനെയാണെന്ന് പറയാം. അതിനു മുൻപ് ശ്രദ്ധിക്കേണ്ട ഒരു കാര്യം; പ്രമേഹത്തിന്  ഇപ്പോൾ ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടറുടെ അനുവാദം വാങ്ങുക. അല്ലെങ്കിൽ ഏതെങ്കിലും പ്രഗൽഭനായ ഒരു വൈദ്യന്റെ ഉപദേശം തേടുക. തുടർച്ചയായ ദിവസങ്ങളിൽ രക്തപരിശോധന നടത്തുക. കാരണം വെണ്ടക്കായ ഉപയോഗിച്ച് തുടങ്ങുമ്പോൾ രക്തത്തിൽ ക്രമാതീതമായി പ്രമേഹത്തിന് അളവ് കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് പരിശോധന എല്ലാ ദിവസങ്ങളിലും നടത്തുകയും ഡോക്ടറുടെ ഉപദേശം തേടുകയും വേണ്ടതുണ്ട്.


എങ്ങനെ ഉപയോഗിക്കണം

ഇനി; വെണ്ടക്കായ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം. വൈകുന്നേരം തന്നെ അഞ്ച് വെണ്ടക്കായ പറിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. രാത്രിയിൽ ഒരു ഗ്ലാസ് നല്ല വെള്ളം എടുക്കുക. എന്നിട്ട് വെണ്ടക്കായ മുങ്ങി നിൽക്കുന്ന രീതിയിൽ ഇടാൻ പാകത്തിൽ ഒരു പാത്രം കണ്ടെത്തുക. ആ പാത്രത്തിലേക്ക് വെള്ളമൊഴിച്ച ശേഷം വെണ്ടക്കായ കൈകൊണ്ട് നന്നായി ഉടയ്ക്കുക. എന്നിട്ട് വെള്ളമൊഴിച്ച പാത്രത്തിലേക്ക് ഇടുക. വെള്ളത്തിൽ മുങ്ങി നിൽക്കുന്ന രീതിയിൽ അടച്ച് വെക്കുക.

രാവിലെ എഴുന്നേറ്റ ശേഷം; വെള്ളത്തിൽ ഇട്ടുതന്നെ ഈ വെണ്ടക്കായ നന്നായി കശക്കി പിഴിയുക. അപ്പോൾ കൊഴുത്ത പശ പോലെ ഉള്ള ഒരു ദ്രാവകം ആയിരിക്കും പാത്രത്തിൽ നമുക്ക് ലഭിക്കുക.

വെണ്ടയ്ക്കയുടെ തൊലിയും അരിയും ആ പാത്രത്തിൽ നിന്ന് മാറ്റി കളയുക. ഇപ്പോൾ ആ പാത്രത്തിലുള്ള കൊഴുത്ത പശ പോലെയുള്ള ദ്രാവകം മുക്കാൽ ഗ്ലാസ് ഓളം വരും.

അതിനുശേഷം; ആ ദ്രാവകം വെറും വയറ്റിൽ തന്നെ കുടിക്കുക. ആദ്യദിവസങ്ങളിൽ ഒരു ചെറിയ അരുചി അനുഭവപ്പെട്ടേക്കാം. എന്നാൽ അത് കാര്യമാക്കേണ്ടതില്ല. ഒരു മാസത്തോളം ഇത് തുടർച്ചയായി ചെയ്യുക.

Ayurveda പ്രമേഹത്തിനുള്ള മരുന്ന് വീട്ടിൽത്തന്നെ.Natural Medicine for Diabetes in Malayalam heritage friends

പരിശോധന നടത്തണം

 എന്നാൽ ഒന്നിടവിട്ട ദിവസങ്ങളിൽ രക്ത പരിശോധന നടത്തുകയും അളവിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കുകയും വേണം.

മറ്റു മരുന്നുകൾ ഉപേക്ഷിക്കാമോ 

ആദ്യ ദിവസങ്ങളിൽ നാം ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന മറ്റ് മരുന്നുകൾ ഉപേക്ഷിക്കാൻ പാടില്ല. ഏകദേശം രണ്ടാഴ്ചയോളം ഉപയോഗിച്ചതിനു ശേഷം പരിശോധന നടത്തിയ ഫലവുമായി ഡോക്ടറെ സമീപിക്കേണ്ടതാണ്.

 അദ്ദേഹത്തിന്റെ വിശദമായ അഭിപ്രായത്തിന് ശേഷം മാത്രമേ അലോപ്പതി ഔഷധം ഉപേക്ഷിക്കാൻ പാടുള്ളൂ. എന്നാൽ;  ഈ ഒരു മാസക്കാലം വളരെ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണെങ്കിൽ പ്രമേഹത്തെ നിങ്ങളുടെ വരുതിയിലാക്കാൻ സാധിക്കും.

ദിനചര്യ

അതിനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ചിട്ടയായ ഒരു വ്യായാമം, ഭക്ഷണക്രമീകരണം എന്നിവ ചെയ്തുകൊണ്ട് ചെറിയ തോതിൽ മാത്രം മരുന്നുകൾ കഴിച്ചു കൊണ്ട് തുടർന്നുള്ള കാലം സന്തോഷമായി ജീവിക്കാൻ സാധിക്കും.

 എന്നാൽ; ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നതിന് മുൻപ് തീർച്ചയായും നിങ്ങളുടെ ഡോക്ടറെ അറിയിച്ചിരിക്കണം.

തുടർച്ചയായി രക്തപരിശോധന നടത്തി പ്രമേഹത്തിന് അളവിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കുകയും വേണം.

പ്രമേഹത്തെ പൂർണമായി ഒഴിവാക്കാൻ സാധിക്കില്ല എങ്കിലും ഒരു പരിധിവരെ പിടിച്ചു നിർത്താനും കുറച്ചു നിർത്താനും ഇതുവഴി നമുക്ക് സാധിക്കുന്നതാണ്. ഏവർക്കും ആരോഗ്യകരമായ ദിനങ്ങൾ ഉണ്ടാകട്ടെ എന്ന ആശംസകളോടെ.


തുളസിയുടെ ഔഷധ ഗുണം.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.


രക്ത സമ്മർദ്ദത്തിനുള്ള മരുന്ന് സിദ്ധയിൽ.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.


പ്രമേഹത്തിന്റെ മരുന്ന് വീട്ടിൽത്തന്നെ.

ഈ ലേഖനം വീണ്ടും ആദ്യം മുതൽ വായിക്കാൻ ഇവിടെ അമർത്തുക.


ഹോം പേജിലേയ്‌ക്ക്‌ പോകാൻ ഇവിടെ അമർത്തുക.











1 comment:


  1. Hi nice blog...thanks for the information...we are a holistic centre that provides treatments and therapies to restore health and refresh the mind. For more details please check our website...
    Ayurveda Centre Sydney

    ReplyDelete