Breaking

Monday, July 20, 2020

Heritage കർക്കിടകത്തിലെ ഔഷധക്കഞ്ഞി Aushadhakkanji of karkkidakam in Malayalam.

Heritage ആരോഗ്യ സംരക്ഷണത്തിന് ഔഷധക്കഞ്ഞി Aushadha kanji for health protection.

കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിയെപ്പറ്റി കേൾക്കാത്ത മലയാളികളാരുംതന്നെ ഉണ്ടാകില്ല. കാരണം, നമ്മുടെ;  അതായത് മലയാളികളുടെ ജീവിതശൈലിയിൽ ഔഷധക്കഞ്ഞിക്ക് വളരെയേറെ സ്ഥാനമാണുള്ളത്. കേരളം ആയുർവേദത്തിന്റെ ഈറ്റില്ലം കൂടിയാണല്ലോ. അതുകൊണ്ടുതന്നെ ഔഷധച്ചെടികളുടെയും പച്ചമരുന്നുകളുടെയും ഉപയോഗം നമ്മുടെ നിത്യ ജീവിതത്തിൽത്തന്നെ ഉണ്ട്. ഇതിൽപ്പലതും പ്രാവർത്തികമാക്കാൻ വേണ്ടി ഒരു ആചാരമായിത്തന്നെ നമ്മുടെ പൂർവികർ അനുഷ്ഠിക്കാൻതുടങ്ങി.

Heritage കർക്കിടകത്തിലെ ഔഷധക്കഞ്ഞി Aushadhakkanji of karkkidakam in Malayalam, heritage friends

എന്താണ് ഔഷധക്കഞ്ഞി അഥവാ മരുന്നുകഞ്ഞി? What is Aushadha kanji or marunnu kanji?

നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമായി നാട്ടുപച്ചമരുന്നുകൾ ചേർത്ത് കർക്കിടക മാസത്തിൽ കഞ്ഞിയുണ്ടാക്കിക്കഴിക്കുന്നതിനാണ് ഔഷധക്കഞ്ഞി അഥവാ മരുന്നുകഞ്ഞി എന്ന് പറയുന്നത്.

എന്തുകൊണ്ടാണ് ഔഷധക്കഞ്ഞി കർക്കിടക മാസത്തിൽ? Why in the month of Karkkidakam?

മീനം, മേടം മാസങ്ങളിലെ കനത്ത ചൂടിന് ശേഷം ഇടവമാസത്തിന്റെ പകുതിയോടെ ഇടവപ്പാതി പെയ്യാൻ തുടങ്ങുകയായി.  ഇതാകട്ടെ, മിഥുനത്തിലും നീണ്ടു നിൽക്കും. രണ്ടുമാസത്തെ തോരാത്ത മഴയ്‌ക്കുശേഷം ഭൂമി തണുത്തിട്ടുണ്ടാകും. അപ്പോൾ മനുഷ്യ ശരീരവും വളരെയേറെ തണുത്തിരിക്കും. ഈ സമയം തണുപ്പുകാരണം വാത സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല കനത്ത മഴ കാരണം ആളുകളുടെ ശാരീരിക അധ്വാനവും കുറവായിരിക്കും. അതായത്; കൃഷിയും മറ്റു പണികളും കുറഞ്ഞ ഈ സമയത്തു ദഹനശേഷിയും ആളുകൾക്ക് കുറയും.  ഇങ്ങനെ ശാരീരിക ശേഷി കുറയുന്നതുമൂലം സ്വാഭാവിക രോഗപ്രതിരോധ ശേഷിയും ആളുകൾക്ക് വളരെയേറെ കുറയുന്ന സമയമാണ് കർക്കിടക മാസം.

അതുകൊണ്ടാണ് ആരോഗ്യം വർധിപ്പിക്കാൻ കർക്കിടക മാസത്തിൽ പച്ചിലകളരച്ച ഔഷധക്കഞ്ഞി എന്ന ഒരു ആചരണം നമ്മുടെ പൂർവികർ ആരംഭിച്ചത്. പൊതുവെ ആയുർവേദ ജീവിത ശൈലി പുലർത്തുന്ന കേരളീയരാണ് ഔഷധക്കഞ്ഞിയും ദിനചര്യയുടെ ഭാഗമാക്കിയത്.

ഔഷധക്കഞ്ഞിയുടെ ലക്ഷ്യമെന്ത്? Main purpose of Aushadha Kanji.

നാല് ലക്ഷ്യങ്ങളാണ് ഔഷധക്കഞ്ഞിക്ക് പ്രധാനമായും ഉള്ളത്.

ഒന്ന്. മഴയും തണുപ്പും മൂലമുണ്ടാകുന്ന വാതരോഗങ്ങൾക്ക് ശമനം ഉണ്ടാക്കുക.

രണ്ട്. ശാരീരിക അധ്വാനം കുറയുന്നതുമൂലം ശരീരത്തിനുണ്ടാകുന്ന ആലസ്യവും തളർച്ചയും ഒഴിവാക്കുക.

മൂന്ന്. ദഹനശേഷി വർധിപ്പിക്കുക

നാല്. ശാരീരിക ശേഷി കുറഞ്ഞതുമൂലം ഉണ്ടാകുന്ന രോഗപ്രതിരോധശേഷിക്കുറവ് ഇല്ലാതാക്കുക.

ഏതെല്ലാം ഔഷധങ്ങളാണ് കഞ്ഞിക്ക് ഉപയോഗിക്കുന്നത്? Herbs in Aushadhakkanji.  

മൂന്നു തരത്തിലുള്ള ഔഷധങ്ങളാണ്  കഞ്ഞിയിൽ ഉപയോഗിക്കുന്നത്.

വാതരോഗങ്ങൾക്കുള്ള  ഔഷധങ്ങൾ. ഇതിൽ കുറുന്തോട്ടി ഉൾപ്പെടെയുള്ളവ ഉൾപ്പെടും.

രോഗപ്രതിരോധ വർധനത്തിനും ദഹന ശക്തി വർധിപ്പിക്കാനും  ഉതകുന്ന തരത്തിലുള്ള  അമുക്കുരം പോലുള്ളവ .

പിന്നെ, രുചിയും സ്വാദും നൽകുന്ന ശതകുപ്പ (ചദുകുപ്പ) പോലുള്ളവ.

മറ്റൗഷധഗുണമുള്ളവ

അമുക്കുരം, പിപ്പലി, ശതകുപ്പ (ചദുകുപ്പ), ഇന്ദുപ്പ്, കുറുന്തോട്ടി വേര്, ഇടിഞ്ഞിൽ, പുഷ്കരമൂലം, ആശാളി, മുക്കൂറ്റി, കക്കും കായ് ( വട്ടും കായ്), പാർവള്ളി, പുത്തരിച്ചുണ്ട വേര്.

ഇവയെക്കൂടാതെ നാമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ജീരകം, കടുക്, മഞ്ഞൾ, മല്ലി, തേങ്ങാ, ഉലുവ എന്നിവയും ഉപയോഗിക്കുന്നു. അരിയാകട്ടെ; ഞവര അരിയാണ് വേണ്ടത്. എങ്കിലും; പൊടിയരിയോ ഉണക്കലരിയോ (പായസം അരി ) ചമ്പാവരിയോ ഉപയോഗിക്കാം.

Heritage കർക്കിടകത്തിലെ ഔഷധക്കഞ്ഞി Aushadhakkanji of karkkidakam in Malayalam, heritage friends

ഔഷധക്കഞ്ഞി തയാറാക്കുന്ന വിധം. How to prepare Marunnu kanji?

രണ്ടു രീതികളിലാണ് മരുന്നുകഞ്ഞി തയാറാക്കുന്നത്.

ഒന്ന്. ആദ്യം അരി, ഉലുവ, ജീരകം ആശാളി എന്നിവ വെള്ളത്തിലിട്ടു വച്ച ശേഷം മറ്റുള്ള ഔഷധച്ചേരുവകളെല്ലാം കൂടി തിളപ്പിച്ച ശേഷം ആ വെള്ളം അരിച്ച്  തെളിയെടുത്ത് അതിൽ മുൻപ് വെള്ളത്തിലിട്ടു വെച്ചിരുന്ന ഞവര അരി, ഉലുവ, ജീരകം, ആശാളി എന്നിവ അതിൽ വേവിച്ചെടുക്കുന്നു.

രണ്ടാം രീതിയാകട്ടെ; വെള്ളത്തിൽ കുതിർത്തുവച്ചശേഷം ഞവര അരി, ഉലുവ, ജീരകം, ആശാളി എന്നിവ വേവിച്ചശേഷം മറ്റുള്ളവയെല്ലാം ഓരോ സ്പൂൺ വീതമെടുത്ത് സ്വൽപ്പം മഞ്ഞപ്പൊടിയും ചേർത്ത് അരച്ച് കഞ്ഞിയിലേക്ക് ചേർക്കുക എന്നതാണ്.  കക്കും കായ് പൊട്ടിച്ചെടുത്തു ഉള്ളിലുള്ള കായ് ഫലം വെള്ളത്തിലിട്ട് കുതിർത്തു വേണം അരയ്ക്കാൻ.

എല്ലാ ഔഷങ്ങളും നിർബന്ധമായും വേണ്ടതുണ്ടോ? All herbs are must or not?

എല്ലാം വേണമെന്ന നിർബന്ധമില്ല. ലഭ്യതയനുസരിച്ച്  ഉപയോഗിക്കാം. ഇതിൽ ഏതെങ്കിലുമൊക്കെ ചേർത്താലും മതിയാകും.

എത്ര ദിവസം ഔഷധക്കഞ്ഞി കുടിക്കണം? How many days must drink?

ഇരുപത്തിയെട്ടു ദിവസങ്ങൾ തുടർച്ചയായി കുടിക്കുകയാണെങ്കിൽ നല്ല ഫലം ലഭിക്കും. സമയ ലഭ്യതയനുസരിച്ച് ഇരുപത്തിയൊന്ന് ദിവസമോ പതിന്നാലു ദിവസമോ കുടിക്കാവുന്നതാണ് . എന്നാൽ അതിനും കഴിയില്ലെങ്കിൽ ഏഴുദിവസമെങ്കിലും ഈ മരുന്നുകഞ്ഞി കുടിക്കേണ്ടതാണ്,

ദിവസവും എത്ര പ്രാവശ്യം ഔഷധക്കഞ്ഞി കുടിക്കണം? How many times in a day?

ഒരു ദിവസം ഒരു പ്രാവശ്യം കുടിച്ചാൽ മതിയാകും . രാവിലെ പ്രാതലിനോ അല്ലെങ്കിൽ രാത്രി അത്താഴത്തിനോ ഔഷധക്കഞ്ഞി ഉപയോഗിക്കാവുന്നതാണ്. 

ആചാര്യന്മാർ പറയുന്നത്, ആയുർവേദം വെറും ഔഷധങ്ങളുടെ ഉപയോഗം മാത്രമല്ല; മറിച്ച് ഒരു ജീവിതശൈലി കൂടിയാണ് എന്നാണ് . ആഹാരക്രമവും വ്യായാമവും ജീവിതചര്യകളും  ഔഷധങ്ങളും ചേർത്തുവയ്ക്കുമ്പോഴേ ആരോഗ്യവും ആയുർവേദവും പൂർണ്ണമാകുന്നുള്ളൂ. പൂർവികരായ ആചാര്യന്മാരുടെ നിർദ്ദേശങ്ങൾ ജീവിതത്തിൽപ്പകർത്തി നമുക്കും ആരോഗ്യത്തോടെ ജീവിക്കാം.

ദശപുഷ്പം. Dasha pushpam.

കർക്കിടകത്തിൽത്തന്നെ പത്ത് ഔഷധച്ചെടികളുടെ പൂക്കൾ മുടിയിൽച്ചൂരുന്ന ഒരു ആചാരവും നിലനിൽക്കുന്നുണ്ട്. ഇതും ആരോഗ്യ രക്ഷയ്ക്ക് ഉതകുന്നതാണ്.

ദശ പുഷ്പങ്ങൾ ഏതെല്ലാം?

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

യോഗയും രോഗപ്രതിരോധവും.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

കർക്കിടകത്തിലെ ഔഷധക്കഞ്ഞി എന്ന ഈ ലേഖനം ആദ്യം മുതൽ വീണ്ടും വായിക്കാൻ ഇവിടെ അമർത്തുക.

 

ഹോം പേജിലേയ്ക്ക് പോകാൻ ഇവിടെ അമർത്തുക.





No comments:

Post a Comment