Breaking

Saturday, July 25, 2020

Ayurveda ചരകസംഹിതയും ആയുർവേദവും Charaka Samhitha of Acharya Charaka in Malayalam

Ayurveda ആചാര്യ ചരകനും ചരകസംഹിതയും Charaka Samhita Written by Charaka.

ആയുർവേദത്തിലെ മഹാനായ ആചാര്യനാണ് ചരകൻ. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു ഗ്രന്ഥമാണ് ചരക സംഹിത. ഈ കാലഘട്ടത്തിലും ഏറെ പ്രക്തിയുള്ള ഒരു ഗ്രന്ഥമാണ് ചരകസംഹിത  സമ്പൂർണ്ണ ഗ്രന്ഥത്തിന്റെ അധ്യായങ്ങളെ സ്ഥാനങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇതിൽ എട്ട് സ്ഥാനങ്ങളാണുള്ളത്.

Ayurveda ചരകസംഹിതയും ആയുർവേദവും Charaka Samhitha of Acharya Charaka in Malayalam heritage friends

ചരക സംഹിതയിലെ അധ്യായങ്ങൾ ഏതൊക്കെ? Chapters in Charaka Samhitha.

സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം,ശരീരസ്ഥാനം, ഇന്ദ്രിയസ്ഥാനം,  ചികിത്സിത സ്ഥാനം, കൽപ്പസ്ഥാനം, സിദ്ധിസ്ഥാനം എന്നിവയാണ് എട്ട് സ്ഥാനങ്ങൾ.

എന്തൊക്കെ കാര്യങ്ങളാണ് ചരക സംഹിതയിൽ പ്രതിപാദിക്കുന്നത്? Content in Charaka Samhitha.

വിവിധതരം രോഗങ്ങളുടെ ലക്ഷണങ്ങൾ, പാലിക്കേണ്ട പഥ്യങ്ങൾ, ഏതു ഔഷധത്തിനായി ഏതു ചെടികളാണ് ഉപയോഗിക്കേണ്ടത്, എങ്ങനെയാണ് മരുന്നുകൾ ഉണ്ടാക്കേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.

ആചാര്യ ചരകന്റെ കാഴ്ചപ്പാടെന്താണ്?

മനുഷ്യന്റെ ആരോഗ്യമാകട്ടെ ശരീരവും മനസ്സുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ രണ്ടിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.  ആ ആരോഗ്യമാകട്ടെ എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോൾ മരുന്ന് കഴിക്കുന്നത് മാത്രമല്ല, മറിച്ച് അതൊരു ജീവിത ശൈലിയാണ്.

അതെ, ആയുർവേദം എന്നത് ഒരു ജീവിതശൈലിയാണ് . മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നത്; നമ്മുടെ മനോ വിചാരങ്ങളും ഭക്ഷണ ക്രമവും, ദിനചര്യയും, ജീവിതചര്യയും ചേർന്നാണ്. നമ്മുടെ ഒരുപാട് ശീലങ്ങളുമായും ഇതിന് ബന്ധമുണ്ട്.

നല്ല ആരോഗ്യത്തിനായി ആചാര്യ ചരകൻ നിർദ്ദേശിക്കുന്ന ചില പ്രധാന കാര്യങ്ങൾ നോക്കാം.

 

ഗുരുക്കന്മാരായെയും ആചാര്യന്മാരെയും  പ്രായമായവരെയും ആദരിക്കണം. ഉച്ചിക്കും ചെവികൾക്കു പുറകിലും,മൂക്കിന് മുകളിലും,കാൽപ്പാടങ്ങളിലും ദിവസേന എണ്ണ പുരട്ടുക.

അതിഥികളെ  ആദരിക്കുക. ഉചിതമായ സമയങ്ങളിൽ മിതമായും ഹിതമായും നല്ല വാക്കുകൾ ഉപയോഗിച്ചും സംസാരിക്കുക. ആകർഷണീയമായ വ്യക്തിത്വത്തിനുടമയാകുക, ഉത്സാഹശീലരാകുയാക, വിനയാന്വിതരായിപ്പെരുമാറുക, നിര്ഭയരായിരിക്കുക, ക്ഷമാശീലം വളർത്തിയെടുക്കുക,  എല്ലാ ജീവജാലങ്ങളോടും സ്നേഹത്തോടെ പെരുമാറുക.

Ayurveda ചരകസംഹിതയും ആയുർവേദവും Charaka Samhitha of Acharya Charaka in Malayalam

ചില നല്ല ഗുണങ്ങൾ ശീലിക്കുക.

അസത്യം പറയരുത്, അനാവശ്യമായി അധികം സംസാരിക്കരുത്, മറ്റുള്ളവരുടെ സാധനങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കരുത്, ആരോടും ശത്രുത പാടില്ല, പാപം ചെയ്യാൻ ശ്രമിക്കരുത്, പാപകാര്യങ്ങളിൽ ചെന്ന്  ഇടപെടാനും ശ്രമിക്കരുത്, മറ്റുള്ളവരുടെ കുറ്റങ്ങൾപറഞ്ഞു നടക്കരുത്, മറ്റുള്ളവർ പറഞ്ഞ രഹസ്യങ്ങൾ ഒരിക്കലും മറ്റാരോടും പറയരുത്,

ചരകൻ പറഞ്ഞ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ആധാർമ്മികരായ ദുഷ്ടന്മാരോടൊപ്പം കൂടാതിരിക്കുക, മറ്റുള്ളവർ അടുത്ത്  നിൽക്കുമ്പോൾ മൂക്കു ചീറ്റാതിരിക്കുക, അതുപോലെ പല്ലുകൂട്ടിയുരസി ശബ്ദവും കേൾപ്പിക്കാതിരിക്കുക, മറ്റുള്ളവർ അടുത്തുള്ളപ്പോൾ അവരെ ഒഴിവാക്കുന്ന രീതിയിൽ നിലത്തു വരയ്ക്കരുത്, നഖം കടിക്കരുത്, സംശയാസ്പദമായ വാഹനങ്ങളിൽ കയറരുത്, ആവശ്യമില്ലാതെ മരങ്ങളിൽ വലിഞ്ഞു കയറരുത്, അപരിചിതമായ ജലപ്രവാഹങ്ങളിൽ ഇറങ്ങാതിരിക്കുക

 ഇവയും ഓർമ്മയിരിക്കട്ടെ.

അപരിചിതമായ സ്ഥലത്ത് അസമയത്ത് പഴകിയ ഭക്ഷണം കഴിക്കരുത്. രാത്രിയിൽ തൈര് കൂട്ടരുത്, ആരെയും അധിക്ഷേപിക്കരുത്,അമിത വേഗം പാടില്ല, ഒരിക്കലും അഹങ്കാരം പാടില്ല,  സ്വയം സുഖിക്കുന്ന ആളാകരുത്, എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളാകരുത്, അതേസമയം എല്ലാവരെയും സംശയിക്കുന്ന സ്വഭാവവും നല്ലതല്ല. ഒരിക്കലും നിയമം ലംഖിക്കരുത്.

ഇവ സ്വയം പാലിക്കുക.

ചെയ്യേണ്ട കാര്യങ്ങൾ പിന്നത്തേയ്ക്ക് നീട്ടിവയ്ക്കുന്ന സ്വഭാവം പാടില്ല.അറിയാത്ത കാര്യങ്ങളിൽ അഭിനിവേശം കാട്ടരുത്, നേട്ടങ്ങളിൽ അഹങ്കരിക്കരുത് , അതേപോലെ നഷ്ടങ്ങളിൽ വിഷാദവും പാടില്ല.

ആചാര്യന്റെ ഉപദേശം.

ആചാര്യ ചരകന്റെ ഈ ഉപദേശങ്ങളിൽ നിന്നും നിർദ്ദേശങ്ങളിൽ നിന്നും നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം; നല്ല ശീലങ്ങളും നല്ല സ്വഭാവവും, നല്ല ഗുണങ്ങളും ചേരുമ്പോഴാണ് ആരോഗ്യവും ദീർഘായുസ്സും  ഉണ്ടാവുക.

അനാരോഗ്യത്തിന് മരുന്നുപയോഗിക്കണം. എന്നാൽ ഇത് മാത്രമാണ് ആരോഗ്യത്തിന് നിദാനം എന്ന നിലപാട് പാടില്ല.

നല്ല ശീലങ്ങളിലൂടെ മനസ്സിന്റെയും  ശരീരത്തിന്റെയും ആരോഗ്യം വർധിപ്പിച്ച് ആരോഗ്യപൂർണമായ ഒരു തലമുറയെ വാർത്തെടുക്കാം.

മനുഷ്യന്റെ മനസ്സിനും ശരീരത്തിനും പ്രാധാന്യം നൽകുന്ന ആയുർവേദം നമുക്കും ഒരു ശീലമാക്കാം. അതെ, ആയുർവേദം; പ്രകൃതിയോടിണങ്ങിയ ഒരു ജീവിത ശൈലി.


തുളസിയുടെ ഔഷധ ഗുണങ്ങൾ

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

സിദ്ധയിൽ രക്ത സമ്മർദ്ദത്തിനുള്ള മരുന്ന്.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

ആചാര്യൻ ചരകന്റെ ചരക സംഹിത എന്ന ഈ ലേഖനം ആദ്യം മുതൽ വീണ്ടും വായിക്കാൻ ഇവിടെ അമർത്തുക.

 

ഹോം പേജിലേയ്‌ക്ക്‌പോകാൻ ഇവിടെ അമർത്തുക.





No comments:

Post a Comment