Breaking

Wednesday, July 8, 2020

Art & Literature Book Review പുസ്തകനിരൂപണം Short story In Malayalam

Art & Literature Book Review ഒരു നക്ഷത്രത്തിന്റെ തീർഥയാത്ര Short stories in Malayalam.

സമകാലീന മലയാള സാഹിത്യം.

 കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ സമകാലീന സാഹിത്യത്തിൽ ഏറ്റവും വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു ഭാഷയാണ് മലയാളം. ഇന്ത്യൻ ഭാഷകളിൽ തന്നെ ഏറ്റവും കൂടുതൽ കൃതികൾ ഉണ്ടായത്; കഴിഞ്ഞ നൂറ്റാണ്ടിൽ ഒരുപക്ഷേ മലയാളഭാഷയിൽ ആയിരിക്കും.

 അർത്ഥ സമ്പുഷ്ടവും അനുപമവും മനോഹരവുമായ മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള കൃതികളുടെ എണ്ണം വളരെ കൂടുതലാണ്. ഈ കാലഘട്ടത്തിൽ; മലയാളത്തിലെ കവിത, ചെറുകഥ, നോവൽ എന്നീ മേഖലകൾ വളരെയേറെ വളർച്ച പ്രാപിച്ചു. അർത്ഥ സമ്പുഷ്ടവും കാമ്പുള്ളതും കഴമ്പുള്ളതുമായ നിരവധി രചനകൾ ഇക്കാലത്ത് മലയാളസാഹിത്യത്തിൽ ഉണ്ടായി. മാത്രമല്ല എല്ലാ തലമുറകളിലും പ്രതിഭയുടെ പൊൻകിരണങ്ങളും ഭാവനാ വിലാസവും എഴുത്തുകാരുടെ രൂപത്തിൽ നമുക്ക് ദർശിക്കാനായി.

  ഭാഷാ സൗന്ദര്യത്തിന്റെ ഭാവനാദീപശിഖ ഓരോ തലമുറയും, തൊട്ടടുത്ത തലമുറയ്ക്ക് കൈമാറിക്കൊണ്ടാണ്  കാലയവനികയ്ക്കുള്ളിൽലേക്ക് മറഞ്ഞു പോയത്.

Literature Book Review പുസ്തകനിരൂപണം Short story In Malayalam

എഴുത്തുകാരുടെ പുതിയ തലമുറ. New generation of Malayalam writers.

 ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മലയാളസാഹിത്യത്തിൽ കവിതയിൽ ആകട്ടെ, കഥയിൽ ആകട്ടെ,  നോവലിൽ ആയിക്കോട്ടെ; ഒരുപാട് പ്രഗൽഭരായ എഴുത്തുകാർ ഉണ്ട്.  അവരുടെ കഴിവുകൾ ലോകം തിരിച്ചറിഞ്ഞതും ആണ്.

 അതുകൊണ്ടുതന്നെ ഭാവിയുടെ പ്രതീക്ഷകളും, സ്വന്തമായി ഒരു ശൈലി വളർത്തിയെടുത്തവരും, രചയിതാവ് എന്ന നിലയിൽ സ്വത്വം ഉള്ളവരുമായ പുതിയ തലമുറയിലെ എഴുത്തുകാരെ കുറിച്ച് നമുക്ക് ഒന്ന് ചിന്തിക്കാം.

ഭാവിയുടെ പ്രതീക്ഷ.

അങ്ങനെയെങ്കിൽ; പുതിയ തലമുറയിൽ; ഭാവിയിലേക്ക് ഏറ്റവും പ്രതീക്ഷ നൽകുന്ന ഒരു കഥാകൃത്തിനെയും അടുത്തകാലത്ത് വായിച്ച അതിമനോഹരമായ ഒരു ചെറുകഥാ സമാഹാരത്തെയും  നമുക്ക് ഇന്ന് പരിചയപ്പെടാം.

ഒരു നക്ഷത്രത്തിന്റെ തീർഥയാത്ര. Oru Nakshathrathinte Teerthayaathra.  

ഒരു നക്ഷത്രത്തിന്റെ തീർഥയാത്ര  എന്നാണ് കൃതിയുടെ പേര്. ഡൽഹിയിൽ താമസമാക്കിയ മലയാളം എഴുത്തുകാരി അമ്പാടി എഴുതിയ കഥാസമാഹാരമാണ് ഒരു നക്ഷത്രത്തിന്റെ തീർത്ഥയാത്ര എന്ന പുസ്തകം. യെസ് പ്രസ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകം വായനക്കാർക്ക് ഒരു നവ്യാനുഭവമാണ് പ്രദാനം ചെയ്യുന്നത്. 11 ചെറുകഥകൾ അടങ്ങിയ ഈ പുസ്തകത്തിലെ ഓരോ കഥയും വേറിട്ട അനുഭവമാണ് അനുവാചകന് നൽകുന്നത്.

Literature Book Review പുസ്തകനിരൂപണം Short story In Malayalam

കഥകൾ.

 ഭൂമി തണുക്കുമ്പോൾ, ശിലാ തന്ത്രിക, പ്രകീർണ്ണനം, നിഴൽ ശുദ്ധി, തസ്മൈ ശ്രീ ഗുരവേ നമഃ, അപൂർവം ഈ വില്വപത്രം, പവിത്രം, ദി മെൻ ഓഫ് ക്വിൻസെസ്സ് പ്രീൻ, കരുണേട്ടന്റെ കാമുകി, ഒരു ഞാറ്റു പാട്ടിന്റെ കഥ, ഒരു നക്ഷത്രത്തിന്റെ തീർഥയാത്ര എന്നിവയാണ് ഇതിലെ കഥകൾ.

 വിഷയവൈവിധ്യം കൊണ്ടും അവതരണ ശൈലിയിലെ  നൂതന രീതികൾ കൊണ്ടും ഓരോ കഥയും വേറിട്ടുനിൽക്കുന്നു.

കേരളത്തിന്റെ പുറത്തുപോകുന്ന വർക്കാണ് കേരളത്തിന്റെ ഭംഗിയും മഹത്വവും കൂടുതൽ അനുഭവവേദ്യമാകുന്നത് എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതാണ് ഇതിലെ ചില വരികൾ.  പൈതൃകത്തെയും ശാസ്ത്രത്തെയും സാഹിത്യ ഭംഗിയേയും അത്ഭുതകരമായ രീതിയിൽ കൂട്ടിയിണക്കിക്കൊണ്ട് കഥപറയുന്ന ഈ കഥാകാരി വായനക്കാരെ അത്ഭുതപ്പെടുത്തുന്നു.

ഇതിലെ കഥകളുടെ പ്രത്യേകതകൾ.

 ഏതു ജോലിക്കും അതിന്റെതായ മഹത്വമുണ്ട് എന്ന് ഒരിടത്ത് പ്രതിപാദിക്കുമ്പോൾ,  മറ്റൊരു കഥയിൽ കൃഷിയുടെ പ്രാധാന്യം യുവാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. മറ്റൊരിടത്ത് നമ്മുടെ പൈതൃകമാണ് നമ്മുടെ സമ്പത്ത് എന്ന് നമ്മെ ഓർമിപ്പിക്കുമ്പോൾ, ശാസ്ത്രത്തിന്റെ അനന്തമായ സാധ്യതകളെ സാഹിത്യത്തിൽ എങ്ങനെ ഉൾക്കൊള്ളിക്കാം എന്ന് നമുക്ക് കാണിച്ചു തരുന്ന ചില കഥകളും ഉണ്ട്. ഒരുപക്ഷേ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം ഉള്ളതിനാലാകാം കഥാകാരിക്ക് ഇത് സാധ്യമാകുന്നത്.

പുതിയ ഒരു  വായനാനുഭവം.

ഒരിക്കൽ വായിച്ചാൽ വീണ്ടും ഒരിക്കൽ കൂടി വായിക്കാൻ തോന്നലുളവാക്കുന്നവ തന്നെയാണ് ഇതിലെ എല്ലാ കഥകളും. പ്രൊഫസർ. കെ. ശശികുമാർ അവതാരിക എഴുതിയ ഈ പുസ്തകം സമകാലീന മലയാള സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്.  തീർച്ചയായും ഭാവിയിൽ പുരസ്കാരങ്ങൾക്ക് അർഹമാവാൻ ഉള്ള എല്ലാ യോഗ്യതയും ഉള്ള ഈ പുസ്തകം കൂടുതൽ വായനക്കാരിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു.

ഭാവനയും സ്വന്തമായ ശൈലിയും ഉള്ള ഒരു യുവ എഴുത്തുകാരി കൂടി പുതിയ തലമുറയിലെ എഴുത്തുകാരുടെ ശ്രേണിയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. മഹാനഗരത്തിലെ ജീവിതം; ഭാവന പടർന്നു പന്തലിക്കാൻ ഒരിക്കലും ഒരു തടസ്സമാകില്ല എന്ന് മുൻപും പല പ്രശസ്തരായ എഴുത്തുകാരും നമുക്ക് കാട്ടി തന്നിട്ടുണ്ട്.

Literature Book Review പുസ്തകനിരൂപണം Short story In Malayalam

 ഭാവനയ്ക്ക് ഒപ്പം തന്നെ മനസ്സിനെ കൈ പിടിച്ചു നടത്തുന്ന ഈ കഥാകാരിയുടെ പുതിയ പുസ്തകങ്ങൾക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. അതോടൊപ്പം; അമ്പാടി എഴുതിയ ഒരു  നക്ഷത്രത്തിന്റെ തീർഥയാത്ര എന്ന ഈ പുസ്തകം സാഹിത്യ നിരൂപകർ ഒരിക്കലും കാണാതെ പോകരുത് എന്ന ഒരു അഭ്യർത്ഥനയും.


മാതൃദിനം.. ചെറുകഥ.. തണൽ മരം. 

അമ്മയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള ഈ ചെറുകഥ വായിക്കാൻ ഇവിടെ അമർത്തുക.


ഒരു നക്ഷത്രത്തിന്റെ തീർത്ഥയാത്ര.

അമ്പാടി എഴുതിയ ഈ പുസ്തകത്തിന്റെ നിരൂപണം ആദ്യം മുതൽ വീണ്ടും വായിക്കാൻ ഇവിടെ അമർത്തുക.


'ഒരു നക്ഷത്രത്തിന്റെ തീർത്ഥയാത്ര' എന്ന ചെറുകഥാ സമാഹാരത്തിന്റെ കഥാകൃത്ത് ശ്രീമതി  അമ്പാടിയുമായുള്ള അഭിമുഖം കാണാൻ താഴെയുള്ള യുട്യൂബ് വീഡിയോയിൽ അമർത്തുക.




1 comment:

  1. നല്ല പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ളവർക്ക് ഇതൊരു വഴികാട്ടിയാണ്.

    ReplyDelete