Breaking

Saturday, June 20, 2020

Yoga സൂര്യനമസ്കാരം. Yogasana SuryaNamaskar of Sage Patanjali in Malayalam.

Yoga യോഗ Soorya Namaskara സൂര്യനമസ്കാര

സൂര്യനമസ്കാരത്തിന്റെ പ്രാധാന്യം. Importance of Suryanamaskara 

യോഗയിൽ സൂര്യ നമസ്കാരത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.  ഇത് യോഗാസനത്തെയും പ്രാണായാമത്തെയും പരസ്പരം യോജിപ്പിക്കുന്നു. ആദ്യത്തെ ശിഥിലീകരണ വ്യായാമങ്ങൾക്കുശേഷം ചെയ്യുന്ന യോഗയ്ക്കും പ്രാണായാമത്തിനും ഇടയിൽ; ശരീരത്തെ സജ്ജമാക്കാൻ സൂര്യനമസ്കാരം പ്രയോജനപ്പെടുന്നു. കാരണം,  ഇത് യോഗയും പ്രാണായാമവും ചേർന്ന ഒന്നാണ്.  Yogasana and Pranayama

Yoga സൂര്യനമസ്കാരം. Yogasana  SuryaNamaskar of Sage Patanjali in Malayalam.

ആ പേര് വരാൻ കാരണം എന്താണ്? Suryanamaskar

സൂര്യനെ ഭഗവാനായിക്കണ്ട്, അതിനെ നമസ്കരിച്ചുകൊണ്ട് ചെയ്യുന്ന ഒന്നാണ് സൂര്യനമസ്കാരം. അതുകൊണ്ടാണ് ആ പേര് വന്നത്.


പ്രകൃതിയെ ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോന്ന ഒരു വലിയ സംസ്കാരത്തിന്റെ കണ്ണികളായിരുന്ന ഋഷിമാർ; സൂര്യനമസ്കാരത്തിലൂടെ, പ്രകൃതിയെയും ആരോഗ്യത്തെയും ഒരുപോലെ സംരക്ഷിക്കാൻ നമ്മെ പഠിപ്പിച്ചു.

സൂര്യനമസ്കാരത്തിനു എത്ര പടികൾ ഉണ്ട് ? How many steps for Surya namaskara.

Yoga സൂര്യനമസ്കാരം. Yogasana  SuryaNamaskar of Sage Patanjali in Malayalam.

പന്ത്രണ്ടു പടികളാണ് (പടവുകൾ)  സൂര്യ നമസ്കാരത്തിനുള്ളത് . പന്ത്രണ്ടു പടികളുള്ള ഒരു ചക്രം പൂർത്തിയാകുമ്പോഴാണ് ഒരു സൂര്യ നമസ്കാരം പൂർത്തിയാവുക. (എന്നാൽ ചിലയിടങ്ങളിൽ ഇതിനെ പത്തു പടികളായും ചെയ്യാറുണ്ട് , അതിലും തെറ്റൊന്നും ഇല്ല. ).

എത്ര തവണ ചെയ്യണം? How many times to do ?

ഒരു വ്യക്തിയുടെ ശേഷിയും ആരോഗ്യവും അനുസരിച്ച് പന്ത്രണ്ടു പ്രാവശ്യം ( തവണ ) വരെ ഇത്  ചെയ്യാം. ഓരോ പ്രാവശ്യം ചെയ്യുമ്പോഴും; അതായത് ഓരോ ചക്രം തുടങ്ങുമ്പോഴും ഓരോ മന്ത്രം ചൊല്ലി സൂര്യനെ പ്രണമിക്കുന്നു.


ഏതൊക്കെയാണ് സൂര്യ നമസ്കാര  മന്ത്രങ്ങൾ? mantras for Soorya namaskara.

സൂര്യന്റെ പന്ത്രണ്ടു പേരുകളാണ് പന്ത്രണ്ടു മന്ത്രങ്ങൾ. ഓരോ മന്ത്രത്തിനു മുൻപും പ്രണവമായ ഓം കാരവും ബീജാക്ഷരങ്ങളും ഉച്ചരിക്കണം.

മന്ത്രങ്ങൾ Sun salutation

ഓം  ഹ്രാo  മിത്രായ  നമഃ

ഓം  ഹ്രീം  രവയെ  നമഃ

ഓം  ഹ്രൂo   സൂര്യായ  നമഃ

ഓം  ഹ്രൈo  ഭാനവേ നമഃ

ഓം  ഹ്രഔo  ഖഗായ  നമഃ

ഓം ഹ്ര:  പൂഷ്ണേ  നമഃ 

ഓം  ഹ്രാo  ഹിരണ്യഗർഭായ നമഃ

ഓം  ഹ്രീം  മരീചയേ  നമഃ

ഓം  ഹ്രൂo   ആദിത്യായ  നമഃ

ഓം   ഹ്രൈo  സവിത്രേ നമഃ

ഓം  ഹ്രഔo  അർക്കായ   നമഃ

ഓം  ഹ്ര:  ഭാസ്കരായ  നമഃ

Yoga സൂര്യനമസ്കാരം. Yogasana  SuryaNamaskar of Sage Patanjali in Malayalam.

എന്തൊക്കെയാണ് പ്രയോജനങ്ങൾ? Benefits of Suryanamaskara

മന്ത്രങ്ങളുടെയും ബീജാക്ഷരങ്ങളുടെയും ഉച്ചാരണത്തിന് ശ്വാസഗതിയെ  നിയന്ത്രിക്കുന്നതിൽ വളരെയേറെ പങ്കുണ്ട്.  ഇത് ശ്വസനം , രക്തചംക്രമണം,  ദഹനം എന്നീ വ്യവസ്ഥകളുമായി  ബന്ധപ്പെട്ട നാഡീ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുകയും അവയുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു .


ഈ വ്യവസ്ഥകളെ ഊർജസ്വലവും കഴിവുറ്റതുമാക്കാൻ  മന്ത്രത്തോടൊപ്പം ശാരീരിക യോഗയും കൂടിച്ചേരുമ്പോൾ സാധ്യമാകുന്നു.

അഷ്ടാംഗ യോഗയും യോഗസൂത്രവും 

പതഞ്ജലി മഹർഷിയുടെ യോഗ സൂത്രത്തെപ്പറ്റി ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 പ്രാണായാമം.

പ്രാണായാമത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.


സൂര്യനമസ്കാരത്തിന്റെ പ്രാധാന്യം എന്ന ഈ ലേഖനം ആദ്യം മുതൽ വീണ്ടും വായിക്കാൻ ഇവിടെ അമർത്തുക.

ഹോം പേജിലേയ്‌ക്ക്‌ പോകാനായി ഇവിടെ അമർത്തുക.

















No comments:

Post a Comment