Breaking

Monday, June 29, 2020

Spiritual ആത്മാവിന്റെ കവചങ്ങൾ. Five Sheaths of Soul in Malayalam

Spiritual Pancha Kosha  പഞ്ചകോശ:  Five sheaths of soul

 മനുഷ്യന്റെ; പുറമേ കാണുന്ന ശരീരത്തിൽനിന്ന് ഉള്ളിലേക്ക് അഞ്ച് പാളികൾ ഉണ്ടെന്നാണ് നമ്മുടെ പൂർവികരായ ഋഷീശ്വരന്മാർ കണ്ടെത്തിയിട്ടുള്ളത്.

ഈ പാളികൾക്ക് ഉള്ളിലാണ് നിത്യമായ ആത്മാവ് കുടികൊള്ളുന്നത്. അതിലേക്ക് എത്തിച്ചേരുന്നതിന് മുൻപ് ഉള്ള ഈ അഞ്ച് കവചങ്ങളെപ്പറ്റി നമുക്ക് വിശദമായി നോക്കാം.

Spiritual ആത്മാവിന്റെ കവചങ്ങൾ. Five Sheaths of Soul in Malayalam

അഞ്ച് പാളികൾ Five Sheaths.

  • അന്നമയകോശം
  •  പ്രാണമയകോശം
  • മനോമയകോശം
  • വിജ്ഞാനകോശം
  • ആനന്ദമയകോശം

അന്നമയകോശം. Annamaya Kosha

 നമുക്ക്; പുറമേ കാണാൻ കഴിയുന്ന ശരീരത്തിന്റെ പാളിയാണ് അന്നമയകോശം എന്ന് അറിയപ്പെടുന്നത്. ഈ പാളി നിലനിൽക്കുന്നതും വളരുന്നതും അന്നത്തിന്റെ സഹായത്താലാണ്. അതിനാലാണ് ഈ കവച ത്തിന് അന്നമയകോശം എന്ന് പറയുന്നത്.  

കാണാൻ കഴിയുന്ന കണ്ണും, കേൾക്കാൻ സഹായിക്കുന്ന കാതും, സ്വാദ് അറിയാൻ സഹായിക്കുന്ന നാക്കും, മണത്ത് അറിയാൻ സഹായിക്കുന്ന മൂക്കും,  സ്പർശനം മൂലം അറിയാൻ സഹായിക്കുന്ന  ത്വക്കും ആണ് നമ്മുടെ പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ. ഇവയെല്ലാം അന്നമയകോശത്തിന്റെ ഭാഗമാണ്. കൂടാതെ; കാല് കൈയ്യ് തുടങ്ങിയ കർമ്മേന്ദ്രിയങ്ങളും ഈ പാളിയുടെ ഭാഗമാണ്.

പ്രാണമയകോശം. Pranamaya Kosha

അതിനുള്ളിലുള്ള പാളി പ്രാണമയകോശം എന്നാണ് അറിയപ്പെടുന്നത്. ഇതാകട്ടെ;  ഉള്ളിലെ ശ്വാസോച്ഛ്വാസവും  പ്രാണവായുവും അടങ്ങിയതാണ്. ഈ വായുക്കളുടെ പ്രവർത്തനഫലമായി രക്തത്തിന്റെ സഞ്ചാരവും ദഹനപ്രക്രിയയും വിസർജന പുറന്തള്ളലും നടക്കുന്നു

 ഈയൊരു ലേയറിനെ നിലനിർത്തുന്നത് പ്രാണവായു ആണ്.  ഇതിന്റെ പ്രവർത്തനങ്ങൾക്ക് വായു അത്യന്താപേക്ഷിതമാണ്. അതിനാലാണ് ഈ പാളി പ്രാണമയകോശം എന്ന് അറിയപ്പെടുന്നത്.

മനോമയകോശം. Manomaya Kosha

 ഉള്ളിലേക്ക് ചെല്ലുമ്പോൾ മൂന്നാമത്തെ പാളി മനോമയകോശം എന്നാണ് അറിയപ്പെടുന്നത്. ഈ പാളിയിൽ ഉള്ള പ്രവർത്തനങ്ങളെ മനസ്സാണ് ഏകോപിപ്പിക്കുന്നത്. 

ചിന്തിക്കുക, മനസ്സിലാക്കുക, അനുഭവിക്കുക, ആഗ്രഹിക്കുക എന്നിവയെല്ലാം നടക്കുന്നത് ഈ ഒരു പാളിയിലാണ്.  ഇതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം മനസ്സ് ആയതുകൊണ്ടാണ് ഈ പാളിക്ക് മനോമയകോശം എന്ന  പേരുവന്നത്.

വിജ്ഞാനമയകോശം. Vijnanamaya Kosha

 ഉള്ളിലേക്കുള്ള നാലാമത്തെ പാളിയാണ് വിജ്ഞാനമയകോശം. ഈ പാളിയിൽ അറിവിനെയും ബുദ്ധിയുടെയും പ്രവർത്തനങ്ങളാണ് നടക്കുന്നത്. 

ബുദ്ധിയാണ് മനസ്സിന് വഴികാട്ടുന്നത്. മനോമയ കോശത്തിൽ ഉള്ള മനസ്സിന് സംശയങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കുന്നത് വിജ്ഞാനമയകോശമാണ്. 

അറിവിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാണ് ഈ പാളിക്ക് ഇങ്ങനെ പേരുവന്നത്.

Spiritual ആത്മാവിന്റെ കവചങ്ങൾ. Five Sheaths of Soul in Malayalam

ആനന്ദമയകോശം. Anandamaya Kosha

 ശരീരത്തിന്റെ ഉള്ളിലുള്ള അഞ്ചാമത്തെയും അവസാനത്തേതുമായ പാളിയാണ് ആനന്ദമയകോശം. ഈ പാളിയിൽ സ്വപ്നങ്ങളില്ലാത്ത അവസ്ഥ സംജാതമാകുന്നു. 

നിരന്തരമായ സന്തോഷം, പരമമായ സുഖം എന്നിവയാണ് ഈപാളിയിൽ നടക്കുന്നത്. അതുകൊണ്ടാണ് ഇതിന് ആനന്ദമയകോശം എന്ന് പറയുന്നത്.

ആത്മാവ്. Soul

 ഇതിനും ഉള്ളിലായി ആത്മാവ് എന്ന് പറയുന്ന ജീവകണം അഥവാ ഊർജ്ജത്തിന്റെ  ഉറവിടം ആണ് ആത്മാവ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിന് ഒരിക്കലും നാശം സംഭവിക്കുന്നില്ല.

 നിത്യമായ ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന അഞ്ച് പാളികളാണ് മനുഷ്യനെ ലോക ജീവിതവുമായി ബന്ധപ്പെടുത്തുന്നത്.

തപസ്സ്. Penance

 ആത്മാവിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി നമ്മുടെ ഋഷിമാർ തപസ്സ് ചെയ്യുകയും ആദ്ധ്യാത്‌മിക സാധന നടത്തുകയും ചെയ്തിരുന്നു.

അക്കാലത്തുതന്നെ തപസ്സിലൂടെ മുനിമാർ ഒരുപാട് അറിവുകൾ നേടിയിരുന്നു. ആയുർവേദവും യോഗയും മാത്രമല്ല. രസ രത്ന സമുച്ചയം, വൈമാനിക ശാസ്ത്രം, പരമാണു സിദ്ധാന്തം തുടങ്ങിയ ശാരിത്രത്തിന്റെ എല്ലാ മേഖലകളിലും അവർ കണ്ടെത്തലുകൾ നടത്തിയിരുന്നു. .








No comments:

Post a Comment