Breaking

Sunday, July 19, 2020

Heritage ദശപുഷ്പങ്ങൾ ഐശ്വര്യവും ഔഷധഗുണവും Importance of Dashapushpam in Malayalam

Heritage ഏതൊക്കെ ചെടികളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത് Dasha pushpa plants.

നാട്ടിൽ സാധാരണയായി കാണപ്പെടുന്ന പത്തു ചെടികളുടെ പൂവുകളെയാണ് ദശപുഷ്പങ്ങൾ എന്ന് വിളിക്കുന്നത്. ദശ എന്നാൽ  പത്ത് എന്നാണർത്ഥം. പുഷ്പങ്ങൾ എന്നാണു പറയുന്നതെങ്കിലും ഈ ചെടികളുടെ ഇലകളും വേരുകളുമെല്ലാം ഔഷധഗുണമുള്ളവയാണ്. ഇവയ്‌ക്കെല്ലാം ആധ്യാത്മികമായും ആരോഗ്യപരമായുമുള്ള പ്രാധാന്യം ഉണ്ട്. ആയുർവേദത്തിൽ ഇവയുടെ ഉപയോഗം പലയിടങ്ങളിലും പരാമർശിക്കുന്നുണ്ട്.

Heritage ദശപുഷ്പങ്ങൾ ഐശ്വര്യവും ഔഷധഗുണവും Importance of Dashapushpam in Malayalam heritage friends
Dasha Pushpam

ദശപുഷ്പങ്ങളുടെ പ്രാധാന്യം Importance of Ten Flowers.

ദശ പുഷ്പങ്ങൾ ചൂടുന്നത്  സ്ത്രീകൾക്ക് ദീർഘ മംഗല്യഭാഗ്യവും പുരുഷന്മാർക്ക് ഐശ്വര്യവും പ്രദാനം ചെയ്യും. ധനുമാസത്തിലെ തിരുവാതിര നാളിൽ സ്ത്രീകൾ ദശപുഷ്പങ്ങൾ ചൂടാറുണ്ട് . എന്നാൽ ഈ ചെടികളുടെ ഏറ്റവും കൂടുതൽ ഉപയോഗം കർക്കിടക മാസത്തിലാണ്. രാമായണമാസം എന്ന പേരിലും ഈ മാസം പ്രസിദ്ധമാണ്. കർക്കിടകത്തിൽ  സ്ത്രീകൾ ദശപുഷ്പങ്ങൾ അരച്ച് തിലകം  ചാർത്തുകയും മുടിയിൽ ചൂടുകയും ചെയ്യാറുണ്ട്. കർക്കിടകമാസത്തിൽ രാവിലെ എഴുന്നേറ്റു കുളിച്ചു ദശപുഷ്പങ്ങൾ ചൂടി അഷ്ടമംഗല്യം ഒരുക്കി വിളക്കുകൊളുത്തി പ്രാർത്ഥിക്കുന്നത് ഐശ്വര്യം വർധിപ്പിക്കുന്നതാണ്. കർക്കിടക്കഞ്ഞിയിലും ഇതിൽ ചിലതെല്ലാം ചേർക്കാറുണ്ട് .

നമ്മുടെ പൂർവികരാകട്ടെ; പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയാണ് നമുക്ക് കാട്ടിത്തന്നത്. മാത്രമല്ല; ആരോഗ്യം സംരക്ഷിക്കാനുതകുന്ന ആചാരങ്ങളായിരുന്നു അവർ അനുഷ്ഠിച്ചു പോന്നത്.

ഏതൊക്കെയാണ് ദശപുഷ്പങ്ങൾ Dasha pushpa

  • കറുക
  • ചെറൂള
  • കൃഷ്ണ ക്രാന്തി
  • പൂവാം കുരുന്നില
  • മുയൽച്ചെവിയൻ
  • മുക്കുറ്റി
  • കയ്യോന്നി
  • നിലപ്പന
  • ഉഴിഞ്ഞ
  • തിരുതാളി

എന്നിവയാണ് ദശപുഷ്പങ്ങൾ. 

 

കറുക

ദുർവാ എന്നാണ് കറുകയുടെ സംസ്കൃത നാമം .ആദിത്യനാണ് കറുക യുടെ ദേവത.( ബ്രഹ്മ്മാവ് ആണ് എന്നും എന്നും ചൊല്ലുണ്ട് )

ദശപുഷ്പങ്ങളിൽ പൂക്കാത്തത് കറുക മാത്രമാണ്.

ഇത് അരച്ച് എണ്ണ കാച്ചിത്തേച്ചാൽ തോല്പ്പുറത്തുണ്ടാകുന്ന രോഗങ്ങൾ ശമിക്കും. കറുകനീര് സ്ഥിരമായി സേവിച്ചാൽ ബുദ്ധിവികാസമില്ലാത്ത കുട്ടികൾക്ക് ബുദ്ധി വളരാൻ നല്ലതാണ്.  അതുപോലെ, കറുക നീര്  സേവിക്കുന്നത്  നട്ടെല്ല്, തലച്ചോർ, ഞരമ്പ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാരോഗങ്ങൾക്കും മരുന്നാണ്.

ചെറൂള

ഭദ്ര എന്നാണ് സംസ്കൃതത്തിലുള്ള  പേര്.

വെളുത്ത പൂക്കളാണ് ഈ ചെടിക്കുള്ളത്.

യമധർമ്മനാണ് ഇതിന്റെ ദേവത.

ബലികർമ്മങ്ങൾക്കുപയോഗിക്കുന്ന ഈ ചെടി ശരീരത്തിലെ വിഷാംശങ്ങളെ  പുറംതള്ളുന്നതോടൊപ്പം വൃക്ക രോഗങ്ങളെയും സുഖപ്പെടുത്തുന്നു. കൂടാതെ  മൂത്രക്കല്ല്, കൃമിശല്യം, അമിത രക്തശ്രാവം എന്നിവയെയും സുഖപ്പെടുത്തുന്നു. 

കൃഷ്ണക്രാന്തി

വിഷ്ണുക്രാന്ത  എന്നാണ് ഇതിന്റെ സംസ്കൃതനാമം.

വിഷ്ണുവാണ് ഇതിന്റെ ദേവത.

ഗർഭാശയത്തിലെ ബലമില്ലാഴികയ്ക്കും തലച്ചോറിന്റെ ബലഹീനതയ്ക്കും ഇത് വളരെ ഫലപ്രദമാണ് .

ഇതിന്റെ നീര് പതിവായി സേവിക്കുന്നത് സ്ത്രീകൾക്ക് ഗർഭാശയ സംബന്ധമായ പല പ്രശ്നങ്ങൾക്കും പരിഹാരമാണ്. കൂടാതെ; ശ്വാസകോശ രോഗങ്ങൾ അപസ്മാരം എന്നിവയ്‌ ക്കും ഇത് ഉപയോഗിക്കുന്നു.

പൂവാം കുരുന്നില

സഹദേവി എന്നാണിതിന്റെ സംസ്കൃതനാമം

ശ്രീദേവിയാണ് ഇതിന്റെ ദേവത.

ശരീരത്തിലെ വിഷാംശം   കളയുന്നതിനും രക്സ്തശുദ്ധിക്കും ഇത് നല്ലതാണ്. ചെറിയ നീലപ്പൂക്കളുള്ള ചെടിയാണ് ഇത്.  അരച്ച് പാലിൽ ചേർത്ത് കുടിക്കുകയാണെങ്കിൽ ജ്വരത്തിനു ശമനം കിട്ടും . പൂവ് മുടിയിൽക്കൂടുന്നത് ദാരിദ്ര്യത്തിനും ദുഖത്തിനും ശമനം കിട്ടാൻ നല്ലതാണ്. പുകവലി ശീലം കുറയ്ക്കുന്നതിനും പൂവാം കുരുന്നില

 നല്ലതാണ്.

മുയൽച്ചെവിയൻ

ശശശ്രുതി എന്നാണ് ഇതിന്റെ സംസ്കൃതനാമം

ശിവൻ ആണ് ഇതിന്റെ ദേവത. മുയലിന്റെ ചെവിയുടെ ആകൃതിയിൽ ആയതിനാലാകാം ഈ പേര് വന്നത്. നേത്ര രോഗങ്ങൾക്കും ടോണ്സിലൈറ്റിസ്, ദഹനേന്ദ്രിയ രോഗങ്ങൾ, എന്നിവയ്ക്കും കണ്ണിന്റെ കുളിര്മയ്ക്കും ഇത് വളരെ ഉത്തമമാണ്. പനിക്കും ഇത് നല്ലതാണ്.

മുക്കുറ്റി

വിപരീത ലജ്‌ജാലു എന്നാണു ഇതിന്റെ സംസ്കൃതനാമം.

ശ്രീ പാർവ്വതിയാണ് മുക്കുറ്റിയുടെ ദേവത. മഞ്ഞപ്പൂക്കളാണ് ഇതിനുള്ളത്. വളരെ സാധാരണയായിക്കണ്ടുവരുന്ന ഈ ചെടി ഒരുപാട് ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്.

കടന്നൽ, പഴുതാര എന്നിവ കുത്തിയാൽ അവിടെ മുക്കുറ്റി അരച്ച് പുരട്ടാറുണ്ട്. വാത, പിത്ത രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, അൾസർ എന്നിവയ്‌ക്കെല്ലാം മുക്കുറ്റി ഫലപ്രദമാണ്. ഇതിനെല്ലാമുപരി പ്രമേഹത്തിനു ഏറ്റവും ഫലപ്രദമായ ഒരു ഔഷധം കൂടിയാണിത്.

വയറിളക്കത്തിനും മുക്കുറ്റി മോരിൽ അരച്ച് കുടിക്കുന്നത് നല്ലതാണ് . സമൂലം അരച്ച് തേനിൽ ചേർത്ത് കഴിക്കുന്നത് കഫം, ചുമ എന്നിവ ശമിപ്പിക്കാൻ  നല്ലതാണ്. പുറമെ പുരട്ടുകയും ഉള്ളിൽ സേവിക്കുകയും  ചെയ്യാൻ സാധിക്കുന്നതാണിത്.

Heritage ദശപുഷ്പങ്ങൾ ഐശ്വര്യവും ഔഷധഗുണവും Importance of Dashapushpam in Malayalam

കയ്യോന്നി

ഭൃംഗരാജ എന്നാണു ഇതിന്റെ സംസ്കൃതനാമം

വരുണൻ ആണ് കയ്യോന്നിയുടെ ദേവത ഈർപ്പമുള്ള സമതലങ്ങളിൽ വളരുന്ന ഈ ചെടി വാത രോഗങ്ങൾക്ക് നല്ലതാണ്. ഇതരച്ച് എണ്ണ കാച്ചി ത്തേക്കുന്നത്  മുടി വളരാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും ഫലപ്രദമാണ്.

ആയുർവേദത്തിൽ ചരക സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും പരാമർശിക്കുന്ന കയ്യോന്നി; കരളിന് നല്ല മരുന്നായും ഉപയോഗിക്കുന്നു. കൂടാതെ കാഴ്ച വർധനത്തിനും കഫദോഷ ശമനത്തിനും ഇത് ഉപയോഗിക്കുന്നു.

നിലപ്പന

മുസലി എന്നാണിതിന്റെ സംസ്കൃതനാമം

കാമദേവൻ ആണിതിന്റെ ദേവത. എന്നാൽ ഭൂമീദേവി എന്നും പറയപ്പെടുന്നു.

പനയുടെ രൂപമുള്ള ഈ ചെടിക്ക് മഞ്ഞപ്പൂക്കളാണുള്ളത്. ഇതിന്റെ പൂവ് ചൂടുന്നത് പാപങ്ങൾ ഇല്ലാതാക്കാൻ നല്ലതാണ്. വലിയ ഔഷധ ഗുണമുള്ള സസ്യമാണിത്. മഞ്ഞപ്പിത്തത്തിനും മൂത്രാശയ രോഗങ്ങൾക്കും ഇത് ഫലപ്രദമാണ്. കൂടാതെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും യോനീരോഗങ്ങൾക്കും ഇത് ഔഷധമായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. മാത്രമല്ല; വാജീകരണ ചികിത്സയ്ക്കും നിലപ്പന ഔഷധമാണ് .

ഉഴിഞ്ഞ

ഇന്ദ്രാണി എന്നും അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമം ശക്രലത എന്നാണ്. ഇന്ദ്രൻ ആണ് ഇതിന്റെ ദേവത. ഉഴിഞ്ഞയുടെ  പൂവ് ചൂടുന്നത് ആഗ്രഹ സഫലീകരണത്തിനു നല്ലതാണ്. ഇതിന്റെ കഷായം വയറുവേദനയ്ക്കും മലബന്ധത്തിനും പരിഹാരമാണ്. മാത്രമല്ല ; ഉഴിഞ്ഞയുടെ  നീര് മുടികൊഴിച്ചിലിനു മരുന്നാണ്. കൂടാതെ; വാതം, പനി എന്നിവയ്ക്കും ഔഷധമാണ്.

തിരുതാളി

ലക്ഷ്മണ എന്നാണു ഇതിന്റെ സംസ്കൃതനാമം.

ഉണ്ണികൃഷ്ണനാണ് ഇതിന്റെ ദേവത.

വന്ധ്യതാ ചികിത്സയ്ക്കും പിത്ത രോഗങ്ങൾക്കും ഔഷധമാണ് തിരുതാളി.

ഇതിനോടൊപ്പം കൽക്കവും ചേർത്ത് നെയ്യ് കാച്ചി സേവിച്ചാൽ ഗർഭപാത്ര സംബന്ധമായ അസുഖങ്ങൾക്ക് പരിഹാരമാകും. ഇതിന്റെ കഷായവും ഉപയോഗിക്കാറുണ്ട്.

കർക്കിട മാസവും ദശപുഷ്പവും

ആരോഗ്യം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കർക്കിടക മാസത്തിൽ ഔഷധക്കഞ്ഞിയോടൊപ്പം ദശപുഷ്പങ്ങളുമായുള്ള സാമീപ്യവും അതിന്റെ ഉപയോഗവും ആരോഗ്യത്തെ സ്വാധീനിക്കും എന്നുള്ളതുകൊണ്ടാണ് നനമ്മുടെ പൂർവികന്മാ ർ ദശ പുഷ്പം ചൂടുന്നതിനെ ആചാരമായി നിലനിർത്തിയത്. അതുകൊണ്ടു ഈ അറിവ് നഷ്ടപ്പെടുത്താതെ നമ്മളും അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടതുണ്ട്.


തുളസിയുടെ ഔഷധ ഗുണം.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.


കർക്കിടകത്തിലെ ഔഷധക്കഞ്ഞി. 

മലയാളികൾ കർക്കിടക മാസത്തിൽ ഉപയോഗിക്കുന്ന കെ മരുന്ന് കഞ്ഞിയെക്കുറിച്ചുള്ള ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

ദശ പുഷ്പങ്ങൾ എന്ന ഈ ലേഖനം വീണ്ടും ആദ്യം മുതൽ വായിക്കാൻ ഇവിടെ അമർത്തുക.

 

ഹോം പേജിലേയ്‌ക്ക്‌ പോകാൻഇവിടെ അമർത്തുക.






No comments:

Post a Comment