Spiritual ഗുരുപൂർണിമ ദിനത്തിന്റെ പ്രാധാന്യം Importance of Gurupoornima.
എന്താണ് ഗുരുപൂർണിമ? What is Gurupurnima?
ആഷാഡ മാസത്തിലെ പൗർണമി ദിനമാണ് ഗുരുപൂർണിമ
ദിനമായി ആചരിക്കുന്നത്. ഈ ദിവസത്തിന് ആദ്ധ്യാത്മികമായും ശാസ്ത്രീയമായും വളരെയേറെ
പ്രത്യേകതകളുണ്ട്. സൂര്യൻ ഉത്തരായനത്തിലേക്ക് കടക്കുന്ന ദിവസം കൂടിയാണ് ഇത്.
ഈ ദിവസത്തിന്റെ പ്രത്യേകത എന്താണ്? What is the importance of Gurupoornima?
മഹാഭാരതം എഴുതിയ; വേദങ്ങളെ തരംതിരിച്ച; വ്യാസ മഹാമുനിയുടെ
ജന്മദിനമാണ് ഗുരുപൂർണിമ. അതുകൊണ്ട് ഈ
ദിവസത്തിന് വ്യാസപൂർണിമ എന്നും പേരുണ്ട്.
മറ്റൊരു പ്രത്യേകത; ആദി യോഗിയായ ഭഗവാൻ ശിവൻ യോഗശാസ്ത്രം തന്റെ
ഏഴ് ശിഷ്യൻമാർക്ക് ഉപദേശിച്ചു കൊടുത്ത ദിവസം കൂടിയാണ് ഗുരുപൂർണിമ.
വേദവ്യാസനെ ലോകത്തിലെതന്നെ ഗുരുവായി കണക്കാക്കുന്നത്
എന്തുകൊണ്ടാണ്? What Veda
vyasa considered as the Guru of the world?
മത്സ്യബന്ധനം നടത്തുന്ന കുലത്തിൽ ജനിച്ച സത്യവതിക്കും
മഹർഷിയും ജ്ഞാനിയും ആയ പരാശര നും ഉണ്ടായ
മകനാണ് ലോകം മുഴുവൻ ആദരിക്കുന്ന വ്യാസ ഭഗവാൻ.
വേദങ്ങളെ തരംതിരിച്ചത് എങ്ങനെ? How compiled and classified Vedas?
ദ്വാപരയുഗം അവസാനിച്ച് കലിയുഗം വരാറായ സമയത്ത്
എല്ലാ അറിവുകളെയും സംരക്ഷിക്കുന്നതിനുവേണ്ടി ഇരുന്നൂറോളം ഋഷി വര്യന്മാർ എഴുതിയ
വേദമന്ത്രങ്ങളെ നാലായി തരംതിരിച്ചു.
അറിവിനെ കുറിച്ച് വിവരിക്കുന്ന മന്ത്രങ്ങൾ
എല്ലാം ചേർത്തു ഋഗ്വേദം എന്ന് ഉണ്ടാക്കിയ ശേഷം തന്റെ ശിഷ്യനായ പൈലൻ എന്ന
മഹർഷിക്ക് ഉപദേശിച്ചുകൊടുത്തു.
പിന്നീട്; യാഗകർമ്മങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന 40 അധ്യായങ്ങളുള്ള യജുർവേദത്തെ തരംതിരിച്ചു. ഇതുതന്നെ; പദ്യവും ഗദ്യവും കലർന്ന കൃഷ്ണ യജുർവേദം
എന്നും, പദ്യം മാത്രമുള്ള ശുക്ലയജുർവേദം എന്നും തരംതിരിച്ചു. അതിനുശേഷം തന്റെ ശിഷ്യനായ വൈശമ്പായനന് അത് ഉപദേശിച്ചുകൊടുത്തു.
പിന്നീട് സംഗീതാത്മകവും കലാപരവുമായ മന്ത്രങ്ങൾ
ഉൾപ്പെടുത്തി സാമവേദം സൃഷ്ടിക്കുകയും മറ്റൊരു ശിഷ്യനായ ജൈമിനിക്ക് അത് ഉപദേശിച്ച്
കൊടുക്കുകയും ചെയ്തു.
പിന്നീട് ആകട്ടെ; അഥർവമുനി കണ്ടെത്തുകയും രോഗനാശനം തുടങ്ങിയ
സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന മന്ത്രങ്ങൾ ഉൾപ്പെടുത്തി മറ്റൊരു ശിഷ്യനായ സുമന്തുവിന് ഉപദേശിച്ചു കൊടുത്തു.
വ്യാസ ഭഗവാന്റെ മറ്റുള്ള രചനകൾ ഏതൊക്കെ? Creative works of Veda Vyasa?
വേദത്തെ തരംതിരിച്ചത് കൂടാതെ; ഒരുലക്ഷത്തിലധികം ശ്ലോകങ്ങളുള്ള മഹാഭാരതവും
പുരാണങ്ങളും ഉപപുരാണങ്ങളും ബ്രഹ്മസൂത്രവും വ്യാസമഹർഷി രചിച്ചവയാണ്.
മറ്റൊരുകാര്യം; മഹാഭാരത യുദ്ധത്തിന് ശേഷം വ്യാസ മഹർഷി കൗരവരുടെ അമ്മയായ ഗാനധാരിയെയും
ധൃതരാഷ്ട്രരെയും മരിച്ചുപോയ മക്കളെ ഒരു പ്രാവശ്യം കാണിച്ചു കൊടുത്തതും ഇതുപോലെ ഒരു
പൂർണിമാ ദിനം ആയിരുന്നു.
ഗുരു എന്ന വാക്കിന്റെ അർത്ഥം എന്താണ്? What is the meaning of the word Guru?
അദ്വയ താരക ഉപനിഷത്തിൽ പറയുന്നത് ‘ഗു:’ എന്നാൽ അന്ധകാരം
അഥവാ ഇരുട്ട് ‘രു:’ എന്നാൽ അതിനെ നിരോധിക്കുന്നത് അഥവാ അകറ്റുന്നത്.
അതായത്; അറിവില്ലായ്മ എന്ന ഇരുട്ടിനെ മാറ്റി അറിവ് എന്ന
വെളിച്ചം പ്രദാനം ചെയ്യുന്നവരാണ് ഗുരുക്കന്മാർ.
ഗുരു എന്ന വാക്കിന് ഗും രാവയതി എന്നൊരു
വ്യാഖ്യാനവും ഉണ്ട്.
ഇതിന്റെ അർഥവും ഇരുട്ടിനെ അകറ്റുന്നത് എന്ന് തന്നെയാണ്. പൗർണമി ദിവസം രാത്രിയുടെ
അന്ധകാരത്തെ പൂർണ്ണചന്ദ്രൻ പ്രകാശം കൊണ്ട് എങ്ങനെയാണോ;
അതുപോലെയാണ് ഗുരു നമ്മുടെ ജീവിതത്തിൽ അറിവിന്റെ പ്രകാശം നൽകുന്നത്
ആരാണ് ഗുരു? Who is guru?
ദൈവങ്ങൾക്കും മഹാൻമാർക്കും പോലും ഗുരുക്കൻമാർ ഉണ്ടെന്ന്
നമുക്ക് പുരാണത്തിലും ചരിത്രത്തിലും നോക്കിയാൽ അറിയാം.
ശ്രീരാമന്റെ ഗുരുക്കൻമാർ ആയിരുന്നു വസിഷ്ഠനും
വിശ്വാമിത്രനും. കൃഷ്ണന്റെ ഗുരു ആകട്ടെ
സാന്ദീപനി ആയിരുന്നു.
നല്ല ശിഷ്യന്മാരെ സൃഷ്ടിക്കാൻ നല്ല
ഗുരുക്കന്മാർക്ക് കഴിഞ്ഞിരുന്നു. ശ്രീരാമകൃഷ്ണപരമഹംസൻ തന്റെ ശിഷ്യനായ സ്വാമി വിവേകാനന്ദനെ
വളർത്തിയെടുത്തത് നാമെല്ലാം കണ്ടതാണ്.
ജീവിതത്തിൽ എത്ര ഗുരുക്കന്മാർ ഉണ്ട്?
ഒരുപാട് ഗുരുക്കന്മാർ നമുക്ക് ജീവിതത്തിൽ
ഉണ്ടാകാറുണ്ട്. അറിവ് പകർന്നു നൽകുന്ന ഏവരും ഗുരുക്കന്മാരാണ്. അമ്മയാണ് ഒരാളുടെ
ആദ്യത്തെ ഗുരു. അതിനാൽ
അമ്മയിലും ഗുരു എന്ന സ്ഥാനമുണ്ട്. അച്ഛനും നമുക്ക് ഗുരു തന്നെയാണ്. അതുപോലെ ഒരു
ഗുരുവിൽ നമുക്ക് അച്ഛനെയും അമ്മയെയും ഗുരുവിനെയും ദർശിക്കാം.
ഗുരു എന്നത് ഏതെങ്കിലും ഒരു വ്യക്തി മാത്രമല്ല, അത് അറിവു നേടുന്ന ഒരു പ്രക്രിയയാണ്.
ഭാഗവതപുരാണത്തിൽ ദത്താത്രേയൻ എന്ന മുനി തനിക്ക് ജീവിതത്തിൽ പാഠങ്ങൾ പകർന്നു നൽകിയ 24 ഗുരുക്കന്മാരെ പറ്റി പറയുന്നുണ്ട്. ഇതിൽ ആനയും തേനീച്ചയും
പാമ്പും എല്ലാം ഉൾപ്പെടും എന്ന് അദ്ദേഹം യദുവിനോട് പറയുന്നുണ്ട്.
ഇതേ കാര്യം തന്നെ സ്കന്ദപുരാണത്തിൽ 300 ശ്ലോകങ്ങൾ അടങ്ങിയ ഗുരുഗീത എന്ന ഭാഗത്ത് ശിവൻ പാർവ്വതിയോട്
പറയുന്നുണ്ട്.
ഗുരുവിന്റെ പ്രയോജനം എന്തൊക്കെയാണ്?
മനുഷ്യനിൽ അഹങ്കാരം ഇല്ലാതാക്കാൻ ഗുരു വളരെയേറെ
സഹായിക്കുന്നു. നേടുന്നത് എല്ലാം എന്റെ മാത്രം കഴിവുകൊണ്ടാണ് എന്ന ഭാവം മാറ്റി ‘ഇദം ന മമ’ എന്ന ഭാവം
നമ്മിൽ ഉണ്ടാക്കാൻ ഗുരു സഹായിക്കുന്നു ഗുരുവിന്റെ അനുഗ്രഹത്തോടെ ആണ് എല്ലാ
കഴിവുകളും ഒരാൾക്ക് സ്വായത്തമാക്കാൻ കഴിയുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകുന്നു.
എന്താണ് ഗുരുദക്ഷിണ? What is Guru Dakshina?
നാം പഠിച്ച കാര്യങ്ങൾ ജീവിതത്തിൽ പകർത്തുകയും
പാലിക്കുകയും ചെയ്യുമ്പോഴാണ് ഗുരുവിന് സംതൃപ്തി ലഭിക്കുന്നത്. ഒരാൾ ശരീരം കൊണ്ട്
എത്ര മാത്രം വളർന്നു എന്നതല്ല പ്രധാനം; പ്രവർത്തിയിൽ എത്ര മാത്രം വളർന്നു എന്നതാണ് ജീവിതത്തിൽ പ്രധാനം. അതുകൊണ്ട് ഗുരു പഠിപ്പിച്ച നല്ല കാര്യങ്ങൾ
ജീവിതത്തിൽ പകർത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ഗുരുദക്ഷിണ.
‘അസതോ മാ സത്ഗമയ’
തെറ്റുകളിൽ നിന്ന് നന്മകളിലേക്ക് നല്ല
കാര്യങ്ങളിലേക്കും എന്നെ നയിക്കേണമേ.
‘തമസോ മാ ജ്യോതിർഗമയ’
ഇരുട്ടിൽ നിന്ന് എന്നെ വെളിച്ചത്തിലേക്ക്
നയിക്കേണമേ
‘മൃത്യോർ
മാ അമൃതം ഗമയ’
മരണത്തിൽ നിന്ന് അമരമായ അറിവുകളിലേയ്ക്ക് എന്നെ
നയിക്കേണമേ.
വ്യാസമഹർഷിയെ പറ്റിയുള്ള ശ്ലോകം ഏതാണ്? Sloka about Vyasa.
‘വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ
നമോ വൈ ബ്രഹ്മനിധയേ
വാസിഷ്ഠായ നമോ നമഃ’
വിഷ്ണുവിന്റെ അംശവും ബ്രഹ്മജ്ഞാനം നേടിയവനും ആയ
വ്യാസഭഗവാനെ സ്തുതിക്കുന്നതാണ് ഈ ശ്ലോകം.
ഗുരുപരമ്പരയെപറ്റിയുള്ള ശ്ലോകം ഏതാണ്? Shloka about Guruparampara.
‘സദാശിവ സമാരംഭാം
ശങ്കരാചാര്യ മധ്യമാം
അസ്മദാചാര്യ
പര്യന്താം
വന്ദേ ഗുരു പരമ്പരാം.’
ഈ ഒരു ദിവസം മാത്രമല്ല, എല്ലാ ദിവസങ്ങളിലും നമ്മുടെ ഗുരുക്കന്മാരെ
ആദരവോടെ സ്മരിക്കുക, ബഹുമാനിക്കുക. അവർ
പകർന്നുതന്ന അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കി ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കാം.
പ്രകൃതിയിലെ
ഇരുപത്തി നാല് ഗുരുക്കന്മാർ.
പ്രകൃതിയിലുള്ള 24
ഗുരുക്കന്മാരെപ്പറ്റി ഭാഗവതത്തിൽ പറയുന്നുണ്ട്. ദത്താത്രേയൻ യദുവിനോട് പറഞ്ഞ ഈ കാര്യങ്ങളെപ്പറ്റി
ശ്രീകൃഷ്ണൻ ഉദ്ധവനോട് പറയുന്നതായാണ് സന്ദർഭം. ഇതിനെക്കുറിച്ചുള്ള ലേഖനം
വായിക്കാനായി ഇവിടെ അമർത്തുക.
വാല്മീകി രാമായണം
സ്ത്രീകളെ ആദരിക്കുന്നു.
ഈ ലേഖനം വായിക്കാൻ ഇവിടെ
അമർത്തുക.
ഗുരു പൂർണ്ണിമയുടെയും വ്യാസ മഹർഷിയുടേയും പ്രാധാന്യത്തെപ്പറ്റി അറിയാൻ താഴെയുള്ള യൂട്യൂബ് വിഡിയോയിൽ അമർത്തുക.
No comments:
Post a Comment