Spiritual പ്രകൃതിയിലെ 24 ഗുരുക്കന്മാർ. Malayalam story from Bhagavata
പ്രകൃതിയിലെ 24 ഗുരുക്കന്മാർ ദ്വാപരയുഗം അവസാനിക്കാറായ സമയത്ത്; ശ്രീകൃഷ്ണൻ തന്റെ അവതാരത്തിന്റെ ഉദ്ദേശം
പൂർത്തീകരിച്ചു കഴിഞ്ഞു. അപ്പോൾ അദ്ദേഹത്തോടൊപ്പം ഭൂമിയിലേക്ക് അവതാരം ആയി വന്ന
മറ്റ് ദേവന്മാർക്കും തിരിച്ചു പോകേണ്ടതുണ്ട്. അവർ ശ്രീകൃഷ്ണന്റെ ബന്ധുക്കളായ
യാദവന്മാർ ആയിട്ടാണ് അവതരിപ്പിച്ചിരുന്നത്.
യാദവകുലം. Yadu vamsham.
അതിനിടയ്ക്ക്
യാദവകുലം സ്വയം നശിക്കുമെന്ന് മഹർഷിമാരുടെ ശാപവും ഉണ്ടായി. അപ്പോൾ അതിന്റെ
ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയമായിരിക്കുന്നു. അന്തരീക്ഷത്തിലും മാറ്റങ്ങളുണ്ടായി.
ഉദ്ധവൻ.
ആ സമയത്ത് ശ്രീകൃഷ്ണന്റെ സന്തതസഹചാരിയും യാദവ
വംശജനുമായ ഉദ്ധവൻ കൃഷ്ണനെ കാണുകയും എല്ലാം അവസാനിക്കാൻ പോകുന്ന കാര്യം കൃഷ്ണന്
അറിയാവുന്നതുകൊണ്ട് ഇനി എന്ത് ചെയ്യണം എന്ന് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു.
ഇനിയുള്ള കാലം സുഖങ്ങളിലും ആസക്തികളിലും
മുഴുകാതെ ആത്മാവിനെ ഉന്നതിയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളായ ആദ്ധ്യാത്മികതയിൽ
ശ്രദ്ധ കേന്ദ്രീകരിക്കാൻ കൃഷ്ണൻ ഉദ്ധവനോട് പറഞ്ഞു.
ഉദ്ധവന്റെ
സംശയം.
എന്നാൽ സാധാരണ
മനുഷ്യരെ എല്ലാംതന്നെ സുഖഭോഗങ്ങളിൽ മുഴുകിയവർ ആണെന്നും, അതിൽനിന്ന് പുറത്തുകടക്കാൻ എന്താണ് മാർഗം
എന്നും ചോദിച്ചു.
അപ്പോൾ കൃഷ്ണൻ; തന്റെ പൂർവികനായ ഒരു യദു ദത്താത്രേയൻ എന്ന
പരിവ്രാജകനോട് സംസാരിച്ച കാര്യം അനുസ്മരിച്ചു. ഇത് ഉദ്ധവഗീത
എന്നാണ് അറിയപ്പെടുന്നത്.
ഉദ്ധവഗീത. Uddhava gita from Bhagavata Purana
ദത്താത്രേയന്റെ മുഖത്തെ സന്തോഷവും സംതൃപ്തിയും
കണ്ടിട്ട് ഇതെങ്ങനെ നേടി എന്ന് യദു ചോദിച്ചു. അപ്പോൾ ദത്താത്രേയൻ; പ്രകൃതിയിലെ
പല ജന്തുക്കളിൽ നിന്നും പല ഘടകങ്ങളിൽ നിന്നും മനസ്സിലാക്കിയ അറിവുകൾ ജീവിതത്തിൽ
പ്രാവർത്തികമാക്കിയത് കൊണ്ടാണ് പൂർണമായ സംതൃപ്തി നേടാൻ സാധിച്ചത് എന്ന് പറഞ്ഞു.
തനിക്ക് അറിവും തിരിച്ചറിവും സമ്മാനിച്ച 24
ഗുരുക്കന്മാരെ പറ്റി അദ്ദേഹം യദു വിനോട് പറഞ്ഞു.
ഇരുപത്തിനാല്
ഗുരുക്കന്മാർ. Twenty four Gurus
അമിതമായ ആഗ്രഹങ്ങൾ ഉണ്ടാകാതിരിക്കാൻ
ആരൊക്കെയാണ് തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
ആകാശം, ഭൂമി, ജലം, അഗ്നി, ചന്ദ്രൻ, സൂര്യൻ, പ്രാവ്, പാമ്പ്, സമുദ്രം, നദി, പാറ്റ, ആന, തേനീച്ച, മാൻ, മീൻ, വേടൻ, സർപ്പം, ചിലന്തി തുടങ്ങിയ
24 പേരാണ് ഗുരുക്കന്മാർ എന്ന് അദ്ദേഹം വിശദീകരിച്ചു.
ആരിൽ നിന്നൊക്കെ എന്തൊക്കെ പാഠങ്ങൾ പഠിച്ചു എന്നും
പറഞ്ഞു.
ഭൂമി പഠിപ്പിച്ച
പാഠം. Lesson from Earth
എന്തും സഹിക്കാനുള്ള ക്ഷമയും ശക്തിയും ഉണ്ടാകണം എന്നുള്ള
പാഠം ഭൂമി പിടിപ്പിച്ചു.
ആകാശം
പഠിപ്പിച്ച പാഠം. Lesson from
Sky
ആത്മാവിനെ പറ്റിയുള്ള
പാഠം ആകാശം പഠിപ്പിച്ചു. കാറ്റു വീഴുമ്പോൾ ആകാശത്ത് മേഘങ്ങൾ മൂടാൻ ഉണ്ട് എന്നാൽ യഥാർത്ഥത്തിൽ
അവ ആകാശത്തെ സ്പർശിക്കുന്നില്ല. അതുപോലെതന്നെ ശരീരത്തിനുള്ളിൽ വസിക്കുന്ന ആത്മാവിനും ശരീരത്തിനും സുഖഭോഗങ്ങളിൽ ബന്ധമില്ല.
അഗ്നി പഠിപ്പിച്ച
പാഠം.Lesson from Fire
അഗ്നിയിൽ നിന്ന് പഠിച്ചത് എന്തെന്നാൽ; അഗ്നിയിലേക്ക് സമർപ്പിച്ചാലും അഗ്നി
മലിനമാകുന്നില്ല. അത് സ്വയം ശുദ്ധമായി തന്നെ നിലനിൽക്കുന്നു.
അതുപോലെ ശരിയായ അറിവ് ലഭിച്ച ഒരു വ്യക്തി എന്തൊക്കെ സുഖവസ്തുക്കൾ ഉപയോഗിച്ചാലും അതിന്
അടിമപ്പെട്ട് അതിൽ ആസക്തൻ ആയി മാറുന്നില്ല. സ്വയം ശുദ്ധനായി നിലനിൽക്കുന്നു.
സമുദ്രം പഠിപ്പിച്ച പാഠം. Lesson from Sea
ബുദ്ധിമാനായ ഒരാൾ കടലിനെ
പോലെ ഇരിക്കണം. പുറമേ നല്ല ശാന്തമായി തോന്നാമെങ്കിലും ഉള്ളിൽ അതിന്റെ ആഴവും തിരമാലകളും
വലിയതാണ്. അതുപോലെ മറ്റുള്ളവരോട് പെരുമാറുമ്പോൾ ശാന്തനും സൗമ്യനുമായി പെരുമാറണം. എന്നാൽ അറിവിന്റെയും ചിന്തകളുടെയും കാര്യത്തിൽ അഗാധമായ ആഴം ഉണ്ടായിരിക്കണം.
മനസ്സുകൊണ്ട് ആധ്യാത്മികമായ ഉന്നതി കൈവരിക്കണം. എന്നാൽ ഇതെല്ലാം പുറമേ കാട്ടേണ്ടതില്ല.
പിന്നീട് വലിയ ഒരു പാഠം പല ജീവികളിൽ നിന്ന് പഠിച്ചു.
ഇന്ദ്രിയങ്ങൾക്ക് വശംവദരായി സ്വന്തം ജീവിതം നശിപ്പിക്കുന്ന ഒരുപാട് പ്രാണികൾ ഉണ്ട്.
തേനീച്ച പഠിപ്പിച്ച പാഠം.
പൂക്കളെ തേടി ചെല്ലുന്ന
തേനീച്ചകളെ നശിപ്പിക്കുന്നത് അതിന്റെ ഘ്രാണേന്ദ്രിയമാണ്. അതായത് മണംപിടിച്ച് പൂക്കൾക്കുള്ളിൽ കടന്നുപോകുന്ന
തേനീച്ചകൾ രാത്രിയിൽ കൂമ്പി പോകുന്ന പൂക്കൾക്കുള്ളിൽ അകപ്പെട്ട് പോകാറുണ്ട്.
ആന പഠിപ്പിച്ച പാഠം.
അതുപോലെ; പിടിയാനയുടെ സ്പർശനം ആഗ്രഹിച്ച് പോകുന്ന കൊമ്പനാന
കുഴിയിൽ വീഴാറുണ്ട്. ഇവിടെ സ്പർശനസുഖം നേടാനുള്ള ആസക്തി മൂലമാണ് ആനയ്ക്കു വീഴ്ച സംഭവിക്കുന്നത്.
മാൻ പഠിപ്പിച്ച പാഠം.
സിംഹം തന്റെ മുഖം നിലത്തോടു
ചേർത്തുവച്ച് ശബ്ദമുണ്ടാക്കുന്നു. അപ്പോൾ ആ ശബ്ദം എവിടെ നിന്നാണ് വരുന്നത് എന്നറിയാനായി തേടി ചെല്ലുന്ന മാൻ സിംഹത്തിന്റെ വലയിൽ ആകുന്നു.
ഇവിടെ ശ്രവണേന്ദ്രിയത്തിന് അടിമപ്പെട്ടു സ്വന്തം ജീവിതം തന്നെ ഇല്ലാതാക്കുകയാണ് മാൻ
ചെയ്യുന്നത്.
മത്സ്യം പഠിപ്പിച്ച പാഠം.
മീൻ ആകട്ടെ; ചൂണ്ടയിൽ കൊരുത്ത ഒരു ഭക്ഷണത്തിന്റെ രുചി തേടിപ്പോയി അതിൽ കുരുങ്ങുന്നു. ഇവിടെ രസനേന്ദ്രിയത്തിന് അടിമപ്പെട്ടാണ് സ്വന്തം ജീവിതം മത്സ്യം ഇല്ലാതാക്കുന്നത്.
ഇയാംപാറ്റ പഠിപ്പിച്ച പാഠം.
ഇയാംപാറ്റയാകട്ടെ; തീയുടെ ജ്വാല കണ്ടിട്ട് അതിൽ ആകൃഷ്ടനായി ചെന്നു
വീഴുന്നു. ഇവിടെ കാഴ്ചയുടെ വെളിച്ചത്തിൽ ആകൃഷ്ടനായാണ് സ്വന്തം ജീവിതം നശിപ്പിക്കുന്നത്.
ഇങ്ങനെ ഓരോരോ
ഇന്ദ്രിയങ്ങൾക്ക് മാത്രം അടിമപ്പെട്ട് ഈ ജീവികൾക്ക് സ്വന്തം ജീവിതം ഇല്ലാതാക്കേണ്ടി
വരുന്നെങ്കിൽ അഞ്ച് ഇന്ദ്രിയങ്ങൾക്കും ഒരേപോലെ
അടിമപ്പെട്ടിരിക്കുന്ന മനുഷ്യന് എത്രമാത്രം കഷ്ടതകൾ അനുഭവിക്കേണ്ടിവരും.
ഈ ജീവികളിൽ നിന്ന് ഈ പാഠമാണ് താൻ പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും
ദത്താത്രേയൻ തുടർന്നു. ഓരോരോ ജീവികളിൽ നിന്നും; ഓരോ വ്യക്തികളിൽ നിന്നും; ഓരോ പ്രപഞ്ച വസ്തുക്കളിൽ നിന്നും
താൻ പഠിച്ച പാഠങ്ങൾ ഓരോന്നായി അദ്ദേഹം പറഞ്ഞു.
അങ്ങനെ ഇരുപത്തിനാല്
ഗുരുക്കന്മാരിൽ നിന്ന് കിട്ടിയ അറിവും മൂലം ജീവിതത്തിൽ ആസക്തി നഷ്ടപ്പെടുകയും ശാന്തമായും
സമാധാനമായും സന്തോഷത്തോടുകൂടിയും ജീവിക്കാൻ പഠിക്കുകയും ചെയ്തു. അങ്ങനെ ജീവിതം സംതൃപ്തമായി
തീർന്നു.
നാമെല്ലാം ഇതുപോലെ പ്രകൃതിയെ നിരീക്ഷിക്കുകയാണെങ്കിൽ
അതിൽ നിന്ന് ഒരുപാട് നല്ല പാഠങ്ങളും ജീവിതത്തിൽ പകർത്താൻ നമുക്ക് സാധിക്കും. നമ്മുടെ
ഉള്ളിലുള്ള ചൈതന്യത്തെ പ്രകാശിപ്പിക്കാൻ യഥാർത്ഥ അറിവ് സമ്പാദിക്കേണ്ടതുണ്ട്. അങ്ങനെ
ആദ്ധ്യാത്മികജ്ഞാനം നേടി ഏവർക്കും നല്ല ഒരു
ജീവിതം ഉണ്ടാകുമാറാകട്ടെ.
ഗുരുപൂർണ്ണിമയുടെ (
വ്യാസ പൂർണ്ണിമയുടെ ) പ്രാധാന്യത്തെപ്പറ്റി അറിയാൻ ഇവിടെ അമർത്തുക.
വാല്മീകി രാമായണം
ചുരുക്കത്തിൽ.
എല്ലാ
കാണ്ഡങ്ങളിലെയും കഥ വായിക്കാൻ ഇവിടെ അമർത്തുക.
പ്രകൃതിയിലെ
ഗുരുക്കന്മാർ എന്ന ഈ ലേഖനം വീണ്ടും
ആദ്യം മുതൽ വായിക്കാൻ ഇവിടെ അമർത്തുക.
ഹോം പേജിലേയ്ക്ക്പോകാനായി ഇവിടെ അമർത്തുക.
No comments:
Post a Comment