Heritage വ്യക്തിത്വ വികാസം. Personality Development.
എന്താണ്
വ്യക്തിത്വം? What is Personality ?
സാമൂഹികമായും വ്യക്തിപരമായും ഉള്ള ഒരാളുടെ സ്വഭാവത്തെയും പെരുമാറ്റത്തെയുമാണ് വ്യക്തിത്വം എന്ന് പറയുന്നത്.
വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന സ്വഭാവങ്ങൾ ( ഗുണങ്ങൾ ) എത്ര
വിധം? ഏതൊക്കെ?
വ്യക്തിത്വത്തെ
രൂപപ്പെടുത്തുന്ന ഗുണങ്ങൾ മൂന്നു വിധം ഉണ്ട്.
(1 സത്വഗുണം
(2 രജോഗുണ
(3 തമോഗുണം
എന്നിവയാണത്.
ഒരാളിൽത്തന്നെ
ഈ മൂന്നു ഗുണങ്ങളും ഉണ്ടാകുമോ?
ഉണ്ടാകും. എല്ലാവരിലും
ഈ മൂന്നു ഗുണങ്ങളും ഉണ്ടാകും. എന്നാൽ,
ഓരോ ഗുണത്തിന്റെയും അളവിൽ ഏറ്റക്കുറച്ചിലുകൾ
ഉണ്ടായിരിക്കും. അതാണ് ഒരാളുടെ വ്യക്തിത്വമായി മാറുന്നത്.
എങ്ങനെയൊക്കെയാണ്
ഈ ഗുണങ്ങൾ തിരിച്ചറിയുന്നത്?
(1) സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന്.
(2) തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന്.
(3) ഓരോന്നും തിരഞ്ഞെടുക്കുന്നതിൽ നിന്ന്.
(4)
ജീവിത
രീതികളിൽ നിന്ന്.
മനുഷ്യരിൽ മാത്രമാണോ
ഈ ഗുണങ്ങൾ ഉള്ളത്?
അല്ല. മനുഷ്യരിലും,ജന്തുക്കളിലും,സസ്യങ്ങളിലും,എല്ലാ ജീവജാലങ്ങളിലും ഈ മൂന്നു ഗുണങ്ങളും ഉണ്ട്. എന്നാൽ ,
അളവുകൾ വ്യത്യാസപ്പെട്ടിരിക്കും.
സത്വഗുണം
എന്താണ്? Satva guna
വളരെ ശാന്തമായ
ഗുണമാണിത്. ഈശ്വരീയമായ ഒരു ഗുണമാണിത്. ഈ ഗുണം കൂടുതലുള്ളവർക്ക് ദയയും അലിവും കൂടുതലായിരിക്കും.
കൂടാതെ,
വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്,
ഭക്തി, ദേഷ്യം ഇല്ലാതെയിരിക്കുക, സത്യസന്ധത, തൃപ്തി, മറ്റുള്ളവരോട് നല്ല വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുക തുടങ്ങിയ
ഗുണങ്ങൾ ഉണ്ടായിരിക്കും.
എന്താണ്
രജോഗുണം? Rajo guna
ഊർജസ്വലത,
ശാരീരികമായ അധ്വാനം, വേഗത്തിൽ പ്രവർത്തികൾ ചെയ്യുക തുടങ്ങിയവയാണ് ഈ ഗുണം കൂടുതലുള്ളവരിൽ
കണ്ടുവരുന്നത്.
എന്നാൽ,
ഈ ഗുണം സത്വഗുണത്തോടു ചേരുമ്പോൾ അത് നല്ല പ്രവർത്തികളായി മാറും.
എന്നാൽ,
തമോഗുണം കൂടുതലായ ഒരാളിൽ ഈ ഗുണം അതോടൊപ്പം ചേർന്ന് വിപരീതമായതും നെഗറ്റീവ് ആയതുമായ പ്രവർത്തികൾ ചെയ്യിക്കും.
തമോഗുണം എന്നാൽ
എന്താണ്? Tamo guna
ആലസ്യം,
കോപം, സ്വയം പ്രേരണ ഇല്ലാതിരിക്കുക, ആത്മവിശ്വസക്കുറവ് , തെറ്റിദ്ധാരണ എന്നിവയാണ് തമോഗുണം കൂടുതലുള്ള ആളുകളിൽ കൂടുതലായി
കണ്ടുവരുന്ന സ്വഭാവങ്ങൾ.
ഈ ഗുണങ്ങൾ ഉണ്ടാകുന്നത്
എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ?
പ്രധാനമായും വാസനകൾ
കൊണ്ടാണ്. എന്നാൽ, അതുമാത്രമല്ല; ആഹാരവും
ചുറ്റുപാടുകളും ഇവയെ സ്വാധീനിക്കുന്നുണ്ട്.
എന്താണ് വാസന? Vasana
നാം കണ്ടതോ,
പരിചയിച്ചതോ,അറിഞ്ഞതോ ആയ വ്യക്തികളും സംഭവങ്ങളും വസ്തുക്കളും നമ്മുടെ
മനസ്സിലും ബുദ്ധിയിലും പതിക്കുന്ന കാൽപ്പാടുകളാണ് ( മുദ്രകളാണ് ) വാസന.
മനസ്സും
ബുദ്ധിയും തമ്മിലുള്ള സാമ്യമേത്? വ്യത്യാസമെന്ത്?
ചിന്തകളിലൂടെയും ഓർമ്മകളിലൂടെയുമാണ്
രണ്ടും പ്രവർത്തിക്കുന്നത് എന്നതാണ്
സാമ്യം.
മനസ്സിന്റെ ചിന്തകൾ ചഞ്ചലങ്ങളും
ബുദ്ധിയുടെ ചിന്തകൾ അചഞ്ചലങ്ങളുമാണ് (
സ്ഥിരതയുള്ളത് ) എന്നതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം.
മൂന്നു
ഗുണത്തിലുമുള്ള ഭക്ഷണങ്ങൾ ഏതെല്ലാം?
സത്വഗുണമുള്ള ഭക്ഷണങ്ങൾ. Satvik foods
മനസിനെ ശാന്തമായി
നിലനിർത്തുന്നതും സ്ഥിരതയുള്ള സ്വഭാവം നല്കുന്നവയുമാണ് സാത്വിക ഭക്ഷണങ്ങൾ.
ലഖുവായതും
ശരീരത്തിന് ഉണർവ് നല്കുന്നവയുമാണിത്.
പാൽ,
വെണ്ണ, നെയ്യ് ,പാകമായതും പുതിയതുമായ പഴങ്ങൾ, ചെറുപയർ, ഈന്തപ്പഴം, പച്ചപ്പയർ, മുളപ്പിച്ച ധാന്യങ്ങൾ, ബാർലി, ഗോതമ്പ്,തക്കാളി തുടങ്ങിയവയും, മഞ്ഞൾ, ഇഞ്ചി, കറുകപ്പട്ട, പെരിഞ്ജീരകം, ഏലക്ക, മുതലായവയെല്ലാം
സാത്വിക ഭക്ഷണ പദാർഥങ്ങളാണ്. ഇവ മനസ്സിന് വ്യക്തത
നൽകുന്നു.
രജോഗുണമുള്ള നഭക്ഷണങ്ങൾ. Rajasik foods
ഇവ മനസ്സിനെ
അമിതമായി ഊർജസ്വലമാക്കുന്നവയാണ്.
ഇവയാകട്ടെ ആസക്തിയും
ആഗ്രഹവും വളർത്തുകയും മനസ്സിനെ ചഞ്ചലമാക്കുകയും ചെയ്യുന്നു.
കൂടുതൽ ചവർപ്പും എരിവും
പുളിപ്പും കയ്പ്പും ഉപ്പും ഉള്ളവ ഈ വിഭാഗത്തിൽപ്പെടുന്നു.
മുട്ട,
മത്സ്യം, ചിക്കെൻ, മുളപ്പിക്കാത്ത ധാന്യങ്ങൾ, ഉഴുന്ന്, മറ്റ് പയറു വർഗ്ഗങ്ങൾ, മുളക്, കുരുമുളക്, തൈര്, വഴുതന,
ക്യാരറ്റ്, സവാള, വെളുത്തുള്ളി, നാരങ്ങാ, ചായ, കാപ്പി, വെറ്റില
മുതലായവയെല്ലാം രാജസ സ്വഭാവമുള്ള ഭക്ഷണങ്ങളാണ്.
ഇതിന്റെ അധികാമായും
തുടർച്ചയായുമുള്ള ഉപയോഗം ദേഷ്യവും, നിയന്ത്രണം വിട്ടുള്ള പെരുമാറ്റവും ഉണ്ടാക്കാൻ കാരണമാകും.
താമസ സ്വഭാവമുള്ള ഭക്ഷണ പദാർത്ഥങ്ങൾ. Tamasik foods
‘താമസ’ എന്നാൽ ഇരുട്ട് എന്നാണ് അർഥം. നമ്മുടെ വേഗത്തെ കുറയ്ക്കുന്നവയാണ് താമസ സ്വഭാവമുള്ള
ഭക്ഷണങ്ങൾ.
അവയാകട്ടെ,
അലസത, ഉന്മേഷക്കുറവ്, പ്രാധാന്യക്കുറവ് തുടങ്ങിയ സ്വഭാവങ്ങൾക്ക് കാരണമാകുന്നു.
കരിഞ്ഞതും
വറുത്തതുമായവ, തണുപ്പിച്ചതും
ശീതീകരിച്ചതും, റോസ്റ്റ്
ചെയ്തവ,
ഫാസ്റ്റ് ഫുഡ്, ആൽക്കഹോൾ, ഡ്രഗ്സ്,
കെമിക്കൽസ് ,
കുമിൾ, ഇറച്ചികൾ, വലിയ മീനുകൾ എന്നിവയെല്ലാം താമസഗുണമുള്ള ഭക്ഷണ പദാർഥങ്ങളാണ്.
നമ്മുടെ
സ്വഭാവത്തിൽ; ഈ
ഗുണങ്ങളുടെ അളവ് നാം വിചാരിച്ചാൽ മാറ്റാൻ സാധിക്കുമോ? Personality development.
ഒരൽപം ബുദ്ധിമുട്ടാണത്.
നമ്മുടെ ഉള്ളിൽ ഓരോ വ്യക്തികളും സംഭവങ്ങളും പതിച്ചുവച്ച സംഭവങ്ങൾ ആണല്ലോ വാസനകൾ. ഇത്
മാറ്റുക അത്ര എളുപ്പമുള്ള നകാര്യമല്ല. എന്നാൽ തുടർച്ചയായ സാധനകളിലൂടെയും, ചിട്ടയായ ജീവിത ശൈലിയിലൂടെയും,
ആഹാര ക്രമീകരണങ്ങളിലൂടെയും, കഠിന പരിശ്രമത്തിലൂടെയും ചെറിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും.
No comments:
Post a Comment