Breaking

Wednesday, June 24, 2020

Subhashitham ദൈവത്തിന്റെ സഹായം. സുഭാഷിതം. Help of God in Malayalam

Subhashitham സുഭാഷിതങ്ങൾ. Good sayings

മനുഷ്യന് പ്രയോജനപ്രദങ്ങളായ ചൊല്ലുകളാണ് സുഭാഷിതങ്ങൾ. ഇവ നമുക്ക് പ്രേരണ നൽകുന്നതോടൊപ്പം നല്ല വഴിയിലൂടെ നടക്കാൻ  വഴികാട്ടുകയും ചെയ്യുന്നു.

മഹാന്മാരായ ആളുകൾ പറഞ്ഞുതന്നിട്ടുള്ള അമൂല്യ ഉപദേശങ്ങളായ സുഭാഷിതങ്ങൾ പല ഗ്രന്ഥങ്ങളിൽ നിന്നായി ശേഖരിക്കപ്പെട്ടിട്ടുള്ളവയാണ്.


Subhashitham ദൈവത്തിന്റെ സഹായം. സുഭാഷിതം. Help of God in Malayalam heritage friends

ആർക്കാണ് ദൈവത്തിന്റെ സഹായം ലഭിക്കുക? Who will get Gods help ?

ഉദ്യമ: സാഹസം ധൈര്യം ബുദ്ധിശക്തി: പരാക്രമഹഃ

ഷഡേതേ യത്ര വർത്തന്തേ ദൈവം തത്ര സഹായകൃത്II”


സുഭാഷിതത്തിന്റെ ആശയം എന്താണ്? Meaning of Subhashitham 

ആരാണോ ഒരു പ്രവൃത്തി ചെയ്യാൻ മുതിരുന്നത്;

 ആരാണോ ആ പ്രവൃത്തി തടസ്സങ്ങളെ തരണം ചെയ്തു മുൻപോട്ടു കൊണ്ടുപോകാനുള്ള സാഹസം കാണിക്കുന്നത്;

 ആരാണോ ജീവിതത്തിൽ ധൈര്യം പ്രകടിപ്പിക്കുന്നത്;

 ആരാണോ സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു കാര്യങ്ങൾ ചെയ്യുന്നത്;

ആർക്കാണോ ശക്തിയുള്ളതും അത് വേണ്ട സമയത്തു പ്രയോജനപ്പെടുത്തുന്നതും;

 ആരാണോ തനിക്കുനേരെ ഉണ്ടാകുന്ന തെറ്റായ പ്രവണതകളെ ചെറുത്തു നിൽക്കുന്നത്;

 അങ്ങനെയുള്ള സ്വഭാവമുള്ള ആൾക്ക് ദൈവം സഹായത്തിന് കൂടെയുണ്ടാകും.

Subhashitham ദൈവത്തിന്റെ സഹായം. സുഭാഷിതം. Help of God in Malayalam heritage friends


പ്രായോഗികത. Practical usage 

ജീവിതത്തിൽ വിജയിച്ചവരുടെയെല്ലാം വിജയരഹസ്യം ശ്രദ്ധിച്ചാൽ; അവരെല്ലാം ഈ ഗുണങ്ങൾ പ്രകടിപ്പിച്ചവരായിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും.

നമുക്കും ഈ ഗുണങ്ങൾ ജീവിതത്തിൽ പകർത്തി ദൈവത്തിന്റെ സഹായം നേടി ജീവിതത്തിൽ വിജയിക്കാൻ കഴിയുമാറാകട്ടെ.

മനുഷ്യന്റെ യഥാർത്ഥ ആഭരണങ്ങൾ.

ഈ സുഭാഷിതം വായിക്കാൻ ഇവിടെ അമർത്തുക.

 

പരിശ്രമത്തിന്റെ മഹത്വം.

ഈ സുഭാഷിതം വായിക്കാനായി ഇവിടെ അമർത്തുക.

 

ഹോം പേജിലേയ്‌ക്ക്‌പോകാനായി ഇവിടെ അമർത്തുക.








No comments:

Post a Comment