Travel പൂന്താനവും മേൽപ്പത്തൂരും Poonthanam and Melppathur.
കുട്ടിക്കാലം
മുതൽക്കേ കേട്ടിട്ടുള്ള രണ്ടു മഹാന്മാരായ കവികളാണ് മേൽപ്പത്തൂരും പൂന്താനവും. ഒരാൾ നാരായണീയം
പോലെയുള്ള മഹത്തായ കൃതികളെഴുതി ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെട്ടയാൾ. മറ്റൊരാൾ
ജ്ഞാനപ്പാന പോലെയുള്ള സരളമായ മലയാളഭാഷയിൽ കൃതികളെഴുതി മലയാളികളുടെ മനസ്സിൽ
ചിരപ്രതിഷ്ഠ നേടിയ ആൾ.
ഐതിഹ്യം.
അവരെപ്പറ്റി പണ്ടേ കേട്ടിട്ടുള്ളതാണ്. സംസ്‌കൃത കവിയായ മേല്പത്തൂരിന്റെ അടുത്ത് മലയാളത്തിലെഴുതിയ ജ്ഞാനപ്പാന തെറ്റുതിരുത്താൻ പൂന്താനം കൊണ്ട് പോകുകയും; അപ്പോൾ സംസ്കൃതത്തിലല്ലാത്തതിനാൽ അദ്ദേഹം നിരസിക്കുകയും, അതിനു ശേഷം; മേല്പത്തൂരിന്റെ വാത രോഗം കൂടുകയും, ഭഗവാൻ സ്വപ്നത്തിൽ വന്നു ഭക്തനായ പൂന്താനത്തിന്റെ ആവശ്യം നിറവേറ്റിയാൽ മാത്രമേ രോഗത്തിന് ശമനം ഉണ്ടാകൂ എന്ന് പറയുകയും, അതനുസരിച്ചു അദ്ദേഹം പൂന്താനത്തിന്റെ ജ്ഞാനപ്പാന തെറ്റുതിരുത്തുകയും; വാത രോഗം കുറയുകയും ചെയ്തു എന്നാണ് ഐതിഹ്യം.
യാത്ര. Travel
ഈ രണ്ടു
മഹാന്മാരുടെയും സ്ഥലങ്ങളിൽ ഒന്ന് പോകണമെന്ന ആഗ്രഹം വളരെക്കാലമായി മനസ്സിൽ ഉണ്ടായിരുന്നു.
അങ്ങനെ ഒരു ദിവസം രാവിലെ കൊച്ചിയിൽ നിന്നും യാത്ര പുറപ്പെട്ടു.
മേല്പത്തൂരിലേക്കുള്ള യാത്ര. Travel to Melppathur.
ആദ്യം ചന്ദനക്കാവിലേക്ക്. Chandanakkavu
മേല്പത്തൂരുമായി ബന്ധപ്പെട്ട ഒരുപാട് സ്മരണകൾ ഉള്ള
ഒരു സ്ഥലമാണ് ചന്ദനക്കാവ്. തിരുനാവായയിലെ നാവാ
മുകുന്ദ ക്ഷേത്രത്തിൽ നിന്നും വെറും അഞ്ചാറ് കിലോമീറ്ററുകൾ മാത്രം യാത്ര ചെയ്താൽ ഇവിടെയെത്താം.
മലപ്പുറം ജില്ലയിലാണ് ഈ സ്ഥലം.
പത്തേക്കറോളം വ്യാപിച്ചു കിടക്കുന്ന കാവും
പതിനെട്ടോളം ക്ഷേത്രങ്ങളും അടങ്ങിയ പ്രകൃതി മനോഹരമായ ഒരു ക്ഷേത്ര സമുച്ചയമാണ്
ചന്ദനക്കാവ് ഭഗവതി ക്ഷേത്രം. പ്രധാന ദേവത ഭഗവതിയാണെങ്കിലും വിഷ്ണുവും ഗണപതിയും
ശിവനും അയ്യപ്പനുമെല്ലാം പ്രത്യേകം പ്രത്യേകം ചെറിയ ക്ഷേത്രങ്ങൾ ഇതിനുള്ളിലുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തനും കവിയും സംസ്കൃത പണ്ഡിതനുമായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ ഗൃഹം ഇതിനടുത്തായിരുന്നു. അദ്ദേഹം സ്ഥിരം സമയം ചിലവഴിച്ച ഒരു സ്ഥലമാണിത്.
മച്ചകത്തമ്മയായ
ഭഗവതി. Bhagavathy.
മേൽപ്പത്തൂർ മനയിലെ മച്ചകത്തമ്മയായ
ഭഗവതിയെ മേൽപ്പത്തൂർ ഭട്ടതിരി വാതരോഗം മാറ്റാൻ ഗുരുവായൂരിലേക്ക് പോകുന്നതിനു മുൻപാണ്
ഇവിടെ പ്രതിഷ്ഠിച്ചത്.
ഉള്ളിൽ പ്രവേശിക്കുമ്പോൾത്തന്നെ
മരങ്ങളുടെയും വള്ളിച്ചെടികളുടെയും ഒരു തണുപ്പ് മനസ്സിനും ശരീരത്തിനും അനുഭവപ്പെടും.
നമ്മുടെ പൂർവികർ പ്രകൃതിയെയും ജൈവ വൈവിധ്യത്തെയുമെല്ലാം സംരക്ഷിക്കുന്നതിൽ എത്രമാത്രം
ശ്രദ്ധിച്ചിരുന്നു എന്നതിൽ അഭിമാനം തോന്നും.
ഉള്ളിൽക്കന്നപ്പോൾ ഭഗവതിയെത്തൊഴുത്
വേഗം വിഷ്ണുവിന്റെ ക്ഷേത്രത്തിലേക്ക് പോകാൻ മനസ് വെമ്പി. കാരണം വിഷ്ണുക്ഷേത്രത്തിന്റെ
ചുമരിൽ മേൽപ്പത്തൂർ വരച്ച രണ്ടു ചിത്രങ്ങൾ ഉണ്ട്. അത് കാണാൻ അവിടേയ്ക്കു വേഗം നടന്നു.
അതാ ചുമരിൽ അഞ്ച് നൂറ്റാണ്ടുകൾക്കു മുൻപ് സാക്ഷാൽ മേൽപ്പത്തൂർ
വരച്ച ചിത്രങ്ങൾ. കൃഷന്റെയും ഗണപതിയുടെയും. ഇതിനെയും പൂജാ മൂർത്തിയായിക്കണ്ട് ഇന്നും
ആരാധിക്കുന്നുണ്ട്. ചെറുപ്പത്തിൽ മേൽപ്പത്തൂർ വേദപഠനം
നടത്തിയിരുന്നത് ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു.
മറ്റുള്ള ദൈവങ്ങളെയും
കണ്ടു കഴിഞ്ഞിട്ട് കാവിലൂടെ കുറേനേരം വെറുതെ നടന്നു. എന്തൊരു പ്രകൃതി ഭംഗി,
എന്തൊരു കുളിർമ. ഇവിടെ നിന്ന് മടങ്ങിപ്പോകാൻ മനസ്സ് വരുന്നില്ല.
മേൽപ്പത്തൂർ മനപ്പറമ്പ്. Melppathur Manapparampu.
ചന്ദനക്കാവിൽ നിന്ന്
ഏകദേശം ഒരു കിലോമീറ്റർ മാറി മേൽപ്പത്തൂർ മനപ്പറമ്പിൽ മേല്പത്തൂരിന്റെ സമാധി സ്ഥാനം ഉണ്ട് . പതുക്കെ അവിടേയ്ക്കു പുറപ്പെട്ടു. മന നിന്നിരുന്ന
അവശിഷ്ടങ്ങളും കിണറും കാണാം. തൊട്ടടുത്തു അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
എണ്ണക്കല്ലിൽ തീർത്ത മേല്പത്തൂരിന്റെ പ്രതിമ ആകര്ഷണീയമാണ്. ഇതിനു ചുറ്റുമുള്ള സ്ഥലം മതിൽ കെട്ടിത്തിരിച്ച് ഗുരുവായൂർ ദേവസ്വമാണ് ഇത് പരിപാലിച്ചു കൊണ്ടുപോകുന്നത്.
മേല്പത്തൂരിന്റെ
പരമ്പര. Generation.
മേല്പത്തൂരിന്റെ
ഇല്ലത്തേക്കുറിച്ചോ പാരമ്പരയെക്കുറിച്ചോ അധികം അറിവുകളില്ല. എങ്കിലും അദ്ദേഹത്തിന്
മൂന്ന് സഹോദരിമാർ ഉണ്ടായിരുന്നതായി പറയുന്നു അതിൽ ഒരു സഹോദരിയെ വിവാഹം കഴിച്ചു കൊണ്ടുപോയതെന്നു
കരുതപ്പെടുന്ന കുറുമ്പത്തൂരിലെ പാഴിയോട്ടു മന; മേല്പത്തൂരുമായി രക്തബന്ധമുള്ള ഒരു പഴയ മനയാണ്. ടിപ്പുവിന്റെ
പടയോട്ടത്തിനു ശേഷമുള്ള വംശപരമ്പര ഒരു വംശവൃക്ഷത്തിന്റെ രൂപത്തിൽ ഇവിടെ ആലേഖനം ചെയ്തിരിക്കുന്നു
എന്നത് അഭിമാനം തോന്നുന്ന ഒരു കാഴ്ചയാണ്.അദ്ദേഹം ആരാധിച്ചിരുന്ന മൂന്നു വിഗ്രഹങ്ങൾ മൂന്നു സഹോദരിമാർക്കും
ഓരോന്ന് കൊടുത്തു എന്ന് പറയപ്പെടുന്നു.
പാഴിയോട്ടുമനയിൽ ഉണ്ടായിരുന്ന വെട്ടത്തുനാട് തലക്കടത്തു ഭട്ടതിരി ജ്യോതിശാസ്ത്ര പണ്ഡിതനും വാന നിരീക്ഷകനും നക്ഷത്രങ്ങളെ ഗണിക്കുന്ന ആളും
ആയിരുന്നു. ഐതിഹ്യ മാലയിൽ
അദ്ദേഹത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
നാരായണീയം. Narayaneeyam.
അദ്ദേഹത്തിന്റെ
ഏറ്റവും പ്രസിദ്ധമായ കൃതിയാണ് നാരായണീയം. ഇതിലെ അധ്യായങ്ങൾ ‘ദശകങ്ങൾ’ എന്നാണ് അറിയപ്പെടുന്നത്. പത്തു ശ്ലോകങ്ങൾ അടങ്ങിയതിനെയാണ്
ദശകം എന്ന് പറയുന്നത്. ഇരുപത്തി ഒന്ന് അക്ഷരങ്ങൾ വരുന്ന ‘സ്രഗ്ദ്ധര’ എന്ന വൃത്തത്തിലാണ് അദ്ദേഹം ഇത് രചിച്ചിട്ടുള്ളത്.
"സാന്ദ്രാനന്ദാത്മകം അനുപമിതം കാല ദേശാവധിഭ്യാം" എന്ന് തുടങ്ങുന്ന നാരായണീയത്തിലെ എല്ലാ ശ്ലോകങ്ങളും എഴുതി; അവസാനത്തെ ദശകത്തിലെ അവസാന ശ്ലോകം "സ്ഫീതം ലീലാവതാരൈ രിദമിഹ കുരുതാം ആയുരാരോഗ്യ സൗഖ്യം" എന്ന് അവസാനിപ്പിച്ചപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ വാതരോഗം ഭേദമായി എന്നാണ് വിശ്വാസം.
ഈ കൃതിക്ക്
മറ്റു ചില സവിശേഷതകൾ കൂടിയുണ്ട്.
‘കടപയാതി’
Ka ta pa yadi.
ഓരോ അക്ഷരങ്ങൾക്കും ഓരോ അക്കങ്ങൾ നൽകി പ്രയോഗിക്കുന്ന രീതി മുൻപ് നിലനിന്നിരുന്നു. ‘കടപയാതി’ എന്നാണു ഇത് അറിയപ്പെടുന്നത്. "ആയുരാരോഗ്യ സൗഖ്യം" എന്ന വാക്ക് 'കടപയാതി' അനുസരിച്ച്; എഴുതിയ വർഷത്തെ സൂചിപ്പിക്കുന്നു. അതിൻ പ്രകാരം ഇതെഴുതി തീർന്നത് 1587 നവംബർ 27ന് ആണ്.
ചതുരങ്ഗാഷ്ടകം. Chathurangashtakam.
ഇന്നത്തെ ചെസ്സിന്
സമാനമായി പണ്ട് ഇവിടെ നിലനിന്നിരുന്ന കളിയാണ് ചതുരങ്ഗം. ഇത് കളിക്കുന്നതിന്റെ നീക്കങ്ങളെ; ശ്ലോക രൂപത്തിൽ ചടുലമായി അവതരിപ്പിക്കുന്ന അഷ്ടകമാണിത്.
അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭയുടെ ഉദാഹരണമാണിത്.
പ്രക്രിയാ സർവ്വസ്വം. Prakriya sarvaswam.
പാണിനിയുടെ വ്യാകരണ നിയമങ്ങളെ അധികരിച്ചു എഴുതപ്പെട്ടിട്ടുള്ള ഒരു ആധികാരിക വ്യാകരണ ഗ്രന്ഥമാണിത്.
വ്യാകരണത്തിലും
ജ്യോതിഷത്തിലും ഒരുപോലെ പണ്ഡിതനായിരുന്ന അച്യുത പിഷാരടിയിൽ നിന്നും ചെറുപ്പത്തിൽത്തന്നെ മേൽപ്പത്തൂർ വ്യാകരണം
അഭ്യസിച്ചിരുന്നു.
ഇനി നമുക്ക്
ഇവിടെനിന്ന് മടങ്ങാം.
അടുത്തതായി
നമുക്ക് പോകേണ്ടത് ഭക്തിയുടെ അവസാന വാക്ക്
എന്ന് പറയാൻ കഴിയുന്ന; പൂന്താനത്തിന്റെ വഴികളിലൂടെയാണ്.
മറ്റൊരു ദിവസം
നമുക്ക് ഈ യാത്ര തുടരാം.
ഈ യാത്രാ ലേഖനം
വായിക്കാൻ ഇവിടെ അമത്തുക.
ഒ .വി. വിജയൻ സ്മാരകമായ
തസ്രാക്ക്
ഈ യാത്രാ വിവരണ
ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.
മേല്പത്തൂരിലേയ്ക്കുള്ള
യാത്ര എന്ന ഈ ലേഖനം
വീണ്ടും ആദ്യം മുതൽ വായിക്കാൻ ഇവിടെ അമർത്തുക.
നാരായണീയം
നാരായണീയത്തിലെ ശ്ലോകം കേൾക്കാനായി താഴെക്കാണുന്ന യൂട്യൂബ് വിഡിയോയിൽ അമർത്തുക.
ഹോം പേജിലേയ്‌ക്ക്‌പോകുവാൻ ഇവിടെ അമത്തുക.
No comments:
Post a Comment