Breaking

Friday, June 19, 2020

Art & Literature Music സംഗീതത്തെപ്പറ്റി എല്ലാ അറിവുകളും.. Indian Classical Music in Malayalam

Art & Literature Music ശാസ്ത്രീയ സംഗീതം Indian classical music.

നാദത്തിൽ നിന്നാണ് സംഗീതം ഉത്ഭവിച്ചിട്ടുള്ളത് .അതിൽ നിന്ന് ശ്രുതികളുണ്ടായി. അവയിൽനിന്നും സ്വരങ്ങളും സ്വരങ്ങളിൽനിന്നു രാഗങ്ങളുമുണ്ടായി.

 സംഗീതത്തിന്റെ തുടക്കം Classical music

ഇന്ന് കാണുന്ന ശാസ്ത്രീയ സംഗീതത്തിന്റെ തുടക്കം 5000 വർഷം പഴക്കമുള്ള സാമവേദത്തിൽ നിന്നാണ് . ഋഗ്വേദ കാലത്തു;  നി, , രി എന്നീ മൂന്നു സ്വരങ്ങൾ ഉണ്ടായിരുന്നത് ആകട്ടെ;  സാമവേദ കാലമായപ്പോഴേയ്ക്കും ഗ, ധ എന്നീ രണ്ടു സ്വരങ്ങൾ കൂടി ചേർത്ത് അഞ്ച്‌ സ്വരങ്ങളായി മാറി. വീണ്ടും വികസിച്ച് സപ്തസ്വരങ്ങൾ എന്നറിയപ്പെടുന്ന ഏഴ് സ്വരങ്ങളായി പരിണമിച്ചു .

പ്രധാന ഘടകങ്ങൾ

സംഗീതത്തിൽ നാദം, ശ്രുതി , സ്വരം,സ്ഥായി , രാഗം, താളം എന്നിവയാണ് പ്രധാന ഘടകങ്ങൾ.

നാദം എന്നാൽ എന്താണ്? What is Nadam?

വായുവിൽ എന്തിനെയെങ്കിലും സ്പന്ദനം മൂലം ഉണ്ടാകുന്ന ശബ്ദമാണ് നാദം.

Music സംഗീതത്തെപ്പറ്റി എല്ലാ അറിവുകളും.. Indian Classical Music in Malayalam

ശ്രുതി എന്നത് എന്താണ് ? What is Sruthi ?

സ്വരങ്ങളെ അടിസ്ഥാനമാക്കി പാടുമ്പോൾത്തന്നെ ഒരേ സ്വരം തന്നെ വലുതോ ചെറുതോ ആയ ശബ്ദത്തിൽ പാടാൻ കഴിയുന്നു. ഒരേ സ്വരത്തിന്റെ തന്നെ ഈ നാദ വ്യത്യാസത്തിന് ശ്രുതി എന്ന് പറയുന്നു. ( വേദത്തിനു ശ്രുതി എന്നൊരു പേരുണ്ട് . അതല്ല സംഗീതത്തിലെ ശ്രുതി )

 സംഗീതത്തിൽ ശ്രുതികൾ എത്ര വിധം ഉണ്ട് ?

22  തരം ശ്രുതികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് .

ശ്രുതിയുടെ പേരുകൾ എന്തൊക്കെയാണ്?

ഭാരതമുനിയുടെ നാട്യശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് .

എന്ന സ്വരത്തിനു നാല് ശ്രുതികൾ 

തീവ്ര, കുമുദ്വിതി, മന്ദ, ഛന്ദോവതി.

രി  എന്നതിന്  മൂന്നു ശ്രുതികൾ ഉണ്ട്. ദയാവതി,  രഞ്ജിനി, രതിക.

എന്നതിന് രൗദ്രി, ക്രോധി എന്നീ രണ്ടു ശ്രുതികൾ .

എന്ന സ്വരത്തിനു;  വജ്റിക, പ്രസാരിണി, പ്രീതി, മാർജ്ജനി എന്നിങ്ങനെ നാല് ശ്രുതികൾ .

എന്നതിന്  ക്ഷിതി, രക്തി, സന്ദീപനി, ആലാപിനി എന്നിവയാണ് നാല് ശ്രുതികൾ

 എന്ന സ്വരത്തിനു മദന്തി, രോഹിണി, രമ്യ എന്നീ മൂന്നു ശ്രുതികൾ.

നി എന്നതിന്  ഉഗ്ര, ക്ഷോഭിണി എന്നീ രണ്ടു ശ്രുതികളുമാണുള്ളത് .

സ്വരം എന്നാൽ എന്താണ് ? Swara

സ്വയമായി നിന്നുകൊണ്ട് മനസ്സിനെ സന്തോഷിപ്പിക്കാൻ കഴിവുള്ളത് എന്ന അർത്ഥത്തിൽ  ' സ്വയം രഞ്ജയതി ഇതി സ്വരം ' എന്നാണ് വാക്കിന്റെ അർഥം . സ്വയം എന്നതിലെ 'സ്വ ', രഞ്ജയതി എന്നതിലെ '' എന്നിവ ചേർന്ന് സ്വരം എന്ന വാക്കുണ്ടായി .

സ്വരങ്ങൾ എത്ര ? പേരുകൾ എന്തൊക്കെ ?

ഏഴ് തരത്തിലാണ് സ്വരങ്ങൾ . സ ,രി , ,,,,നി,   എന്നിവയാണ് സ്വരങ്ങൾ .

ഓരോ സ്വരത്തിനും ഓരോ പേരുണ്ട് ,

ഷഡ്ജം എന്നാണു യുടെ പേര്

ഋഷഭം എന്ന് രി യ്ക്ക് പേര്

ഗാന്ധാരം എന്നാൽ എന്ന സ്വരം

മധ്യമം എന്നാൽ

പഞ്ചമം എന്നാണ് യുടെ  പേര്

ധൈവതം എന്ന പേര് യ്ക്കും

നിഷാദം എന്നത് നി യ്ക്കും ഉള്ള പേരുകളാണ്.

അപ്പോൾ എന്താണ് ദ്വാദശ സ്വരങ്ങൾ ?

സപ്‌തസ്വരങ്ങളിൽ  രി, ,, , നി  എന്നീ അഞ്ച് സ്വരങ്ങൾക്ക് കോമളം , തീവ്രം എന്നിങ്ങനെ രണ്ടു വീതം വകഭേദങ്ങൾ ഉണ്ട് . എന്നാൽ   യ്ക്കും യ്ക്കും ഒന്ന് മാത്രമേ ഉള്ളു . അങ്ങനെ മൊത്തം പന്ത്രണ്ടു വരുന്നു. ഇതാണ് ദ്വാദശ സ്വരങ്ങൾ.

Music സംഗീതത്തെപ്പറ്റി എല്ലാ അറിവുകളും.. Indian Classical Music in Malayalam

സ്ഥായി എന്നാൽ എന്താണ് ?

 മുതൽ  നി വരെയുള്ള ഏഴ് സ്വരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്വര സമൂഹത്തെയാണ് സ്ഥായി എന്ന് പറയുന്നത് .

എന്താണ് ആരോഹണവും അവരോഹണവും ?

താഴെയുള്ള എന്ന സ്വരം മുതൽ മുകളിലോട്ട് ഉയർന്നു പോയി നിഎന്ന സ്വരം വരെ പാടുന്നതിനെയാണ് ആരോഹണം എന്ന് പറയുന്നത്. തിരിച്ചു മുകളിലുള്ള നി എന്ന സ്വരത്തിൽ തുടങ്ങി താഴെ എന്ന സ്വരം വരെ പാടുന്നതിനെ അവരോഹണം എന്നും പറയുന്നു .

രാഗങ്ങളെ എങ്ങനെ തരം തിരിക്കാം ?

ജനക രാഗങ്ങൾ  അഥവാ മേളകർത്താ രാഗങ്ങൾ എന്നും ജന്യ രാഗങ്ങൾ എന്നും പ്രധാനമായും രാഗങ്ങളെ രണ്ടായിത്തിരിക്കാം.

ജനക രാഗങ്ങൾ അല്ലെങ്കിൽ മേളകർത്താ രാഗങ്ങൾ എന്നാൽ എന്താണ് ? എത്ര വിധം ? Melakartha raga

കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങളെയാണ് മേളകർത്താരാഗങ്ങൾ അഥവാ ജനക രാഗങ്ങൾ എന്ന് പറയുന്നത് . അതായത്;  ആരോഹണത്തിലും അവരോഹണത്തിലും ഏഴു സ്വരങ്ങളും പൂർണമായും ക്രമമായും വരുന്നവയാണ് മേളകർത്താരാഗങ്ങൾ.

ചില മേളകർത്താ രാഗങ്ങളുടെ പേരുകൾ

കനകാംഗി, രൂപവതി, മായാമാളവഗൗള, ഖരഹരപ്രിയ, ഹരികാംബോജി, ധീര ശങ്കരാഭരണം, ചലനാട്ട തുടങ്ങിയ 72  രാഗങ്ങൾ.

ജന്യരാഗങ്ങൾ. Janya raga

ജനക രാഗങ്ങളിൽനിന്നും ജനിക്കുന്നവയാണ് ജന്യരാഗങ്ങൾ . ഇത് എത്ര വേണമെങ്കിലും ആകാം .

ഓരോ മേളകർത്താ രാഗങ്ങളിൽ നിന്നും അനേകം രാഗങ്ങൾ ഉണ്ടാകാറുണ്ട് .

ജന്യരാഗങ്ങളിൽ സപ്തസ്വരങ്ങൾ എല്ലാം ഉണ്ടാകാറില്ല. സ്വരങ്ങളുടെ സ്ഥാനങ്ങൾ ആരോഹണ അവരോഹണ ക്രമത്തിൽ ആയിരിക്കണമെന്നും  ഇല്ല .

ചില ജന്യരാഗങ്ങളുടെ പേരുകൾ.

അമൃതവര്ഷിണി , ആഭേരി , കാംബോജി ,കാപ്പി , ഭൂപാളം, മോഹനം, നാട്ട , മലയമാരുതം ,ശ്രീരാഗം, ഹിന്ദോളം, രേവതി, ശഹാന, ദർബാർ , ഭൈരവി, ബിലഹരി , ദേവമനോഹരി തുടങ്ങിയ അനേകം ജന്യ രാഗങ്ങൾ ഉണ്ട് .

താളം എന്താണ് ? Tala

പാട്ടിൻ്റെ  വേഗം ചിട്ടപ്പെടുത്തുന്നതാണ് താളം . ഇത് ഗാനത്തിന്റെ ഗതിയെയും വേഗത്തെയും നിയന്ത്രിക്കുന്നു.

താളത്തിന്റെ പഞ്ചാജാതി എന്താണ് ?

തിശ്രജാതി,  ചതുരശ്ര ജാതി, ഖണ്ഡജാതി, മിശ്ര ജാതി, സങ്കീർണ്ണ ജാതി എന്നീ അഞ്ചു താളങ്ങളുടെ വിഭാഗങ്ങളാണ്  പഞ്ചജാതി എന്നറിയപ്പെടുന്നത് .പഞ്ച എന്നാൽ അഞ്ച് എന്നാണർത്ഥം.

ഒരു താളത്തിന്റെ ആറ് അംഗങ്ങൾ ഏതൊക്കെയാണ്?

കൈകൊണ്ടുള്ള ഒരു അടി അനുദ്രുതം ( ഒരു അക്ഷര കാലം ) എന്നും

 ഒരടിയും ഒരു വീശും ചേർന്ന രണ്ട് അക്ഷര കാലത്തെ ദ്രുതം എന്നും

അടികഴിഞ്ഞു വിരൽ എണ്ണുന്ന ഒരക്ഷരത്തെ ലഘു എന്നും

 എട്ടു അക്ഷരങ്ങൾ ചേർന്ന കാലത്തെ ഗുരു എന്നും

പന്ത്രണ്ടു അക്ഷരങ്ങൾ ചേർന്ന കാലത്തെ പ്ലുതം എന്നും

 പതിനാറു അക്ഷര സമയത്തെ കാകപാദം എന്നും പറയുന്നു.

ആധുനിക കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ആരൊക്കെയാണ് ? Carnatic music

ത്യാഗരാജ സ്വാമികൾ ( നഗുമോ മു , സാമാജഗവര തുടങ്ങിയ അനേകം കൃതികളുടെ കർത്താവ് )

മുത്തുസ്വാമി ദീക്ഷിതർ  (വാതാപിഗണപതിം , സ്വാമിനാഥ പരിപാലയ തുടങ്ങിയവയുടെ കർത്താവ് )

ശ്യാമ ശാസ്ത്രികൾ ( ഹിമാദ്രി സുതേ തുടങ്ങിയ അനേകം കീർത്തനങ്ങളുടെ കർത്താവ് )

എന്നിവരാണ് കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ.

കേരളത്തിൻറെ സംഭാവനകൾ

കേരളത്തിൽ  മഹാരാജാവായിരുന്ന  സ്വാതിതിരുനാൾ ഒരുപാട് കീർത്തനങ്ങൾ രചിച്ച കർണാടക സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹം രചിച്ച ദേവദേവ കലയാമിതേ, സരസിജനാഭ , കൃപയാ പാലയ തുടങ്ങിയ കീർത്തനങ്ങൾ പ്രസിദ്ധങ്ങളാണ് .

ചെമ്പൈ വൈദ്യനാഥ ഭാഗവതരും നെയ്യാറ്റിൻകര വാസുദേവനും യേശുദാസും കൂടാതെ; മറ്റനേകം സംഗീതജ്ഞൻമാരും കർണാടക സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.

കേരള വന്ദനാഗാനം.

കേരളത്തിനായുള്ള വന്ദനാഗാനം  പൂർണ്ണമായി വായിക്കാൻ ഇവിടെ അമർത്തുക.


പുസ്തക നിരൂപണം 

ഒരു നക്ഷത്രത്തിന്റെ തീർത്ഥയാത്ര എന്ന  ചെറുകഥാ സമാഹാരത്തിന്റെ നിരൂപണം വായിക്കാൻ  ഇവിടെ അമർത്തുക.


ശാസ്ത്രീയ സംഗീതം സമഗ്രം..എന്ന ഈ ലേഖനം ആദ്യം മുതൽ വായിക്കാൻ ഇവിടെ അമത്തുക.


ഹോം പേജിലേയ്‌ക്ക്‌ പോകുവാൻ ഇവിടെ അമത്തുക.





No comments:

Post a Comment