Art & Literature Kerala Vandana Ganam കേരള വന്ദന ഗാനം. കേരളത്തിന്റെ പ്രാർത്ഥന. Prarthana of Kerala.
കേരളത്തിന് സ്വന്തമായി ഒരു പ്രാർത്ഥനാഗാനം
ഉണ്ടാകണം. അതാകട്ടെ കേരളത്തിന്റെ പ്രകൃതി
ഭംഗിയേയും, ഇവിടുത്തെ
ആളുകളുടെ സ്വഭാവസവിശേഷതകളെയും, മലയാളഭാഷയുടെ മഹത്വത്തെയും നമ്മുടെ
സംസ്കാരത്തെയും സാക്ഷരതയെയും
വർണ്ണിക്കുന്നത് ആയിരിക്കണം.
അതാകട്ടെ; നമ്മുടെ മലയാളികളുടെ ഐക്യബോധത്തെയും
സേവന മനോഭാവത്തെയും പ്രകീർത്തിക്കുന്നതും ആയിരിക്കണം.
അതോടൊപ്പം; നാനാജാതി മതസ്ഥർക്കും എല്ലാ രാഷ്ട്രീയക്കാർക്കും വർഗ-വർണ വ്യത്യാസമില്ലാതെ ഒരുപോലെ പാടാൻ കഴിയുന്നതും ആയിരിക്കണം.
നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച മലയാളഭാഷയുടെ
നന്മ അതിൽ നിഴലിച്ചു നിൽക്കണം.
അത്തരത്തിലുള്ള ഒരു വന്ദന ഗാനം ഇതാ.
കേരള വന്ദന ഗാനം Kerala Vandana Ganam Prayer song of Kerala
ഹരിത ഭംഗിയാർന്ന ചാരു ദേവഭൂമി കേരളം.
അരുവിയൊഴുകി
ആഴിയിൽ ലയിക്കും ഐക്യബോധംകം.
കാവ്യ സുന്ദരാമൃതം ചൊരിഞ്ഞ ഭാഷ കൈരളി.
ജ്ഞാന കർമ്മ
ധന്യരാകാം സുസാക്ഷരർ ജനങ്ങളും.
ഐക്യബോധം ആത്മനിഷ്ഠ സത്യ സേവനാദിയും.
ധാർമികാവബോധമാർന്ന വാഴ്‌വുമാണ് ലക്ഷ്യമേ.
ചിന്തയൊന്നു മാത്രമാണതെന്റെ നാടിൻ വൈഭവം.
കേരളം സമത്വ ഭൂമിയായ് സദാ വിളങ്ങണം.
ഉച്ച നീച
ഭേദമില്ല ജാതി ഭാവമില്ലഹോ.
മതാന്ധതമായ ദ്വേഷമില്ല ഏവരും സഹോദരർ.
ജയതു ഭൂമി കേരളം ജയതു ഭാഷ കൈരളി!
നിത്യമെന്റെ ഹൃത്തിൽ വാഴ്ക അമ്മ മലയാളമേ!
വന്ദന
ഗാനത്തിന്റെ അർഥം. Meaning of
Kerala Prayer song
ഹരിത ഭംഗിയുള്ള
മനോഹരമായ ദേവ ഭൂമിയാണ് കേരളം.
അരുവികൾ ഒഴുകി കടലിലേയ്ക്ക് ചേരുന്ന ഒരു
ഐക്യത്തിന്റെ പ്രതീകമുള്ള നാടാണിത്.
കാവ്യഭംഗിയുടെ അമൃതം ചൊരിയുന്ന ഭാഷയാണ് മലയാളം.
അറിവുകൊണ്ടും പ്രവൃത്തികൊണ്ടും
ധന്യരായിട്ടുള്ളവരും സാക്ഷരരുമാണ് ഇവിടുത്തെ ജനങ്ങൾ.
ഐക്യബോധവും ജീവിത
നിഷ്ഠകളും സത്യപരിപാലനവും സേവന മനോഭാവവും
ധാർമിക ബോധത്തോടെ യുള്ള ജീവിതവും ലക്ഷ്യമായിക്കാണുന്നവരുമാണ് ജനങ്ങൾ.
അവര്ക്ക് ഈ നാടിന്റെ
വളർച്ച എന്ന ഒരേ ഒരു ചിന്ത മാത്രമേയുള്ളു.
അതുപോലെ;
കേരളം സമത്വത്തിന്റെ ഒരു പ്രദേശമായി എപ്പോഴും
ശോഭിക്കണമെന്നും അവരാഗ്രഹിക്കുന്നു.
ഇവിടെ
താഴ്ന്നവനെന്നും ഉയർന്നവനെന്നുമുള്ള ഭേദമോ, ജാതി ഭാവമോ ഇല്ല. ഇവിടെ അന്ധമായ മത
വിരോധമില്ല.
എല്ലാവരും ഇവിടെ സഹോദരീ സഹോദരന്മാരാണ്.
ഇങ്ങനെയെല്ലാമുള്ള കേരളം ഭൂമി വിജയിക്കട്ടെ ,
ഇവിടുത്തെ ഭാഷയായ കൈരളി വിജയിക്കട്ടെ.
അല്ലയോ അമ്മ മലയാളമേ !
എന്നും എന്റെ ഹൃദയത്തിൽ കുടികൊള്ളേണമേ !!
അമ്മയുടെ
പ്രാധാന്യത്തെപ്പറ്റിയുള്ള ഈ ചെറുകഥ വായിക്കാൻ ഇവിടെ അമർത്തുക.
കേരള വന്ദന ഗാനം.
ഈ ഗാനം കേൾക്കാൻ താഴെയുള്ള
യൂട്യൂബ് വിഡിയോയിൽ അമർത്തുക.
No comments:
Post a Comment