Breaking

Friday, July 10, 2020

Subhashitham സംസ്കൃത സുഭാഷിതം Good sayings with Malayalam meaning.

Subhashitham  സംസ്കൃത സുഭാഷിതങ്ങളും മലയാള അർത്ഥവും Vasudhaiva kutumbakam Mahadaam eka roopata.

സുഭാഷിതം 1

വസുധൈവ  കുടുംബകം. Globe is one family

'അയം   നിജ :   പരോ  വേതി

ഗണനാ  ലഖു  ചേതസാം.

ഉദാര  ചരിതാനാം  തു

വസുധൈവ  കുടുംബകം.'

Subhashitham  സംസ്കൃത സുഭാഷിതം Good sayings with Malayalam meaning. Vasudhaiva Kutumbakam

 

സംസ്കൃത സുഭാഷിതത്തിന്റെ  അർത്ഥവും ആശയവും Malayalam meaning of Sanskrit Subhashitham 1

 അയം നിജ: - ഇയാൾ എന്റെ ആളാണ്;  പര: വാ  ഇതി -  ഇയാൾ എന്റെ ആളല്ല; എന്നിങ്ങനെ ആളുകളെ വേർതിരിക്കുന്നത് ഇടുങ്ങിയ മനസ്ഥിതിയുള്ള വരാണ്. എന്നാൽ വിശാലമായ മനസ്സുള്ളവർക്ക് ഈ ലോകം തന്നെ ഒരു കുടുംബമാണ്. അതായത് വസുധൈവ കുടുംബകം..

ആശയം Explanation

 ജാതിയുടെയും  ഭാഷയുടെയും രാഷ്‌ടീയത്തിന്റെയും വ്യത്യാസങ്ങൾക്കനുസരിച്ച്; ഇവൻ എന്റെ ആളാണ്, ഇവൻ എന്റെ അല്ല എന്ന് കണക്കുകൂട്ടി, ചേരി തിരിഞ്ഞ് നിൽക്കുന്നത് ഇടുങ്ങിയ മനസ്ഥിതിയുള്ളവരാണ്. വിശാലമായ മനസ്സുള്ളവർക്ക് ഈ ലോകത്തെത്തന്നെ ഒരു കുടുംബമായി കാണാൻ കഴിയും.

ആചാര്യന്മാർ പറയുന്നതിങ്ങനെയാണ്;

ആദ്യം, ഞാനും  എന്റെ കുടുംബവും എന്ന ചിന്തയുണ്ടാകുന്നു. പിന്നീട് അത് കുറച്ചുകൂടി വിശാലമാകുമ്പോൾ എന്റെ സമൂഹം എന്നതിലേയ്ക്ക് അത് വളരുന്നു. മനസ് കുറച്ചുകൂടി വിശാലമാകുമ്പോൾ എന്റെ രാഷ്ട്രം എന്ന് ചിന്തിക്കാൻ സാധിക്കുന്നു. അതിനും അപ്പുറത്തേയ്ക്ക് മനസ്സിനെ വളർത്തുകയാണെങ്കിൽ എന്റെ ലോകം എന്ന സ്ഥിതിയിലേയ്ക്ക് എത്തിച്ചേരുന്നു.ഈ ലോകം തന്നെ എന്റെ കുടുംബമാണെന്നു കാണാൻ കഴിയുന്നു.

 ഇങ്ങനെ  കാണാൻ കഴിഞ്ഞിരുന്നവരാണ് നമ്മുടെ ഋഷീശ്വരന്മാർ . അതിനാലാണ് അവർ  'ലോകാഃ  സമസ്ഥാ സുഖിനോ ഭവന്തു' എന്ന് പ്രാർഥിച്ചത്.

Subhashitham  സംസ്കൃത സുഭാഷിതം Good sayings with Malayalam meaning. Mahatam Ekaroopata


 സുഭാഷിതം 2

മഹദാ-മേകരൂപതാ. Remains the same nature.

'ഉദയേ  സവിതാ  രക്തോ

രക്തശ്ചാസ്തമയെ   തഥാ.  

സമ്പത്തൗ   വിപത്തൗ  

മഹദാ-മേകരൂപതാ.'

 

സംസ്കൃത  സുഭാഷിതത്തിന്റെ അർത്ഥവും ആശയവും. Malayalam meaning of Sanskrit Subhashitham 2

 ഉദിക്കുന്ന സമയത്ത് സൂര്യൻ ഇളം ചുവപ്പു നിറത്തിൽ കാണപ്പെടുന്നു. അതുപോലെ അസ്തമിക്കുന്ന സമയത്തും സൂര്യന് ഇളംചുവപ്പ് നിറമാണുള്ളത്.

അതുപോലെയാണ് മഹാന്മാരായ ആളുകളും.  അവർക്ക് സമ്പത്ത് ഉള്ള  സമയത്തും, അതുപോലെതന്നെ വിപത്തുകൾ ഉണ്ടാകുന്ന സമയത്തും ഒരേപോലെയുള്ള സ്വഭാവമായിരിക്കും.

ആശയം Explanation

കുതിച്ചുയർന്നു കത്തിജ്വലിക്കാൻ  പോകുന്ന സൂര്യൻ ആണെങ്കിലും; രാവിലെ ചുവന്ന പ്രഭയിൽ നിൽക്കുന്നു. അതേപോലെതന്നെ വൈകുന്നേരത്ത് ഇല്ലാതാകാൻ പോകുകയാണെങ്കിലും അസ്തമയ സൂര്യനും അതേ ചുവപ്പ് നിറം തന്നെയാണുള്ളത്.

 ചില ആളുകൾക്ക് സമ്പത്തും സമൃദ്ധിയും കൈവരുമ്പോൾ അഹങ്കാരവും ധാർഷ്ട്യവും ഉണ്ടാകുന്നു. എന്നാൽ സമ്പത്തെല്ലാം നഷ്ടപ്പെടുന്ന സമയത്ത് അവർ വെറും ദൈന്യരായി  കാണപ്പെടുകയും ചെയ്യുന്നു.

 അതുകൊണ്ട്, അറിവും വിവേകവും ഉള്ള ആളുകൾ സമ്പത്തിൽ ഒരുപാട് അഹങ്കരിക്കുകയും ഇല്ല; അതുപോലെതന്നെ വിപത്തിൽ ഒരുപാട് ദുഃഖിക്കുകയും ഇല്ല.


ക്ഷമയുടെ പ്രാധാന്യം.

ക്ഷമയെപ്പറ്റിയുള്ള സുഭാഷിതം വായിക്കാൻ ഇവിടെ അമർത്തുക.

 

പരോപകാരം എന്ന ഗുണം.

പരോപകാരത്തെപ്പറ്റിയുള്ള സുഭാഷിതം വായിക്കാൻ ഇവിടെ അമർത്തുക.

 

ഈ സുഭാഷിതങ്ങളും അർത്ഥവും കേൾക്കാൻ താഴെയുള്ള യൂട്യൂബ് വീഡിയോയിൽ അമർത്തുക.



No comments:

Post a Comment