Breaking

Thursday, June 25, 2020

Subhashitham സംസ്കൃത സുഭാഷിതം Sanskrit Subhashitham in Malayalam

Subhashitham ആഭരണങ്ങൾ.. അലങ്കാരങ്ങൾ Real Ornaments. Bhooshanam.

മനുഷ്യന് ഏറ്റവും നല്ല ആഭരണങ്ങൾ എന്തൊക്കെയായിരിക്കണം എന്ന് പറഞ്ഞു തരുന്ന സുഭാഷിതം.

സുഭാഷിതത്തിന്റെ പ്രാധാന്യം  Importance of Subhashitham.

സുഭാഷിതങ്ങൾ എല്ലായ്‌പ്പോഴും നമുക്ക് വഴികാട്ടികളാണ്. ജീവിതത്തിൽ കൈപിടിച്ച് നടത്തുന്ന ഗുരുക്കന്മാരാണ് നമുക്ക് സുഭാഷിതങ്ങൾ. എന്തൊക്കെയാണ് നമുക്ക് നല്ലതു; എന്തൊക്കെ നമ്മെ ദോഷകരമായി ബാധിക്കും എന്നെല്ലാം സുഭാഷിതങ്ങൾ നമുക്ക് പറഞ്ഞു തരുന്നു.

Subhashitham സംസ്കൃത  സുഭാഷിതം  Sanskrit Subhashitham in Malayalam heritage friends

സുഭാഷിതം.


ഹസ്തസ്യ  ഭൂഷണം  ദാനം  സത്യം   കണ്ഠസ്യ  ഭൂഷണം

ശ്രോത്രസ്യ ഭൂഷണം ശാസ്ത്രം  ഭൂഷണൈ കിം പ്രയോജനം

 

സുഭാഷിതത്തി ൻ്റെ അർഥം.  Meaning of Subhashitham.

ഒരു വ്യക്തിയുടെ  കൈകൾക്ക് ഏറ്റവും യോജിച്ചത്  ദാനമാണ്. മറ്റുള്ളവർക്ക് നൽകുക എന്നതാണ് ഒരു കയ്യുടെ ഏറ്റവും നല്ല ആഭരണം.

ഒരാളുടെ കഴുത്തിന് ഏറ്റവും നല്ല ആഭരണം സത്യം എന്നതാണ് . സത്യം പറയുന്നതാണ് ഒരാളുടെ കഴുത്തിന് അലങ്കാരം.


ചെവികൾക്കു ഏറ്റവും ഉത്തമമായ ആഭരണം എന്തെന്നാൽ; നല്ലതും അറിവ് നൽകുന്നതുമായ കാര്യങ്ങൾ കേൾക്കുക  എന്നതാണ്.  നല്ല ചിന്തകളും അറിവും നൽകുന്ന കാര്യങ്ങൾക്ക് എപ്പോഴും  ചെവി കൊടുക്കുക.

 

എന്നാൽ; മറ്റുള്ള, നിലനിൽക്കാത്തതും,  വെറും സാധനങ്ങൾ  കൊണ്ട് നിർമിച്ചതുമായ ആഭരണങ്ങൾ കൊണ്ട് എന്ത് പ്രയോജനം!!

Subhashitham സംസ്കൃത  സുഭാഷിതം  Sanskrit Subhashitham in Malayalam


സുഭാഷിതത്തിന്റെ ആശയം 

നാമെപ്പോഴും നശ്വരമായ ബാഹ്യ അലങ്കാരങ്ങൾക്കും ആഭരണങ്ങൾക്കും വേണ്ടി അലയാറാണ്  പതിവ്. എന്നാൽ, ഒരാളെ ഏറ്റവും സൗന്ദര്യമുള്ളവനാക്കുന്നതു അയാളുടെ സ്വഭാവവും പെരുമാറ്റവുമാണ്. നല്ല ഗുണങ്ങൾ ഒരാളിൽ ഇല്ലെങ്കിൽ പിന്നെ എന്തെല്ലാം ആഭരണങ്ങൾ ഉണ്ടായിട്ടും പ്രയോജനമില്ല.


അപ്പോൾ;  മറ്റുള്ളവർക്ക് ദാനങ്ങൾ ചെയ്‌തും, സത്യം പറഞ്ഞും, അറിവുള്ള കാര്യങ്ങൾ കേട്ട് മനസ്സിലാക്കിയും, നമുക്ക് നല്ല മനുഷ്യരായിത്തന്നെ ജീവിക്കാം .

സുഭാഷിതം. ദൈവത്തിന്റെ സഹായം.

ഈ സുഭാഷിതം വായിക്കാൻ ഇവിടെ അമർത്തുക.


സുഭാഷിതം. പരോപകാരം.

ഈ സുഭാഷിതം വായിക്കാൻ ഇവിടെ അമർത്തുക.


ഹോം പേജിലേയ്‌ക്ക്‌ പോകാനായി ഇവിടെ അമർത്തുക. 










No comments:

Post a Comment