Breaking

Sunday, July 12, 2020

Travel യാത്ര ഒ.വി. വിജയൻറെ സ്മാരകമായ തസ്രാക്കിൽ Visit to Tasrak O.V. Vijayan smarakam Palakkad.

Travel തസ്രാക് ഒ.വി.വിജയൻ സ്മാരകം O.V.Vijayan memorial in Palakkad

 

മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച കഥാകാരൻ മാരിൽ ഒരാൾ ആണ് ശ്രീ ഒ.വി.വിജയൻ. ഖസാക്കിന്റെ ഇതിഹാസം എന്ന ഒറ്റ കൃതി കൊണ്ട് തന്നെ മലയാള രചനാശൈലിയെ മാറ്റിമറിച്ച, പുതിയൊരു സാഹിത്യശൈലിക്ക് തുടക്കം കുറിച്ച അദ്ദേഹത്തിന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് പാലക്കാട് ജില്ലയിലെ തസ്രാക്കിൽ ആണ്.

ധർമ്മപുരാണം, ഗുരുസാഗരം, മധുരംഗായതി തുടങ്ങിയ കൃതികളും വളരെ പ്രസിദ്ധങ്ങളാണ്.

Travel  യാത്ര ഒ.വി. വിജയൻറെ സ്മാരകമായ തസ്രാക്കിൽ സ്രാക്കിൽ To Tasrak O.V. Vijayan smarakam Palakkad.

ഖസാക്കിന്റെ ഇതിഹാസം Khasakkinte Ithihasam

 അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധ കൃതിയായ ഖസാക്കിന്റെ ഇതിഹാസം എന്ന കഥയുടെ പ്രധാന ഘടകമായ തസ്രാക്കിൽ ആണ് അദ്ദേഹത്തിന്റെ സ്മാരകം ഉള്ളത്. കേരള സാംസ്കാരിക വകുപ്പിന് കീഴിലാണ് ഇത് ഇന്ന് സ്ഥിതി ചെയ്യുന്നത്.

ഖസാക്കിന്റെ ഇതിഹാസത്തിലെ പ്രധാന കഥാപാത്രമായ രവി തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായി ഇവിടേക്ക് എത്തുന്നതാണ് പ്രധാന ഇതിവൃത്തം.  ഇതിന് കാരണമായത് ആകട്ടെ ഒ വി വിജയന്റെ  സഹോദരിയായ ശാന്ത ഇവിടുത്തെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായി എത്തിച്ചേരുന്നതോടെ ആണ്.

 ഈ പ്രദേശവുമായി ബന്ധപ്പെട്ട ഭൂപ്രകൃതിയും കഥാപാത്രങ്ങളുമെല്ലാം ഇവിടെത്തന്നെ ഉള്ള ആളുകളിൽനിന്ന് സൃഷ്ടിച്ചെടുത്തതാണ്.  പ്രധാനകഥാപാത്രമായ രവി ആകട്ടെ വിജയൻ തന്നെയാണ് എന്നു പറയാം.

യാത്ര തുടങ്ങുന്നു Travel starts

 തസ്രാക്കിലേക്ക് ഉള്ള യാത്രയിൽ പാലക്കാടിന്റെ  പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി ഹൈവേ ഒഴിവാക്കി ചെറിയ വഴിയിലൂടെ പുറപ്പെടാം എന്ന് തീരുമാനിച്ച് രാവിലെതന്നെ കോയമ്പത്തൂരിൽ നിന്നും പുറപ്പെട്ടു. ചാവടിയിൽ നിന്നും ഇടത്തേക്ക് തിരിയുന്ന റോഡിലൂടെ  കേരളത്തെയും തമിഴ്നാടിനെയും വേർതിരിക്കുന്ന വേലന്താവളത്തിലൂടെ കടന്ന് കേരളത്തിലേക്ക് വന്നെത്തി.

അവിടുന്ന് കൊഴിഞ്ഞാമ്പാവരെയുള്ള യാത്രയിൽ തമിഴ്-മലയാളം സംസ്കാരങ്ങൾ ഇടകലർന്ന ആളുകളെ കാണാനായി.  കൊഴിഞ്ഞാമ്പാറയിൽ നിന്നും വീണ്ടും ചിറ്റൂരേയ്ക്ക്  തിരിക്കുമ്പോൾ കേരളത്തിന്റെ പ്രകൃതി ഭംഗി കൂടുതൽ അനുഭവവേദ്യമായി തോന്നി.

 നല്ലേപ്പിള്ളിയിലെ നെൽവയലുകളും ചിറ്റൂരിന്റെ പ്രകൃതിഭംഗിയും തത്തമംഗലവും പുതുനഗരവും കടന്ന് കിണാശ്ശേരിയിൽ എത്തി. അവിടെ നിന്നും തണ്ണീർപന്തലിലേക്ക് ഉള്ള യാത്രയിൽ വലിയ ഒരു കമാനം കാണാൻ കഴിയും. അവിടെ ഒരു ചെറിയ ബോർഡും ഉണ്ട്.

 തസ്രാക്ക് ഒ.വി.വിജയൻ സ്മാരകം എന്ന് കാണിച്ച വഴിയിലൂടെ കുറച്ചു ദൂരം മുൻപോട്ടു പോയപ്പോൾ  സാക്ഷാൽ തസ്രാക്കിൽ എത്തി.

Travel  യാത്ര ഒ.വി. വിജയൻറെ സ്മാരകമായ തസ്രാക്കിൽ സ്രാക്കിൽ To Tasrak O.V. Vijayan smarakam Palakkad.

തസ്രാക് Tasrak

 ഇനി നമുക്ക് ഇവിടുത്തെ കാഴ്ചകൾ കാണാം.  അന്ന് ഈ സ്ഥലത്ത് അധ്യാപികയായി അവിടെയെത്തിയ ഒ.വി.ശാന്ത താമസിച്ചിരുന്നത് എന്ന് കരുതപ്പെടുന്ന പത്തായപ്പുര (ഞാറ്റു പുര) ആണ് ഇന്ന് തസ്രാക്കായി സംരക്ഷിച്ചു പോരുന്നത്.

 ഇവിടെ കാണാൻ എന്തൊക്കെയുണ്ട്? What to see in Tasrak?

 ആദ്യം പുറത്തെ കാഴ്ചകൾ കാണാം. അന്നത്തെ രാഘവൻ നായരുടെ കളപ്പുര ആകെ മാറിയിരിക്കുന്നു.

 ശില്പവനം

വളരെ മനോഹരമായ 106 ശില്പങ്ങൾ കരിങ്കല്ലിൽ കുത്തിവെച്ചത് അവിടെ നമുക്ക് കാണാം. പ്രശസ്ത ശില്പിയായ വി കെ രാജന്റെ നേതൃത്വത്തിലുള്ള 6 ശിൽപ്പികൾ ആണ് ഈ കഥാപാത്രങ്ങളെ കരിങ്കല്ലിൽ കൊത്തിയെടുത്തത്.  ഇതിൽ ഒ.വി.വിജയന്റെ കഥാപാത്രങ്ങൾ എല്ലാം മിഴിവോടെ ജീവസ്സുറ്റ  ശില്പങ്ങൾ ആയി നിലകൊള്ളുന്നു. ഇതിനെ  ശില്പവനം എന്നാണ് വിളിക്കുന്നത്.

 ഇത് നടന്ന കാണുമ്പോൾ തന്നെ അവിടെ സ്ഥാപിച്ചിട്ടുള്ള സ്പീക്കറുകൾ ഇൽ നിന്നും വിജയന്റെ ആ ശബ്ദം നമുക്ക് കേൾക്കാം. അത് വലിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

മുൻപിൽ തന്നെ ഒ വി വിജയന്റെ  ഒരു ശിൽപം സ്ഥാപിച്ചിട്ടുണ്ട്. ഇത് അഹല്യ ഹെറിറ്റേജ് വില്ലേജിൽ നിന്നും കൊണ്ടുവന്നതാണ്.

 ഇനി പുറക് വശത്തേക്ക് പോകുകയാണെങ്കിൽ വിശാലമായ പാടശേഖരത്തിന്റെ അനുപമമായ സൗന്ദര്യം ആസ്വദിക്കാവുന്നതാണ്.

നോവലുകളുടെ പേരിലുള്ള ഇരിപ്പിടങ്ങൾ

പുറകുവശത്ത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മൂന്ന് നോവലുകളുടെ പേരിലുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ധർമ്മപുരാണം, ഗുരുസാഗരം, മധുരംഗായതി എന്നിവയാണ് ഈ ഇരിപ്പിടങ്ങൾക്ക് ആധാരമായ കഥകൾ. ഈ ഇരിപ്പിടങ്ങൾ ക്ക് പുറകിലായി ഈ കൃതികളുമായി ബന്ധപ്പെട്ട് വലിയ മ്യൂറൽ പെയിന്റിംഗ് ഉണ്ട്. ഇതാകട്ടെ വലിയ ഒരു ദൃശ്യ അനുഭവമാണ് സമ്മാനിക്കുന്നത്. 

അദ്ദേഹത്തിന്റെ ബാക്കിയുള്ള കൃതികളുടെ ഇരിപ്പിടങ്ങളും വളരെ താമസിയാതെ തന്നെ നിർമ്മിക്കുന്നതാ ണെന്ന് അറിയാൻ കഴിഞ്ഞു.

ഫോട്ടോ ഗ്യാലറി, കാർട്ടൂൺ ഗാലറി

 ഇനി നമുക്ക് ഉള്ളിലേക്ക് പ്രവേശിക്കാം. അവിടെ 3 മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആദ്യത്തെ മുറി ആകട്ടെ ഫോട്ടോ ഗ്യാലറി ആണ്. ഇവിടെ ഒ. വി  വിജയന്റെ ജീവിതത്തിലെ പല നിമിഷങ്ങളുടെ യും ഫോട്ടോകൾ പ്രദർശിപ്പിച്ചിരിക്കുന്നു. 

അതിലൂടെ കണ്ണോടിച്ച് അടുത്ത മുറിയിലേക്ക് ചെന്നാൽ അവിടെ ഒരു ലൈവ് തീയേറ്റർ ആണ്. ഇത് സന്ദർശകരുടെ ആവശ്യമനുസരിച്ച് ആണ് പ്രവർത്തിപ്പിക്കുന്നത്.

അടുത്ത മുറിയാകട്ടെ അദ്ദേഹം വരച്ച കാർട്ടൂണുകൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു കാർട്ടൂൺ ഗാലറിയാണ്.

 ബാക്കിയുള്ള പെയിന്റിംഗുകൾ സെമിനാർ ഹാളിലെ ചുവരിൽ തൂക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈപ്പടയിൽ എഴുതിയ കത്തുകളുടെ ലെറ്റർ ഗാലറിയും ഒരു വലിയ അനുഭവമാണ് സമ്മാനിക്കുന്നത്.  ഇതിലെ കഥാപാത്രങ്ങളിൽ ഇന്ന് ജീവിച്ചിരിക്കുന്നത്; മൈമുന എന്ന കഥാപാത്രത്തിന്റെ കാരണക്കാരി മാത്രമാണ്. ഇവർ ഇന്ന് കോയമ്പത്തൂരിലാണ് താമസിക്കുന്നത്.

ഒ വി വിജയന്റെ ഇളയ സഹോദരിയും എഴുത്തുകാരിയുമായ ഒ വി  ഉഷ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ആണ് താമസിക്കുന്നത്.

Travel  യാത്ര ഒ.വി. വിജയൻറെ സ്മാരകമായ തസ്രാക്കിൽ സ്രാക്കിൽ To Tasrak O.V. Vijayan smarakam Palakkad.

വിജയൻറെ  ജനനം Birth of O.V.Vijayan

 1930 ൽ ജനുവരി 2 ന് പാലക്കാട് ജില്ലയിലെ കൊടുവായൂരിനടുത്തുള്ള തച്ചമുച്ചിക്കൽ തറവാട്ടിൽ മലബാർ സ്പെഷ്യൽ പൊലീസിലെ സുബൈദാർ മേജർ ആയിരുന്ന ഊട്ടുപിലാക്കൽ വേലുക്കുട്ടിയുടെയും കമലാക്ഷിയമ്മയുടെയും മകനായി വിജയൻ ജനിച്ചു.

 വിജയന്റെ ബാല്യം. Childhood of O.V.Vijayan

അച്ഛന് സ്ഥലം മാറ്റം കിട്ടിയതനുസരിച്ച്  ൽ മലപ്പുറം ജില്ലയിലെ അരീക്കോട്ടേയ്ക്കു താമസം മാറ്റി.

 ബാലാരിഷ്ടതകൾ നിറഞ്ഞ ഒരു കുട്ടിക്കാലമായിരുന്നു വിജയന്റെത്. ആരോഗ്യം അത്ര മെച്ചമായിരുന്നില്ല അതിനാൽ തന്നെ പലപ്പോഴും സ്കൂളിൽ പതിവായി പോകുക പ്രയാസമായിരുന്നു.

 അച്ഛനെക്കാൾ കൂടുതൽ അപ്പച്ചനോട് ആയിരുന്നു വിജയന് കൂടുതൽ അടുപ്പം. ജാതീയമായ ഉച്ചനീചത്വങ്ങളെ സധൈര്യം ചെറുത്തുനിന്ന മുത്തച്ഛൻ ചാമിയാരപ്പൻ വിജയന്റെ മനസ്സിൽ സ്വാധീനം ചെലുത്തി.

ഒ.വി.വിജയൻറെ വിദ്യാഭാസം Education of O.V.Vijayan

കോട്ടയ്ക്കൽ രാജാസ് ഹൈ സ്‍കൂളിൽ നിന്നും ഇന്റർ മീഡിയറ്റ് പാസ്സായശേഷം പാലക്കാട് വിക്ടോറിയാ കോളേജില്നിന്നും എക്കണോമിക്സിൽ ബിരുദം നേടി .അതിനുശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽനിന്നും ഇംഗ്ലീഷിൽ എം എ ലിറ്റെറേയ്ച്ചറും നേടി.

ഭാവനയ്ക്ക് പ്രചോദനം Inspiration for writing

അരീക്കോട്ടെ പ്രകൃതിഭംഗി അദ്ദേഹത്തിന്റെ ഉള്ളിലെ ഭാവനകൾ വിടർത്തി .

ആരോഗ്യപരമായ കാരണങ്ങളാൽ ബാല്യത്തിൽ സ്കൂളിൽ പതിവായിപ്പോകാൻ കഴിയാത്തതുകൊണ്ട്  ഇന്റർ മീഡിയറ്റ് കഴിഞ്ഞ നാരായണൻ നായർ വീട്ടിലെത്തി വിജയന് ട്യൂഷൻ എടുക്കുമായിരുന്നു.  അദ്ദേഹമാകട്ടെ താൻ ഇന്റർമീഡിയറ്റിനു പഠിച്ച റോബർട്ട് ബ്രൗണിന്റെ  കവിതകൾ വിജയന് വായിക്കാനായി നൽകുമായിരുന്നു.  ഇതാകട്ടെ പിൽക്കാലത്ത് വിജയനെന്ന പ്രഗത്ഭനായ കഥാകാരനെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

തിരിച്ചു പോകാം.

അങ്ങനെ ഒരുപിടി നല്ല ഓർമകളുമായി തസ്രാക്കിൽ നിന്ന്  തിരിച്ചു. പോകും വഴി തണ്ണീർപ്പന്തലിലെ വയലിനരുകിലുള്ള വഴിയോരക്കടയിൽനിന്നു ഒരു തണുത്ത നന്നാറി സർബത്തും കുടിച്ചു. മനസ്സും ശരീരവും ഒരുപോലെ തണുത്തിരിക്കുന്നു.


പൂന്താനം ഇല്ലം. Poonthanam illam

ജ്ഞാനപ്പാനയുടെ രചയിതാവും ഭക്ത കവിയുമായ പൂന്താനത്തിന്റെ ഇല്ലത്തേയ്ക്കുള്ള യാത്രാ വിവരണം വായിക്കാൻ ഇവിടെ അമർത്തുക.

 

മേൽപ്പത്തൂർ സ്മാരകം Melppathur Smarakam

നാരായണീയം രചിച്ച മേല്പത്തൂരിന്റെ നാട്ടിലേയ്ക്കുള്ള യാത്രാ വിവതരണം വായിക്കാൻ ഇവിടെ അമർത്തുക.

 

ഒ.വി. വിജയൻെറ സ്മാരകമായതസ്രാക്കിലേയ്ക്കുള്ള യാത്ര എന്ന ഈ ലേഖനം വീണ്ടും ആദ്യം മുതൽ വായിക്കാൻ ഇവിടെ അമർത്തുക.

 

ഹോം പേജിലേയ്‌ക്ക്‌ പോകാനായി ഇവിടെ അമർത്തുക





No comments:

Post a Comment