Subhashitham സുഭാഷിതം Sanskrit Good sayings with Malayalam meaning.
മനുഷ്യജീവിതത്തിന് വളരെ പ്രയോജനപ്രദങ്ങളായ
ഉപദേശങ്ങളാണ് സുഭാഷിതങ്ങൾ. സുഭാഷിതങ്ങൾ നമ്മളെ നേർവഴിക്കു നടത്തുന്നതോടൊപ്പം നമ്മളിൽ സദ്ഗുണങ്ങളും നല്ല ശീലങ്ങളും വളർത്താൻ സഹായിക്കുകയും ചെയ്യും.
Sanskrit subhashitham about Live for others പരോപകാരം
മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന പരോപകാരം എന്ന സദ്ഗുണത്തെക്കുറിച്ചുള്ള
രണ്ട് സുഭാഷിതങ്ങൾ.
സുഭാഷിതം 1 Subhashitham 1
“പരോപകാരായ
ഫലന്തി വൃക്ഷാ:
പരോപകാരായ വഹന്തി
നദ്യ:
പരോപകാരായ ദുഹന്തി
ഗാവഃ
പരോപകാരാർത്ഥ മിദം ശരീരംII”
സുഭാഷിതത്തിന്റെ അർത്ഥവും ആശയവും. Meaning of Subhashitham.
മറ്റുള്ളവർക്ക് പ്രയോജനപ്പെടാൻ വേണ്ടിയാണ് മരങ്ങൾ കായ്ക്കുന്നത്. മരങ്ങൾ ഒരുപാട്
പക്ഷി മൃഗാദികൾക്കു പ്രയോജനം ചെയ്യുന്നുണ്ട്.
അതുപോലെതന്നെ; മറ്റുള്ളവർക്ക് പ്രയോജനപ്പെടാൻ വേണ്ടിയാണ് നദികൾ
ഒഴുകുന്നത്. നദികളിലെ വെള്ളം ഒരുപാട് ജീവജാലങ്ങൾക്ക് പ്രയോജനപ്പെടുന്നുണ്ട്.
മറ്റുള്ളവർക്ക് പ്രയോജനം ആകാൻ വേണ്ടിയാണ് പശുക്കൾ
പാൽ ചുരത്തുന്നത്.
അതുകൊണ്ട് മനുഷ്യരായ നമ്മുടെ ശരീരവും മറ്റുള്ളവർക്ക്
പ്രയോജനം ആകാൻ വേണ്ടി ആയിരിക്കണം.
അതായത്; നമ്മളും മറ്റുള്ള ആളുകൾക്ക് സഹായകമാകുന്ന രീതിയിൽ
ഉള്ള പ്രവർത്തികൾ ചെയ്യാൻ ശ്രമിക്കണം.
ഇതാണ് പ്രകൃതിയെ നോക്കി കാണുമ്പോൾ നമുക്ക് ലഭിക്കുന്ന
പാഠം.
സുഭാഷിതം 2
“അഷ്ടാദശ
പുരാണേഷു
വ്യാസസ്യ വചന ദ്വയം
പരോപകാര: പുണ്യായ
പാപായ പരപീഡനം II”
അർത്ഥവും ആശയവും.
നമ്മുടെ എല്ലാ പ്രധാന ഗ്രന്ഥങ്ങളും
നോക്കുകയാണെങ്കിൽ; വ്യാസ
മഹർഷി എഴുതിയ മഹാഭാരതവും ഭാഗവതപുരാണവും, അദ്ദേഹം തരംതിരിച്ച നാലു
വേദങ്ങളും, എല്ലാം മുഴുവനായി പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും; അദ്ദേഹം പറഞ്ഞിരിക്കുന്നത് രണ്ട് കാര്യങ്ങളാണ്.
‘പരോപകാര: പുണ്യായ’ അതായത്; പരോപകാരം ചെയ്യുന്നതാണ് പുണ്യമായ പ്രവർത്തി.
അതുപോലെ പാപായ പരപീഡനം.
അതായത്; മറ്റുള്ളവരെ ദ്രോഹിക്കുന്നതും ശല്യപ്പെടുത്തുന്നതും
പാപമാണ്.
അപ്പോൾ; നമ്മുടെ ഗ്രന്ഥങ്ങൾ നമുക്ക് പറഞ്ഞുതരുന്നത്, മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യുക എന്നും, ആരെയും ദ്രോഹിക്കാതെ ഇരിക്കാൻ ശ്രമിക്കുക എന്നുമാണ്.
തലമുറകളായി പകർന്നു വന്ന അറിവിന്റെ അക്ഷയ ഖനികളായ സുഭാഷിതങ്ങളെ സംരക്ഷിച്ചു അടുത്ത തലമുറയ്ക്ക് കൈമാറാം.
ഈ സുഭാഷിതം
വായിക്കാൻ ഇവിടെ അമർത്തുക.
ഈ സുഭാഷിതം
വായിക്കാൻ ഇവിടെ അമർത്തുക.
ഈ സുഭാഷിതം
വായിക്കാൻ ഇവിടെ അമർത്തുക.
ഹോം പേജിലേയ്ക്ക്പോകാൻ ഇവിടെ അമർത്തുക.
No comments:
Post a Comment