Subhashitham സുഭാഷിതം. ക്ഷമയുടെ പ്രാധാന്യം Importance of forgiveness and Patience.
ക്ഷമ എന്ന ശീലം
മനുഷ്യന് ഏറ്റവും നല്ല ഒരു ഗുണമാണ്. ക്ഷമ എന്ന ഗുണം ഉള്ളതുകൊണ്ട് ജീവിതത്തിൽ ഒരുപാട്
വിജയങ്ങൾ നമുക്ക് നേടാൻ സാധിക്കും. ക്ഷമയുടെ പ്രാധാന്യത്തെ പറ്റി പ്രതിപാദിക്കുന്ന
രണ്ട് സുഭാഷിതങ്ങൾ നമുക്ക് നോക്കാം. ആദ്യത്തെ സുഭാഷിതം.
ഒന്നാമത്തെ സുഭാഷിതം Subhashitham
“നരസ്യാഭരണം രൂപം; രൂപസ്യാഭരണം ഗുണം
ഗുണസ്യാഭരണം ജ്ഞാനം; ജ്ഞാനസ്യാഭരണം ക്ഷമാ II “
അർത്ഥവും ആശയവും. meaning of Subhashitham
ഒരു മനുഷ്യന് അവന്റെ രൂപഭംഗി ഒരു വലിയ അലങ്കാരം
തന്നെയാണ്. എന്നാൽ ആ രൂപഭംഗിക്ക് അലങ്കാരം നൽകുന്നത് അവന്റെ നല്ല ഗുണങ്ങൾ ആണ്.
അവനിൽ നല്ല ഗുണങ്ങൾ ഉണ്ടെങ്കിൽ
മാത്രമേ രൂപഭംഗി കൊണ്ട് പ്രയോജനം ഉണ്ടാകു. അവന്റെ ഗുണങ്ങൾക്കും അലങ്കാരം നൽകുന്നത്
അറിവാണ്. അറിവും വിദ്യാഭ്യാസവും ഉണ്ടെങ്കിൽ അത് തീർച്ചയായും ഗുണത്തിന് ഒരു അലങ്കാരം
തന്നെയാണ്. ഇനി അറിവിന്റെ അലങ്കാരം ആകട്ടെ ക്ഷമ എന്ന ഗുണമാണ്. അപ്പോൾ ഒരു മനുഷ്യന്റെ
രൂപഭംഗിയ്ക്കും അവന്റെ ഗുണങ്ങൾക്കും അറിവിനും അലങ്കാരമായി തീരുന്നത് ക്ഷമ എന്ന ഗുണം
തന്നെയാണ്.
രണ്ടാമത്തെ സുഭാഷിതം.
" ക്ഷമാ ശസ്ത്രം കരേ യസ്യ
ദുർജ്ജന: കിം കരിഷ്യതിI
അതൃണേ പതിതാ വഹ്നി:
സ്വയമേവോ꠹പശാമ്യതി.II"
സുഭാഷിതത്തിന്റെ അർത്ഥവും ആശയവും. Malayalam meaning of Subhashitham.
ക്ഷമ എന്ന് പറയുന്ന ശസ്ത്രം അല്ലെങ്കിൽ ആയുധം
കയ്യിലുള്ള ആളിന്റെയടുത്തു ദുർജനങ്ങൾ അല്ലെങ്കിൽ ചീത്ത ആളുകൾ എന്ത് ചെയ്യാനാണ്!! കാരണം
തിരിച്ച് ക്ഷമയോടുകൂടി മാത്രം പെരുമാറുന്ന ആളിനോട് ഒന്നും ചെയ്യാൻ ദുഷ്ടർക്ക് കഴിയുകയില്ല.
അതിനുദാഹരണം പറയുന്നതാകട്ടെ; പുൽക്കൊടികൾ ഇല്ലാത്ത ഒരു സ്ഥലത്ത് വീഴുന്ന
തീ ആകട്ടെ, ആളിപ്പടരാൻ ഒന്നും ഇല്ലാത്തതിനാൽ അവിടെ തന്നെ ഇല്ലാതാകുന്നു; അല്ലെങ്കിൽ എരിഞ്ഞടങ്ങിത്തീരുന്നു ക്ഷമയോടുകൂടി പെരുമാറുകയാണെങ്കിൽ എല്ലാ
ആളുകളെയും നമുക്ക് നമ്മുടെ സുഹൃത്തുക്കൾ ആകാൻ സാധിക്കും.
ക്ഷമ എന്ന ഗുണം ജീവിതത്തിൽ പകർത്തി നമുക്കും ഉയരങ്ങളിലെത്താൻ
കഴിയുമാറാകട്ടെ.
ഈ സുഭാഷിതം വായിക്കാൻ
ഇവിടെ അമർത്തുക.
ഈ സുഭാഷിതം വായിക്കാൻ
ഇവിടെ അമർത്തുക.
ഈ സുഭാഷിതം വായിക്കാൻ
ഇവിടെ അമർത്തുക.
ഹോം പേജിലേയ്ക്ക്പോകാനായി ഇവിടെ അമർത്തുക.
No comments:
Post a Comment