Breaking

Sunday, June 28, 2020

Subhashitham സുഭാഷിതം Importance of Hard work and putting effort പരിശ്രമത്തിന്റെ പ്രാധാന്യം

Subhashitham പരിശ്രമം, പ്രയത്നംസുഭാഷിതം Importance of Hard work and putting effort


ജീവിതത്തിലെ ഏറ്റവും നല്ല വഴികാട്ടികളാണ് സുഭാഷിതങ്ങൾ. ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത രണ്ടു ഘടകങ്ങളാണ് പരിശ്രമവുംപ്രയത്നവും. അതിലൂടെ മാത്രമേ വിജയം കണ്ടെത്താനാകൂ.

Subhashitham സുഭാഷിതം Importance of Hard work and putting effort പരിശ്രമത്തിന്റെ പ്രാധാന്യം

 Importance of Hard work

 പരിശ്രമം, പ്രയത്നം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കുന്ന സുഭാഷിതം.


സുഭാഷിതം.1 Subhashitham 1

ഉദ്യമേനൈവ സിദ്ധ്യന്തി കാര്യാണി ന മനോരഥൈ:

നഹി സുപ്തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാ:  II”

 ആശയം meaning of subhashitham

ഉദ്യമം ചെയ്യുകയാണെങ്കിൽ മാത്രം; അതായത് പരി ശ്രമിക്കുകയാണെങ്കിൽ മാത്രമേ കാര്യങ്ങൾ നേടാൻ സാധിക്കുകയുള്ളൂ. അല്ലാതെ സ്വപ്നംകണ്ട് മാത്രം ഒരിടത്ത് ഇരുന്നാൽ ജീവിതത്തിൽ ഒന്നും നേടാൻ സാധിക്കുകയില്ല.

 അതിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് താഴെ പറയുന്നത്. സിംഹത്തിനെ കാര്യം തന്നെ എടുക്കാം. ഉറങ്ങിക്കിടക്കുന്ന ഒരു സിംഹത്തിന് വായിലേക്ക് മൃഗങ്ങൾ സ്വയം ഭക്ഷണമായി വന്നു കയറുക ഇല്ലല്ലോ.

 സിംഹം ആണെങ്കിൽ പോലും അധ്വാനിച്ച് പരിശ്രമിച്ച് വേട്ടയാടുക യാണെങ്കിൽ   മാത്രമേ ഭക്ഷണം ലഭിക്കുകയുള്ളൂ.

 അല്ലാതെ മൃഗരാജൻ ആണ് എന്ന് അഭിമാനിച്ച് സ്വപ്നം കണ്ട് ഒരിടത്ത് ഇരുന്നാൽ ഭക്ഷണം ലഭിക്കില്ല.

 അതുകൊണ്ട്; നാമെല്ലാം ജീവിതത്തിൽ അധ്വാനിക്കുകയും പരിശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ മാത്രമേ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ.

 അങ്ങനെ പരിശ്രമം ചെയ്തു ഒരു നല്ല ജീവിതം ഏവർക്കും ലഭിക്കുമാറാകട്ടെ.

Subhashitham സുഭാഷിതം Importance of Hard work and putting effort പരിശ്രമത്തിന്റെ പ്രാധാന്യം


സുഭാഷിതം.2 Subhashitham 2

ഉദ്യോഗിനം പുരുഷസിംഹമുപൈതി ലക്ഷ്മീ:

ദേവേന ദേയമിതി  കാ പുരുഷാ വദന്തി

ദൈവം വിഹായ കുരു പൗരുഷമാത്മശക്ത്യാ

യത്നേ കൃതേ യദി  ന സിദ്ധ്യതി കോത്ര ദോഷ: II”

 

ആശയം Meaning of the Subhashitham.

പരിശ്രമശാലികൾ ആയ മനുഷ്യരുടെ അടുത്തേക്കാണ്, സമ്പ ത്തിന്റെ  ദേവതയായ ലക്ഷ്മി ദേവി എപ്പോഴും പോകുന്നത്.

 മടിപിടിച്ച്; ദൈവം കൊണ്ട് തരട്ടെ എന്ന് ആർക്കാണ് ചിന്തിക്കാൻ കഴിയുക.

വിധിയുടെയും ദൈവത്തിനും മുകളിൽ പഴിചാരാതെ; അവർ തരട്ടെ എന്ന് വിചാരിക്കാതെ; സ്വന്തം പരിശ്രമത്തിലൂടെ, സ്വന്തം ശക്തി ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുക. തീർച്ചയായും അതിന്റെ ഫലം ലഭിക്കുന്നതാണ്.

 ഇനി അഥവാ; പരിശ്രമിച്ചിട്ടും ഫലം ലഭിക്കാതെ വരികയാണെങ്കിൽ പോലും; നമ്മുടെ ഭാഗത്തെ തെറ്റല്ലല്ലോ എന്ന് നമുക്ക് സമാധാനിക്കാൻ സാധിക്കുന്നതാണ്. നമ്മൾ ചെയ്യേണ്ടത് നല്ല രീതിയിൽ തന്നെ ചെയ്തു എന്ന് സംതൃപ്തി ഉണ്ടാകുമല്ലോ.

 അതുകൊണ്ട്; ആലസ്യം വെടിഞ്ഞ് ഉത്സാഹത്തോടെ ജീവിതത്തിൽ പരിശ്രമം ചെയ്തു വിജയിക്കാൻ നമുക്ക് കഴിയട്ടെ.


സുഭാഷിതം. യഥാർത്ഥ അലങ്കാരം

ഈ സുഭാഷിതം വായിക്കാൻ  ഇവിടെ അമർത്തുക.

 

സുഭാഷിതം. പരോപകാരം 

ഈ സുഭാഷിതം വായിക്കാൻ  ഇവിടെ അമർത്തുക.

 

ഹോം പേജിലേക്ക് പോകാൻ ഇവിടെഅമർത്തുക.








1 comment: