Breaking

Friday, July 3, 2020

Yoga യോഗയും രോഗപ്രതിരോധവും Yoga cure Disease in Malayalam

Yoga നല്ല ആരോഗ്യത്തിന് യോഗാസനം Yoga for Healthy living.

 

ഇന്ന് ലോകത്ത് രോഗം വരാതെ ഇരിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും യോഗ എന്ന   വിജ്ഞാനം വലിയ രീതിയിൽ സഹായിക്കുന്നു. ഇതുമൂലം ജീവിതത്തിൽ സന്തോഷമായി ഇരിക്കുന്നവരും ആരോഗ്യപരമായി സുഖം അനുഭവിക്കുന്നവരും ലോകത്ത് ഒരുപാട് പേരുണ്ട്. എന്നാൽ; രോഗം വന്നശേഷം യോഗാഭ്യാസം ചെയ്യുന്നത് ശരീരത്തിന് ഗുണകരമല്ല. രോഗം വരാതിരിക്കാൻ മുൻകരുതൽ എന്ന നിലയിൽ വേണം യോഗാഭ്യാസം ചെയ്യാൻ.

Yoga cure disease asana for good health in malayalam

പല രോഗങ്ങൾക്കും പ്രതിവിധി. Yoga cure many diseases.

പല രോഗങ്ങൾക്കും പ്രതിവിധിയായി പല ആസനങ്ങൾ ഉണ്ട് എന്ന് ഇന്ന് പലർക്കും അറിവുള്ളതാണ്. ഏതൊക്കെ രോഗങ്ങൾക്ക് ഏതൊക്കെ ആസനങ്ങളാണ് പ്രതിവിധിയായി ഉള്ളത് എന്ന് നമുക്ക് നോക്കാം. ഇതിൽ പറയുന്ന പല ആസനങ്ങളും   ഇന്ന് വളരെ പ്രചാരത്തിൽ ഉള്ളവയാണ്. എന്നാൽ പലതിനെയും ഗുണം എന്താണ് എന്ന് പലർക്കും അറിവില്ല.

പത്മാസനം. Importance of padmasana.

 പത്മാസനം എന്നത് ഏവർക്കും അറിവുള്ള ഒന്നാണ്. ശരിയായ രീതിയിൽ പത്മാസനത്തിൽ ഇരിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്.

 ഗുണങ്ങൾ.

 ശരീരത്തിലെ ഊർജ്ജ പ്രവാഹം സമതുലിതമായ നിലനിർത്തുന്നു. വളരെനേരം അനായാസമായി അവബോധം നിലനിർത്തിക്കൊണ്ട് ഇരിക്കാൻ കഴിയുന്നു.

 മകരാസനം. Importance of makara asana

 മകരം എന്നാൽ മുതല എന്നാണർത്ഥം. ഈ ആസനം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ.

 മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് ഈ ആസനം.

 ഭുജംഗാസനം.

 ഭുജംഗം എന്നാൽ സർപ്പം എന്നാണ് അർത്ഥം.

 ഈ ആസനം ചെയ്യുന്നത് കൊണ്ട് എന്തൊക്കെയാണ് ഗുണങ്ങൾ.

 നട്ടെല്ലിനെ പുറം ഭാഗത്തിന് വഴക്കവും ശക്തിയും നൽകുന്നു. നെഞ്ചിലെ മാംസപേശികൾ വികസിക്കുകയും ചെയ്യുന്നു. ഇതുമൂലം; അമിതമായ അധ്വാനം മൂലം ഉണ്ടാകുന്ന പുറം വേദനയ്ക്കും കഴുത്തു വേദനയ്ക്കും ശ്വാസംമുട്ടലിനും കഫക്കെട്ടിനും ദഹന സംബന്ധമായ തകരാറുകൾക്കും വളരെ ഫലപ്രദമാണ്.

 ധനുരാസനം.

 ധനുസ് എന്നാൽ വില്ല് എന്നാണ് അർത്ഥം.

 ഇതിന്റെ പ്രയോജനങ്ങൾ.

 ശരീരത്തിന്റെ അമിതവണ്ണം കുറച്ച് ഊർജ്ജസ്വലമാക്കുന്നു. ഇടുപ്പിലെ സന്ധികൾക്ക് വഴക്കം നൽകുന്ന പേശികളെ ശക്തിപ്പെടുത്തുന്നു.

 മത്സ്യാസനം.

 മത്സ്യം എന്നാൽ മീൻ എന്നാണർത്ഥം. മീനിന്റെ രൂപത്തിൽ ചെയ്യുന്ന ആസനം ആയതുകൊണ്ടാണ് ഇതിന് ആ പേര് വന്നത്.

ആസനത്തിന്റെ പ്രയോജനങ്ങൾ.

 കഠിനമായ ജോലികൾക്ക് ശേഷം ഉന്മേഷം ഉണ്ടാകാൻ ഈ ആസനം സഹായിക്കുന്നു. കൂടാതെ ആസ്മ മറ്റ് ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്ക് ഇത് വളരെ ഫലപ്രദമാണ്.

 ഹലാസനം.

 ഹലം എന്നാൽ കലപ്പ എന്നാണർത്ഥം.

 ഇതിന്റെ ഗുണങ്ങൾ.

 ഉദര പേശികൾക്ക് വഴക്കവും വലിച്ചിലും നൽകുന്നു. കഴുത്തിന് ഭാഗത്തേക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിക്കുന്നു. തൈറോയ്ഡിനെ ആരോഗ്യത്തോടെ നിലനിർത്തുന്നു. പുറത്തെ മാംസപേശികൾ, ഇടുപ്പ് ഭാഗത്തെ നാഡീഞരമ്പുകൾ എന്നിവയെ ശക്തിപ്പെടുത്തുന്നു. ഉദര പേശികളുടെ അനാരോഗ്യം മൂലം ഉണ്ടാകുന്ന മലബന്ധം എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്.

 അർദ്ധകടി ചക്രാസനം.

 നട്ടെല്ലിന്റെ അയവും വഴക്കവും വർദ്ധിക്കുന്നു. നെഞ്ചിലെ വശങ്ങളിലുള്ള മാംസ പേശികൾ വലിയുകയും അവയിലേക്കുള്ള രക്തസഞ്ചാരം വർദ്ധിക്കുകയും ചെയ്യുന്നു. ശ്വാസകോശങ്ങളുടെ; ഉൾക്കൊള്ളാനുള്ള കഴിവ് വർദ്ധിക്കുന്നു.  കൂടാതെ; അരക്കെട്ടിന് ഭാഗത്തുള്ള ദുർമേദസ് ഇല്ലാതാക്കുകയും ചെയ്യുന്നു. പുറംവേദനയും മലബന്ധവും മാറാൻ ഇത് നല്ലതാണ്

 പാദഹസ്താസനം.

 ഉദരത്തിലെയും ആമാശയത്തിലെയും തകരാറുകൾക്കും ദഹനത്തിനും ഈ ആസനം ഉത്തമമാണ് പ്രമേഹ ചികിത്സയ്ക്കും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഇത് നല്ലതാണ്.

 പുറത്തുള്ള മുഴുവൻ പേശികളെയും, തുടകളിലെയും കാലുകളിലെയും സ്നായുക്കളെയും ഞരമ്പുകളെയും മൃദുവായി വലിച്ചു നീട്ടുന്നു. നട്ടെല്ലിലെയും ഇടുപ്പിലെയും ഞരമ്പുകളെ പുഷ്ടിപ്പെടുത്തുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുന്നു

  വജ്രാസനം. Importance of vajrasana

 ഉയർന്ന രക്തസമ്മർദ്ദത്തിനും ഉദരസംബന്ധമായ രോഗങ്ങൾക്കും ഉള്ള ചികിത്സയ്ക്ക് ഇത് ഫലപ്രദമാണ് കാലുകളിലെ പേശികൾക്കും സന്ധികൾക്കും അയവ് നൽകുന്നു താഴെയുള്ള ഭാഗത്തേക്ക് രക്തസഞ്ചാരം വർദ്ധിപ്പിക്കുന്നു.

ശശാങ്കാസനം.

 ഈ ആസനത്തിന് ആ പേരു വരാൻ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്; ചന്ദ്രക്കല പോലെ വളഞ്ഞിരിക്കുന്നു അതിനാൽ.  ശശാങ്കൻ എന്നാൽ ചന്ദ്രൻ എന്ന് അർത്ഥമുണ്ട്. രണ്ടാമത്തെ കാരണം;  ശശം എന്നാൽ മുയൽ എന്ന് അർത്ഥമുണ്ട്. മുയലിനെപ്പോലുള്ള രൂപം വരുന്നതുകൊണ്ട് ആ പേര് വന്നതാണ് എന്നും പറയുന്നുണ്ട്. എന്തുതന്നെയായാലും ശരി; ഈ ആസനം കൊണ്ടും ഒരുപാട് പ്രയോജനങ്ങളുണ്ട്.

ഇത് ചെയ്യുന്നതുമൂലം എല്ലാ ഉദര അവയവങ്ങളിലേക്കും ഉള്ള രക്തപ്രവാഹം വർദ്ധിക്കുകയും ഞരമ്പുകൾ  ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യുല്പാദന സംബന്ധമായും ഈ ആസനം ഗുണകരമാണ് എന്ന് കാണാം. ഇതുമൂലം ദേഹം മുഴുവൻ സംവേദനക്ഷമത കൈവരുന്നു.

Yoga for good health in malayalam

എപ്പോൾ ചെയ്യാൻ പാടില്ല.

 ഇങ്ങനെ; യോഗാസനങ്ങൾ കൊണ്ട് ഒരുപാട് ആരോഗ്യകരമായ പ്രയോജനങ്ങൾ മനുഷ്യന് ഉണ്ടാകുന്നുണ്ട്. എന്നാൽ, ആദ്യമേ പറഞ്ഞതു പോലെ തന്നെ ഏതെങ്കിലും രോഗം വന്നതിനുശേഷം  ആരോഗ്യസ്ഥിതി ശരിയല്ലാത്ത അവസ്ഥയിൽ യോഗാസനം ചെയ്യാൻ ആരംഭിക്കുന്നത് നല്ലതല്ല.

നല്ല ആരോഗ്യമുള്ള അവസ്ഥയിൽ തന്നെ ഇത് ചെയ്യാൻ തുടങ്ങുകയാണെങ്കിൽ പലതരം രോഗങ്ങളിൽ നിന്നും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

ഉദാഹരണത്തിന് ഭുജംഗാസനം ചെയ്യുകയാണെങ്കിൽ പുറത്തെ നട്ടെല്ലിനെ ഭാഗത്ത് വഴക്കവും ശക്തിയും കൈവരികയും, പുറത്തെ വേദന ഉണ്ടാകാതിരിക്കാൻ ഇത് ഉപകരിക്കും എന്നു പറഞ്ഞു. എന്നാൽ; പുറം വേദന ഉണ്ടായ ശേഷം അത് ഒഴിവാക്കാൻ പുറംവേദന ഉള്ള ആൾ  ഭുജംഗാസനം  ചെയ്യുകയാണെങ്കിൽ അത് വിപരീതമായ ഫലമായിരിക്കും നൽകുക.

അയാൾ ആരോഗ്യമുള്ള അവസ്ഥയിൽ ഈ ആസനം തുടർച്ചയായി ദിവസവും ചെയ്തുകൊണ്ടിരുന്നാൽ, അയാൾക്ക് പുറംവേദന വരാതിരിക്കും.

ഏതൊക്കെ ആസനങ്ങൾ ആരൊക്കെ ചെയ്യാൻ പാടില്ല.

അതുപോലെ മറ്റൊരു കാര്യം; എല്ലാ ആസനങ്ങളും എല്ലാവരും ചെയ്യാൻ പാടുള്ളതല്ല. ചില രോഗങ്ങളുള്ളവർ ചില ആസനങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഉദാഹരണമായി, ഹെർണിയ രോഗികളും ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളും ഭുജംഗാസനം ചെയ്യാൻ പാടില്ല. അതുപോലെ; തന്നെ മൂത്രാശയരോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉള്ളവർ ശലഭാസനം ചെയ്യാൻ പാടില്ല. അതുപോലെ, ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ ധനുരാസനം ചെയ്യാൻ പാടില്ല. അപ്രകാരം തന്നെ; ഉയർന്ന രക്തസമ്മർദ്ദവും മുതുകു വേദനയും ഉള്ള രോഗികൾ സർവ്വാംഗാസനം ചെയ്യാൻ പാടില്ല.

 അതേപോലെ; ഹലാസനം ചെയ്യുമ്പോൾ പെട്ടെന്നുള്ള ചലനം ഒരു കാരണവശാലും പാടില്ല. ചക്രാസനം ചെയ്യുമ്പോഴും അതുപോലെതന്നെ ഉയർന്ന രക്തസമ്മർദ്ദം, മുതുകുവേദന ഡിസ്ക് പ്രോബ്ലം എന്നിവ ഉള്ളവർ ചെയ്യാൻ പാടില്ല.

 ഇങ്ങനെ; ഏതൊക്കെ ആസനങ്ങൾ ആരൊക്കെ ചെയ്യാൻ പാടില്ല എന്നുള്ള ശാസ്ത്രീയമായ അറിവ് യോഗ ചെയ്യുന്ന ആളിന് ഉണ്ടായിരിക്കണം. യോഗ എന്നുപറയുന്നത് ആരോഗ്യം വർദ്ധിപ്പിക്കാനുള്ള ഒരു അഭ്യാസം ആണ്. എല്ലാതരം രോഗമുള്ളവർക്കും ചില യോഗാസനങ്ങൾ അതിന് ഫലപ്രദമാണ്.

ആചാര്യൻ.

എന്നാൽ ഏത് അസുഖം ഉള്ള ആൾക്ക് ഏതുതരം യോഗ ആണ്  എന്നുള്ള അറിവ് നേടാൻ ശാസ്ത്രീയമായി യോഗ അഭ്യസിപ്പിക്കുന്ന ഒരു ആചാര്യന്റെ  കീഴിൽ തന്നെ യോഗ അഭ്യസിക്കേണ്ടതുണ്ട്. ഇന്ന് യോഗ സെന്ററുകൾ ഒരുപാട് ഉള്ളതുകൊണ്ട്, വളരെ ശ്രദ്ധയോടുകൂടി മാത്രമേ നാം ഒരു ആചാര്യനെ തെരഞ്ഞെടുക്കാൻ പാടുള്ളൂ.

ആചാര്യനെ തിരഞ്ഞെടുക്കുമ്പോൾ.

പാരമ്പര്യവും ശാസ്ത്രീയതയും ഒത്തുചേർന്നതും യോഗാസനത്തിൽ ഭക്തിയുള്ളതും വളരെക്കാലത്തെ പ്രവർത്തനപരിചയം ഉള്ളതുമായ ഒരു യോഗാചാര്യന്റെ കീഴിൽ തന്നെ ശിക്ഷണം നടത്തുക.

യോഗ നമ്മുടെ അഭിമാനം. Yoga is our  heritage .

 ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ കലയുടെ ഉറവിടം നമ്മുടെ രാജ്യമാണെന്നും, നമ്മുടെ ഋഷിമാർ; ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ശാസ്ത്രീയമായ അഭ്യാസമാണ് യോഗ എന്നും ചിന്തിക്കുമ്പോൾ നമുക്ക് അഭിമാനം ഉണ്ടാകും.


യോഗസൂത്രം പതഞ്ജലിയുടെ അഷ്ടാംഗ യോഗ.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.


സൂര്യനമസ്കാരം.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.


യോഗയും രോഗ പ്രതിരോധവും എന്ന ഈ ലേഖനം ആദ്യം മുതൽ വീണ്ടും വായിക്കാൻ ഇവിടെ അമർത്തുക.


ഹോം പേജിലേയ്ക്ക്പോകാനായി ഇവിടെ അമർത്തുക.





No comments:

Post a Comment