Breaking

Wednesday, June 17, 2020

Yoga യോഗസൂത്രം. Ashtanga Yoga and Yoga sutram of Patanjali in Malayalam

Yoga പതഞ്ജലിയുടെ യോഗ സൂത്രം. Yoga sutra and Ashtanga Yoga  of Sage Patanjali.

മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിൽ യോഗയ്ക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്. ഇന്ന് ലോകത്തെ എല്ലാ ഇടങ്ങളിലും യോഗയുടെ പ്രസിദ്ധി വ്യാപിച്ചു കഴിഞ്ഞു . ധാരാളം ആളുകൾ  ദിവസവും യോഗ ഒരു ശീലമാക്കിക്കഴിഞ്ഞു.

പതഞ്ജലി മഹർഷി . Sage Patanjali 

ഭാരതത്തിൽ ജീവിച്ചിരുന്ന പതഞ്ജലി മഹർഷിയുടെ കാലം ഏതാണ്ട്  ബി. സി   500 നു അടുത്താണ് എന്ന് കണക്കാക്കപ്പെടുന്നു .

 സംസ്‌കൃത പണ്ഡിതനായിരുന്ന അദ്ദേഹം അഷ്ടാ ദ്ധ്യായി എന്ന വ്യാകരണ ഗ്രന്ഥത്തിനെ അടിസ്ഥാനമാക്കി മഹാഭാഷ്യം എഴുതുകയുണ്ടായി .

അദ്ദേഹം എഴുതിയ യോഗ സൂത്രങ്ങൾ ആണ് യോഗയുടെ അടിസ്ഥാനമായ പ്രമാണ ഗ്രന്ഥം .

യോഗ ദർശനത്തിന്റെ ആചാര്യനായി കണക്കാക്കുന്നതും  പതഞ്ജലി മഹർഷിയെയാണ്.

Yoga യോഗസൂത്രം.  Ashtanga Yoga  and Yoga sutram of Patanjali in Malayalam

യോഗ സൂത്രം. Yoga sutram 

പതഞ്ജലി മഹർഷി എഴുതിയ യോഗ സൂത്രത്തിൽ നാല് അധ്യായങ്ങൾ ആണ് ഉള്ളത്.  സമാധി പാദം, സാധന പാദം, വിഭൂതി പാദം , കൈവല്യ പാദം എന്നിവയാണ് നാല് അധ്യായങ്ങൾ.  ആകെ 196 സൂത്രങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. അറിവുകളും നിർദേശങ്ങളും സൂത്ര രൂപത്തിൽ ആണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത് . 

സൂത്രം എന്നാൽ എന്ത് ?

സൂത്രം എന്നാൽ കോർത്തിണക്കുന്ന നൂൽ എന്നാണു സംസ്‌കൃതത്തിൽ അർഥം. വിശദമായ അറിവുകളെ ബന്ധിപ്പിക്കുന്ന ചുരുക്കെഴുത്തുകളാണ് സൂത്രങ്ങൾ .

അഷ്ടാംഗ യോഗ എന്നാൽ  എന്ത് ? What is Ashtanga Yoga? 

അഷ്ട എന്നാൽ എട്ട് എന്നാണർത്ഥം .

യഥാർത്ഥത്തിൽ  യോഗയ്ക്ക് എട്ട് അംഗങ്ങളാണുള്ളത്.  യോഗാസനവും പ്രാണായാമവും അതിലെ അംഗങ്ങൾ മാത്രമാണ് .

അഷ്ട അംഗങ്ങൾ ഏതൊക്കെയാണ് ? Ashtanga yoga

യമം, നിയമം , ആസനം, പ്രാണായാമം , പ്രത്യാഹാരം , ധാരണ , ധ്യാനം , സമാധി എന്നിവയാണ് അഷ്ട അംഗങ്ങൾ.

 

ഈ എട്ടു കാര്യങ്ങളും ശരിയായി മനസിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണെങ്കിൽ ആരോഗ്യവും വ്യക്തിത്വ വികാസവും മനഃ ശുദ്ധിയും കൈവരിക്കാൻ ഒരു വ്യക്തിക്ക് സാധിക്കും .

യമം. Yama

സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തി പാലിക്കേണ്ടതായ അഞ്ച് കാര്യങ്ങളാണ് അഞ്ച് യമങ്ങൾ.

v  അഹിംസ -  ജീവജാലങ്ങളോടെല്ലാം ദയയും കരുണയും ഉണ്ടായിരിക്കുക. ഒന്നിനെയും ദ്രോഹിക്കാതെയിരിക്കുക .

v  സത്യം -  ജീവിതത്തിൽ സത്യം പറയുകയും സത്യം മാത്രം പ്രവർത്തിക്കുകയും ചെയ്യുക .

v  അസ്തേയം -  മറ്റുള്ളവർക്ക് അധീനമായിരിക്കുന്ന ഒരു കാര്യങ്ങളും മോഷ്ടിക്കാതെയും സ്വന്തമാക്കാൻ ശ്രമിക്കാതെയും  ഇരിക്കുക.

v  ബ്രഹ്മചര്യം- ജീവിതത്തിന്റെ പരമമായ സത്യത്തിലേക്കുള്ള പ്രയാണം.  ഒന്നും അളവിൽ കൂടുതൽ ആക്കാതിരിക്കുക എന്നതാണ് ബ്രഹ്മചര്യം ആഹാരമായാലും ശാരീരിക പ്രവർത്തിലാലായാലും ആസക്തിയായാലും സ്വയം നിയന്ത്രിക്കാൻ കഴിയണം  വിദ്യാർത്ഥിയായിരിക്കുമ്പോഴും വിദ്യാഭ്യാസ കാലഘട്ടത്തിലും ശരീരത്തെയും മനസിനെയും പരിശുദ്ധമാക്കി വയ്ക്കുക. അമിതമായ ആസക്തി ഏകാകാഗ്രതയും ആരോഗ്യവും നശിപ്പിക്കാൻ ഇടയാക്കും.

 മനസും ശരീരവും കൊണ്ട് ദൈവികതയിലേക്കു സഞ്ചരിക്കുക എന്നാണു ഈ വാക്കിന്റെ അർഥം.

v  അപരിഗ്രഹം  - ഒന്നിനോടും അളവിൽ കവിഞ്ഞ മമത്വവും താൽപ്പര്യവും        പ്രകടിപ്പിക്കാതിരിക്കുക. വസ്തുക്കളോടായാലും വ്യക്തികളോടായാലും . മറ്റുള്ളവരിൽ നിന്ന് അനാവശ്യമായി സാധനങ്ങൾ കൈപ്പറ്റി ഉപയോഗിക്കാതിരിക്കുക.

നിയമം .Niyama

വ്യക്തി വികാസത്തിനും ഉന്നതിക്കും ശീലമാക്കേണ്ട അഞ്ച് കാര്യങ്ങൾ ആണ് അഞ്ച് നിയമങ്ങൾ

·         ശൗചം -  ശരീരവും പരിസരവും വൃത്തിയായി പരിപാലിക്കുക

·         സന്തോഷം -  മനസിനെ ഇപ്പോഴും തൃപ്തിയാക്കി വയ്ക്കുക .

അത്യാഗ്രഹങ്ങളും ആസക്തികളും നിയന്ത്രിച്ചാൽ ഇത് സാധിക്കും .

·         തപസ്സ് -  ഏതൊരു ജോലിയും ശ്രദ്ധയോടും പൂർണ സമർപ്പണ മനോഭാവത്തോടും കൂടി ചെയ്യുക

·         സ്വാധ്യായം - എന്നും എന്തെങ്കിലും പഠിക്കുക . പുതിയ അറിവുകളാകാം അല്ലെങ്കിൽ മുൻപ് പഠിച്ചത് ആവർത്തിച്ചു മനസിലാക്കുന്നതും ആകാം

·         ഈശ്വര പ്രണിധാനം -  നമ്മുടെ എല്ലാ കഴിവുകൾക്കും നേട്ടങ്ങൾക്കും പിന്നിൽ ഈശ്വരീയമായ ഒരു ശക്തിയുടെ അനുഗ്രഹം ഉണ്ടെന്നു വിശ്വസിക്കുക. ആ ശക്തിക്കു സമർപ്പിതനായി ജീവിക്കുമ്പോൾ അഹങ്കാരം ഉണ്ടാവുകയില്ല.

ആസനം .Asana 

ഇത്,  നാം കാണാറുള്ള യോഗാസനം തന്നെയാണ് . ശരീര അവയവങ്ങളെ ശ്വാസഗതി നിയന്ത്രിച്ചു, പ്രത്യേകം നിയമാനുസൃതമായി ചലിപ്പിക്കുന്നതാണ് ആസനം എന്ന് പറയുന്നത്.

പദ്മാസനം , വൃക്ഷാസനം, മയൂരാസനം, സർവാങ്‌ഗാസനം ,ശലഭാസനം  തുടങ്ങിയവ  ചില ആസനങ്ങളുടെ പേരുകളാണ്.

പല ആസനങ്ങൾ ഒരുമിച്ചു വരുന്ന സൂര്യനമസ്കാരം വളരെയേറെ വിശേഷപ്പെട്ടതാണ്.

ഇത്, ശരീര അവയവങ്ങളെ ആരോഗ്യമുള്ളതാക്കി നിലനിർത്തുന്നു.

Yoga യോഗസൂത്രം.  Ashtanga Yoga  and Yoga sutram of Patanjali in Malayalam

പ്രാണായാമം Pranayama

ശ്വാസത്തിന്റെ ഗതി നിയന്ത്രിക്കുന്നതിലൂടെ ആരോഗ്യം പരിപാലിക്കുന്ന പ്രക്രിയയാണിത് . ഉള്ളിലേക്ക് ശ്വാസം എടുക്കുന്നതിനെ അനുലോമം എന്നും പുറത്തേക്കു വിടുന്നതിനെ വിലോമം എന്നും പറയുന്നു

പ്രത്യാഹാരം Pratyahara

 നമ്മുടെ ഉള്ളിലേക്ക് സഞ്ചരിക്കുക.  ചിന്തകളെ മനസിലേക്ക് കേന്ദ്രികരിച്ചു മനസിനെ ശക്തിപ്പെടുത്തുക. ഇന്ദ്രിയങ്ങളെ മനസ്സിൻറ്റെ  നിയന്ത്രണത്തിൽ കൊണ്ടുവരിക.

Yoga യോഗസൂത്രം.  Ashtanga Yoga  and Yoga sutram of Patanjali in Malayalam

ധാരണ Dharana 

 മനസിനെ ഏകാഗ്രമാക്കുക . ആദ്യ ഘട്ടത്തിൽ മനസിനെ ഏകാഗ്രമാക്കാൻ അതിനെ ഏതെങ്കിലും ഒരു വസ്തുവിലേക്കു കേന്ദ്രീകരിക്കുക എന്നതാണ് ധാരണ .

ധ്യാനം Dhyana

മനസിനെ ഒന്നിലേക്ക് ഒരുപാട് സമയം കേന്ദ്രീകരിച്ചു നിർത്താൻ സാധിക്കുന്നതിനെയാണ് ധ്യാനം എന്ന് പറയുന്നത്. ധാരണയിൽ ഒരു വസ്തുവിനെ വച്ച് ഏകാഗ്രമാക്കാൻ പരിശീലിച്ചു എങ്കിൽ ഇപ്പോഴാകട്ടെ അതില്ലാതെതന്നെ അത് സാധിക്കുന്നതാണ്

സമാധി Samadhi 

 ദൈവകമായതിലേക്കു ഒരുപാട് നേരം മനസിനെ ഏകാഗ്രമായി കേന്ദ്രീകരിക്കുമ്പോൾ, ആ ദൈവിക ശക്തിയും താനും ഒന്നായി മാറുന്ന മാനസിക അനുഭൂതിയാണ് സമാധി .

 

യോഗയുടെ ചിന്താഗതി അനുസരിച്ചു മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം ഒരുപോലെ പ്രധാനമാണ്. ശരീരത്തിന്റെ രോഗം മനസിനെയും മനസിന്റെ രോഗം ശരീരത്തിനെയും ബാധിക്കും.

യോഗയ്ക്ക് മുൻപുള്ള ധ്യാനശ്ലോകം. Shloka

യോഗേന ചിത്തസ്യ പദേന വാചാ

മലം ശരീരസ്യ ച  വൈദ്യകേന I

യോപാകരോത്തം പ്രവരം മുനീനാം

പതഞ്ജലിം പ്രാഞ്ജലിരാനതോസ്മി II

(  ശരീരത്തിലെ അഴുക്കുകൾ ആയുർവേദം കൊണ്ടും,  വാക്കിലെ തെറ്റുകൾ വ്യാകരണം കൊണ്ടും,  മനസിലെ രോഗങ്ങളെ യോഗം കൊണ്ടും,  ശുദ്ധീകരിച്ചു തരുന്ന  മുനി ശ്രേഷ്ഠനായ പതഞ്ജലിക്ക്  ഞാൻ കൈകൂപ്പി പ്രണാമം അർപ്പിക്കുന്നു.)


സൂര്യ നമസ്കാരത്തിന്റെ പ്രാധാന്യം.

ഈ ലേഖനം വായിക്കുവാൻ ഇവിടെ അമർത്തുക .


യോഗാസനവും രോഗ പ്രതിരോധവും. 

ഈ ലേഖനം വായിക്കാനായി ഇവിടെ അമർത്തുക.


പതഞ്ജലിയുടെ അഷ്ടാംഗ യോഗ  എന്ന ഈ ലേഖനം തന്നെ വീണ്ടും ആദ്യം മുതൽ വായിക്കാൻ ഇവിടെ അമർത്തുക.


ഹോം പേജിലേയ്ക്ക് പോകാനായി ഇവിടെ അമർത്തുക.




1 comment:

  1. It is very important thing to do in our Life . The peoples are living in different life but Ayurveda and yoga can change our life

    ReplyDelete