Breaking

Thursday, July 30, 2020

Heritage പഞ്ചതന്ത്രം കഥകൾ All about Pancha tantram in Malayalam

Heritage ലോക സാഹിത്യത്തിൽ പഞ്ചതന്ത്രത്തിന്റെ സ്ഥാനം Pancha tantram a famous Indian Classic.

വിഷ്ണു ശർമ്മൻ  എഴുതിയ പഞ്ചതന്ത്രം ലോകത്തു തന്നെ വളരെയേറെ പ്രചാരം ലഭിച്ച ഒരു പുസ്തകമാണ്. B.C 300 നും 200 നും ഇടയിൽ ജീവിച്ചിരുന്ന വ്യക്തിയാണ് വിഷ്ണുശർമ്മൻ. ഇതൊരു തൂലികാ നാമമാകാനും സാധ്യതയുണ്ടെന്നാണ്  കരുതപ്പെടുന്നത്.

എന്തുകൊണ്ടാണ് പഞ്ചതന്ത്രം എന്ന പേര് വന്നത്? How the name Panchatantram?

പഞ്ച എന്നാൽ അഞ്ച് എന്നാണർത്ഥം. പഞ്ചതന്ത്രം എന്നത് സംസ്കൃത വാക്കാണ്. അക്കാലത്തു ലോകത്തു ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന ഭാഷയാണ് സംസ്കൃതം. അതിനാൽ ഇതിലെ എല്ലാ കഥകളും സംസ്കൃതത്തിലാണ്. പക്ഷി മൃഗാദികളാണ് ഇതിലെ കഥാപാത്രാങ്ങൾ. മനുഷ്യനെപ്പോലെ സംസാരിക്കുന്ന മൃഗങ്ങളും പക്ഷികളുമുള്ള ഗുണപാഠ കഥകളാണ് ഇതിലുള്ളത്. അഞ്ച് തന്ത്രങ്ങങ്ങളാണ്  ഇതിലുള്ളത്.


Heritage പഞ്ചതന്ത്രം കഥകൾ All about Pancha tantram in Malayalam  heritage friends

ഏതൊക്കെയാണ് പഞ്ച തന്ത്രങ്ങൾ ? Names of Pancha Tantras.

  • മിത്രഭേദ:
  • മിത്രലാഭ:
  • കാകോലൂകീയം
  • ലബ്ധപ്രാണാശം
  • അപരീക്ഷിത കാരകം

എന്നിവയാണ് അഞ്ച് തന്ത്രങ്ങൾ.

 

പഞ്ചതന്ത്രം ഉണ്ടായതെങ്ങനെ? Origin of Panchatantram.

അമരശക്തി എന്ന രാജാവ് വളരെ സമർത്ഥനും പ്രജാതല്പരനും ആയിരുന്നു. അദ്ദേഹത്തിന് മൂന്ന് ആൺമക്കൾ ഉണ്ടായിരുന്നു. എന്നാൽ അവരാകട്ടെ; അലസരും ധൂർത്തരുമായിരുന്നു. പഠനത്തിൽ അവർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്നാൽ, തന്റെ മക്കൾ ഇങ്ങനെയായതിൽ രാജാവ് വളരെ ദുഖിതനായിരുന്നു.  എങ്ങനെയും മക്കളെ വിദ്യാസമ്പന്നരും കാര്യ പ്രസക്തരുമാക്കാൻ വേണ്ടി അദ്ദേഹം പല ആചാര്യന്മാരെയും കൊട്ടാരത്തിൽ വരുത്തുകയും മക്കൾക്ക് ശിക്ഷണം നൽകാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ , അവർക്കൊന്നും രാജകുമാരന്മാരെ നേർവഴിക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല.

ആ സമയത്തു അമരശക്തിയുടെ മന്ത്രിയായിരുന്ന സു മതി; വിഷ്ണു ശർമ്മൻ എന്ന പണ്ഡിതന്റെ കാര്യം  രാജാവിനോട് പറയുകയും അദ്ദേഹത്തെ വിളിപ്പിക്കുകയും ചെയ്തു . എല്ലാവർക്കും വിഷ്ണുശർമ്മന്റെ കഴിവിലും പാണ്ഡിത്യത്തിലും വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ തീർച്ചയായും രാജകുമാരൻമ്മാരെ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിയും എന്ന് എല്ലാവരും വിശ്വസിച്ചു.

അദ്ദേഹം കൊട്ടാരത്തിൽ വന്നപ്പോൾ രാജാവ് കാര്യം അവതരിപ്പിക്കുകയും സാധിക്കുകയാണെങ്കിൽ പാരിതോഷികമായി നൂറു ഗ്രാമങ്ങൾ തരാം എന്ന് പറയുകയും ചെയ്തു. എന്നാൽ, താൻ വിദ്യ നൽകുന്നതിന് പ്രതിഫലം വാങ്ങാറില്ലെന്നും കുമാരൻമ്മാരെ നല്ലവരാക്കി മാറ്റിയെടുക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. പ്രാചീന ഭാരതത്തിലെ ഹിന്ദു വിദ്യാഭ്യാസ പദ്ധതിയനുസരിച്ചു വിദ്യ വിൽക്കാറില്ലായിരുന്നു. ഏവർക്കും സൗജന്യമായി അത് നൽകുമായിരുന്നു.

സന്തുഷ്ടനായ രാജാവ് ഉടൻതന്നെ വിഷ്ണു ശർമ്മനെ കുമാരന്മാരുടെ അധ്യാപകനായി നിയമിച്ചു. അദ്ദേഹം ഉടൻതന്നെ മൂന്ന് രാജകുമാരന്മാരെയും തന്റെ ആശ്രമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോരോ കുട്ടികൾക്കും അവരുടെ സ്വഭാവത്തിനും ഇഷ്ടങ്ങൾക്കുമനുസരിച്ച് പുതിയ പുതിയ രീതികളിലൂടെ പഠിപ്പിക്കുന്നതിൽ സമർത്ഥനായ ആചാര്യനായിരുന്ന വിഷ്ണുശർമ്മൻ കുമാരൻമ്മാരെ വേദത്തിലും ഉപനിഷത്തുക്കളിലുമടങ്ങിയിരിക്കുന്ന സാരാംശങ്ങൾ ആദ്യംതന്നെ ചെറിയ ചെറിയ കഥകളിലൂടെ പഠിപ്പിച്ചു. കുട്ടികൾക്ക് താൽപ്പര്യം വളർത്തുന്ന രീതിയിൽ പക്ഷികളെയും മൃഗങ്ങളെയും കഥാപാത്രങ്ങളാക്കി അതിന്റെ ഗുണപാഠങ്ങളും സാരാംശങ്ങളും അവർക്കു മനസ്സിലാക്കികൊടുത്തു. കഥകളിലെ നായകന്മാരും പ്രതിനായകന്മ്മാരുമെല്ലാം പക്ഷികളും മൃഗങ്ങളുമായപ്പോൾ കുമാരൻമ്മാർ വളരെവേഗംതന്നെ അറിവുള്ളവരും കാര്യപ്രാപ്തിയുള്ളവരുമായി മാറി.

ആറുമാസം കഴിഞ്ഞപ്പോൾത്തന്നെ നല്ല രാഷ്ട്ര തന്ത്രജ്ഞൻമാരായിമാറി അവർ.

സന്തുഷ്ടനായ രാജാവ് വിഷ്ണുശർമ്മനെ അഭിനന്ദിക്കുകയും കഥകളെല്ലാം ഗ്രന്ഥമാക്കുകയും ചെയ്തു. പഞ്ചതന്ത്രം കഥകൾ; എങ്ങനെ  ആത്മാർത്ഥ സുഹൃത്തിനെ  കണ്ടുപിടിക്കാമെന്നും എങ്ങനെ പ്രതികൂല സന്ദർഭങ്ങളെ അഭിമുഖീകരിക്കാമെന്നും പറഞ്ഞുതരുന്നു.

എന്താണ് മിത്ര ഭേദ: ?

മിത്ര ഭേദ: എന്നാൽ സുഹൃത്തിനെ നഷ്ടപ്പെടുന്നത് എന്നാണർത്ഥം.

പഞ്ചതന്ത്രത്തിന്റെ ആദ്യത്തെ ഭാഗം ഇതാണ്.

സിംഹ രാജാവിന്റെ മന്ത്രിയായ ദമനകൻ എന്ന തന്ത്രശാലിയായ കുറുക്കൻ രാജാവിന്റെ ബന്ധങ്ങളെ തമ്മിൽ പിരിക്കുന്നു. അതുമായി ബന്ധപ്പെട്ട കഥകളാണ് ഇതിൽ കൂടുതൽ. നഷ്ടപ്പെട്ട സൗഹൃദങ്ങളെക്കുറിച്ച് ദുഃഖിക്കുന്ന രാജാവിനെയും കാണാം.

 

മിത്രലാഭ: ( മിത്ര സംപ്രാപ്തി: )

രണ്ടാമത്തെ ഭാഗമായ മിത്രലാഭ: എന്നത് പുതിയ സുഹൃത്തുക്കളെ നേടുക എന്നാണർത്ഥം. മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായതാണിത്. ഇതിൽ പത്ത് കഥകളാണുള്ളത് . ഇതാകട്ടെ നാല് കഥാപാത്രങ്ങളുടെ സാഹസികതയെ പ്രതിപാദിക്കുന്നു. ഈ ഭാഗം ആദ്യ ഭാഗത്തിന് വിപരീതമാണ്. ഇതിലെ പ്രതിപാദ്യം സൗഹൃദത്തിന്റെ പ്രാധാന്യവും, യോജിച്ച് ചെയ്യുന്ന പ്രവൃത്തിയുടെ മഹത്വവും, സഖ്യങ്ങളുടെ പ്രയോജനവുമാണ്. ഇതിൽ ശക്തികുറഞ്ഞ മൃഗങ്ങൾ പോലും അവർക്കുള്ള ചെറിയ കഴിവുകൾ പ്രയോജനപ്പെടുത്തി കൂട്ട് ചേർന്ന് പ്രവർത്തിക്കുമ്പോൾ കാര്യങ്ങൾ സാധിക്കുന്നു.

കാകോലൂകീയം

മൂന്നാമത്തെ ഈ ഭാഗം യുദ്ധത്തെയും സമാധാനത്തെയുംക്കുറിച്ചുള്ളതാണ്. ബുദ്ധിയുപയോഗിച്ച് എതിരാളിയെ എങ്ങനെ തറപറ്റിക്കാമെന്നു പക്ഷി മൃഗാദികളുടെ കഥകളിലൂടെ ഇവിടെ പ്രതിപാദിക്കുന്നു. കാക എന്നത് കാക്കയും ഉലൂക എന്നത് മൂങ്ങയും ആണ്. ആജന്മ ശത്രുക്കളായ കാക്കയും മൂങ്ങയും തമ്മിലുള്ള പകയുടെ കഥയിലൂടെ ഒരുപാട് ഗുണപാഠങ്ങൾ പറഞ്ഞു തരുന്നു. ഇത് കൂടാതെ പലതരം കഥാപാത്രങ്ങൾക്കും പല ഉദ്ദേശ്യങ്ങളും ആവശ്യങ്ങളും ഉണ്ട് എന്നതും ഇതിൽ പ്രതിപാദിക്കുന്നു.

ലബ്ധപ്രണാശം

ലബ്ധ എന്നാൽ ലഭിച്ചത്  പ്രണാശം എന്നാൽ നഷ്ടപ്പെടുക എന്നാണർത്ഥം. ഈ ഭാഗം മറ്റുള്ള മൂന്നു ഭാഗങ്ങളിൽനിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഇതിൽ  നെഗറ്റീവായിട്ടുള്ള ഉദാഹരണങ്ങളും ഉണ്ട്. ഈ ഭാഗവും അഞ്ചാം ഭാഗവും മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ചെറുതാണ്.  മറ്റുള്ളവരുടെ വാക്കുകളും പ്രീണനവും കൊണ്ട് നമ്മൾ തെറ്റുകളിലേയ്ക്കും അതുമൂലം സമ്മർദ്ദത്തിലേയ്ക്കും ചെന്ന് പെടുന്നു എന്നതാണ് ഇതിലെ പ്രതിപാദ്യം. അങ്ങനെ അതിൽച്ചെന്നു ചാടരുത് എന്ന നിർദ്ദേശമാണ് ഇതിലെ കഥകൾ.

അപരീക്ഷിത കാരകം

അപരീക്ഷിത കാരകം  എന്ന ഈ അഞ്ചാം ഭാഗവും താരതമ്മ്യേന ചെറുതാണ്. ഈ ഭാഗത്തെ പ്രത്യേകതയാകട്ടെ, ഇതിൽ കഥാപാത്രങ്ങൾ മനുഷ്യരാണ് കൂടുതലും എന്നതാണ്. പക്ഷി മൃഗാദികളിലൂടെ കേട്ട കഥകളിൽനിന്നു യാഥാർഥ്യ ബോധത്തിലേയ്ക്ക് നമ്മെ നയിക്കാൻ വേണ്ടിയാകാം ഇതിൽ മനുഷ്യരെ കഥാപാത്രമാക്കിയത്. ഇതിലും (പോസിറ്റീവ് ആയ) ഭാവാത്മകമായ കാര്യങ്ങൾ കാണിച്ച് അതിനെക്കുറിച്ച് ശ്രദ്ധയുള്ളവരാകാൻ നമ്മെ ഉപദേശിക്കുന്നു.


Heritage പഞ്ചതന്ത്രം കഥകൾ All about Pancha tantram in Malayalam

 

ലോകം മുഴുവൻ പഞ്ചതന്ത്രം പ്രചരിച്ചതെങ്ങനെ ?

മനുഷ്യന് ഓരോ സാഹചര്യങ്ങൾ വളരെ സരസമായി പറഞ്ഞുകൊടുക്കുന്ന ഉപദേശങ്ങളാണ് പഞ്ചതന്ത്രം കഥകൾ . അതുകൊണ്ടുതന്നെ വളരെപ്പെട്ടെന്നു ഇതിന് ലോകം മുഴുവൻ പ്രചാരം സിദ്ധിച്ചു. സംസ്കൃതത്തിലെഴുതിയതും ആദ്യകാലത്ത് ഹിന്ദു മതത്തിൽ മാത്രം പ്രചരിച്ചതുമായ ഈ ഗ്രന്ഥം അതിന്റെ പ്രായോഗികതകൊണ്ട് പിൽക്കാലത്ത് പല ഭാഷകളിലേയ്ക്കും തർജ്ജിമ ചെയ്യപ്പെട്ടു.

ഭാരതത്തിലെ ഏലാ ഭാഷകളിലേയ്ക്കും തർജ്ജിമ ചെയ്യപ്പെട്ട പഞ്ചതന്ത്രം ലോകത്തുതന്നെ നിരവധിയാനവധി ഭാഷകളിലേയ്ക്കാണ് തർജ്ജിമ ചെയ്യപ്പെട്ടത്. .ഡി. 1600 ൽ ത്തന്നെ  ലോകത്തെ പല ഭാഷകളിലേയ്ക്കും ഇത് തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ്, ലാറ്റിൻ, ഇറ്റാലിയൻ, ജർമൻ, ഗ്രീക്ക് എന്നിങ്ങനെ ഒട്ടനേകം ഭാഷകളിൽ പഞ്ചതന്ത്രം പ്രചരിച്ചിരുന്നു. ഈ കാലത്തുതന്നെ ആധുനിക സംസ്കൃതത്തിലേയ്ക്കും ഇത് വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്.

പഞ്ചതന്ത്രത്തിലെ ചില പ്രധാന കഥകൾ ഏതൊക്കെ? Famous stories in panchatantram.

നാം ചെറുപ്പകാലത്തെ കേട്ട ഒട്ടനവധി കഥകൾ പഞ്ച തന്ത്രത്തിൽ നിന്നുള്ളതാണ്. കുരങ്ങന്റെ ഹൃദയം മരത്തിൽ വച്ചിരിക്കുകയാണെന്നു മുതലയോടു പറയുന്നതും, കൊക്കിനെ കുറുക്കൻ വിരുന്നിനു വിളിച്ച് പട്ടിക്കുന്നതും, കൊക്കുകളുടെ ചുണ്ടിൽക്കൊരുത്ത കമ്പിൽ ആമ പറക്കുന്നതും എന്നുവേണ്ട ഗുണപാഠങ്ങളുടെ അക്ഷയ ഖനിയാണ് പഞ്ചതന്ത്രം.

 

ലോകത്ത് ഇത്രയേറെ സ്വീകാര്യതവന്ന; അതുപോലെ ; കൊച്ചു കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പുസ്തകം നമ്മുടെ ഭാരതത്തിൽ ; എല്ലാ ഭാഷകളുടെയും അമ്മയായ സംസ്കൃതത്തിലാണ് ഉണ്ടായത് എന്ന് നമുക്കെല്ലാം അഭിമാനിക്കാം. ഈ നൂറ്റാണ്ടിലും ലോകത്തെ കൊച്ചു കുട്ടികൾ പഞ്ചതന്ത്രത്തിന്റെ ആരാധകരാവുന്നതു കാണുമ്പോൾ കാലത്തിനും ദേശത്തിനും അതീതമായി ഇന്നും നിലനിൽക്കുന്ന നമ്മുടെ മറ്റനേകം സംസ്കൃത  ഗ്രന്ഥങ്ങളുടെ പട്ടികയിൽ പഞ്ചതന്ത്രവും ഇടം നേടുന്നു

 

പൈതൃകം. കർക്കിടകത്തിലെ ഔഷധക്കഞ്ഞി.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

പൈതൃകം. ദശപുഷ്പങ്ങളുടെ പ്രാധാന്യം.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

പൈതൃകം. പഞ്ചതന്ത്രത്തെപ്പറ്റി എല്ലാം എന്ന ഈ ലേഖനം വീണ്ടും ആദ്യം മുതൽ വായിക്കാൻ ഇവിടെ അമർത്തുക.

 

ഹോം പേജിലേയ്ക്ക് പോകാൻ ഇവിടെ അമർത്തുക.





No comments:

Post a Comment