Breaking

Wednesday, August 5, 2020

Spiritual ഏകശ്ലോകീ രാമായണം പ്രാധാന്യം Eka shlokee Ramayanam in Malayalam.

Spiritual എന്താണ് ഏകശ്ലോകീ രാമായണം What is Eka Shlokee Ramayanam.

രാമായണം Ramayanam

വാല്മീകി മഹർഷി എഴുതിയ രാമായണം ലോകം  മുഴുവൻ വളരെ പ്രസിദ്ധമാണല്ലോ.  ഇതിൽ അധ്യായങ്ങൾ കാണ്ഡങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.  ഏഴു കാണ്ഡങ്ങളാണ് രാമായണത്തിൽ ഉള്ളത്. ആകെ ഇരുപത്തി നാലായിരം ശ്ലോകങ്ങൾ ഉണ്ടിതിൽ. ലോകത്ത് ആദ്യമായി ഉണ്ടായ കൃതിയാണ് രാമായണം. ഈ അർത്ഥത്തിൽ ഇതിന് ആദികാവ്യം എന്ന ഒരു പേരുണ്ട്.  ഇതിന്റെ രചയിതാവായ വാല്മീകിയാകട്ടെ ആദികവി എന്ന പേരിലും അറിയപ്പെടുന്നു. ലോകത്ത് പല ഭാഗങ്ങളിലും ജനങ്ങൾക്ക് അക്ഷരാഭ്യാസമോ ഭാഷയോ തന്നെ ഇല്ലാതിരുന്ന ഒരുകാലത്തുപോലും നമുക്കിവിടെ ഭാഷയും കാവ്യങ്ങളുമൊക്കെ ഉണ്ടായി എന്നതിൽ നമുക്ക് വളരെയേറെ അഭിമാനിക്കാം. രാമായണം എഴുതപ്പെട്ടതാകട്ടെ നമ്മുടെ പൈതൃക സമ്പത്തായ സംകൃത ഭാഷയിലാണ്.  അങ്ങനെയുള്ള രാമായണം അന്ന് ലോകത്തെമ്പാടും പ്രചരിച്ചു എന്നതിൽനിന്ന് അക്കാലത്തു എല്ലാവരും സംസ്കൃതത്തിൽ അറിവുള്ളവരായിരുന്നു എന്ന് മനയിലാക്കാൻ കഴിയും.

Spiritual ഏകശ്ലോകീ രാമായണം പ്രാധാന്യം Eka shlokee Ramayanam in Malayalam.


ഏകശ്ലോകീ രാമായണം  Eka Shloki Ramayanam.

രാമായണത്തിലെ ഏഴു കാണ്ഡങ്ങളിലെ ഇരുപതിനാലായിരം ശ്ലോകങ്ങളിലൂടെ  പ്രതിപാദിച്ചിരി ക്കുന്നതാകട്ടെ രാമന്റെ ചരിത്രമാണ്. രാമന്റെ അയനം എന്നാണ് രാമായണത്തിന്റെ അർഥം.അയനമെന്നാൽ യാത്ര എന്നർത്ഥം. സത്യനിഷ്ഠയിലൂടെയുള്ള രാമന്റെ  സഞ്ചാരമാണ് രാമായണം.

ഈ മുഴുവൻ പ്രതിപാദ്യ വസ്തുവിനെയും ഒരൊറ്റ ശ്ലോകത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഏകശ്ലോകീ രാമായണം. ഇത് ഒരേ ഒരു ശ്ലോകമാണ്. രാമായണത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളെല്ലാം ഈ ശ്ലോകത്തിൽ അടങ്ങിയിരിക്കുന്നു. ഒരു ശ്ലോകം എന്നതിന് ഏകശ്ലോകീ എന്ന് പറയുന്നു. രാമായണം മുഴുവൻ ഒറ്റ ശ്ലോകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഏകശ്ലോകീ രാമായണം എന്ന് അറിയപ്പെടുന്നു.


ഏകശ്ലോകീ രാമായണത്തിലെ ആ ഒരു ശ്ലോകം ഏതാണ്? Which is the shloka?

 

പൂർവം രാമ തപോവനാദി ഗമനം

ഹത്വാ മൃഗം കാഞ്ചനം.

വൈദേഹീ ഹരണം ജടായു മരണം

സുഗ്രീവ സംഭാഷണം.

ബാലീ നിഗ്രഹണം സമുദ്ര തരണം

ലങ്കാപുരീ മർദ്ദനം.

കൃത്വാ  രാവണ കുംഭകർണ്ണ നിധനം

സമ്പൂർണ്ണ രാമായണം. ||

 

ഈ ഒരു ശ്ലോകത്തിൽ എല്ലാ കാണ്ഡങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളെ വരുന്നുണ്ട്.


ഏകശ്ലോകീ രാമായണത്തിന്റെ അർഥം. Meaning of Eka shloki.

തുടക്കത്തിൽ ദശരഥ പുത്രനായ  രാമന്റെ അഭിഷേകത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ കൈകേയിയുടെ ആഗ്രഹപ്രകാരം രാമൻ കാട്ടിലേയ്ക്ക് പോകേണ്ടി വരുന്നു.

ആദ്യം രാമന്റെ വനത്തിലേയ്ക്കുള്ള യാത്ര. പിന്നെ, സ്വർണ്ണ മാനായി വന്ന മാരീചനെ പിന്തുടർന്ന് വധിക്കുന്നത്. അതിനുശേഷം; വൈദേഹിയായ സീതയെ രാവണൻ അപഹരിക്കുന്നത്. പിന്നെയാകട്ടെ, പോകുന്ന വഴിയിൽ രാവണനെ തടയുന്ന ജഡായുവും അങ്ങനെ രാവണനോട് ഏറ്റുമുട്ടി ആ പക്ഷി ശ്രേഷ്ഠന്റെ മരണവും. അതുകഴിഞ്ഞ്;  സീതയെ അന്വേഷിക്കുന്ന രാമനും ലക്ഷ്മണനും ഹനുമാനുമായി പരിചയപ്പെടുകയും വാനര പ്രമുഖനായ സുഗ്രീവനുമായി സഖ്യത്തിലേർപ്പെടുകയും ചെയ്യുന്നു. അതിനു ശേഷം;സുഗ്രീവനെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബാലിയുടെ നിഗ്രഹണവും കാണാം. തുടർന്ന്, ഹനുമാൻ ലങ്കയിലെത്തി സീതയെ കാണുകയും സുഗ്രീവ സേനയുടെ സഹായത്തോടെ രാമേശ്വരത്ത് രാമസേതു ഉണ്ടാക്കുകയും രാമനും ലക്ഷ്മണനും വാനരസേനയ്‌ക്കൊപ്പം സമുദ്രം കടന്നു ലങ്കയിലെത്തുകയും അതി ഘോരമായ യുദ്ധം നടക്കുകയും ചെയ്യുന്നു. അവസാനം; രാവണനെയും കുംഭകർണ്ണനെയും മേഘനാദനെയും മറ്റു രാക്ഷസന്മാരെയും വധിച്ച്, രാക്ഷസനും രാവണന്റെ സഹോദരനെങ്കിലും നല്ലവനായ വിഭീഷണനെ ലങ്കയുടെ രാജാവാക്കിയശേഷം അയോധ്യയിലേയ്ക്ക് മടങ്ങുന്നതുമാണ് രാമായണത്തിന്റെ സമ്പൂർണ്ണ ഇതിവൃത്തം.


രാമായണം വായിച്ചാലുള്ള ഫലം Benefits of reading Ramayana.

രാമായണം മുഴുവൻ വായിക്കുന്നത് വളരെയേറെ പുണ്യം നൽകുന്ന ഒന്നാണ്. അതുകൊണ്ടാണ് കർക്കിടക മാസത്തിൽ മലയാളികൾ രാമായണം മുഴുവനായി വായിക്കുന്നത്. വാല്മീകി രാമായണം വായിക്കാൻ കഴിയാത്തവരാകട്ടെ മറ്റു ഭാഷകളിൽ വിവർത്തനം ചെയ്ത രാമായണം വായിക്കുന്നു. ഇങ്ങനെ ചെയ്താലും ഫലം സിദ്ധിക്കുന്നതാണ്. മലയാളികൾ എഴുത്തച്ഛൻ എഴുതിയ അദ്ധ്യാത്മ രാമായണവും, തമിഴ് നാട്ടുകാർ കമ്പർ എഴുതിയ   കമ്പ രാമായണവും ഹിന്ദി അറിയുന്നവർ തുളസീ ദാസിന്റെ  രാമചരിത മാനസ്സും ബംഗാളികൾ കീർത്തിവാസി രാമായണവും വായിക്കുന്നു.

Spiritual ഏകശ്ലോകീ രാമായണം പ്രാധാന്യം Eka shlokee Ramayanam in Malayalam.


ഏകശ്ലോകീ രാമായണത്തിന്റെ പ്രാധാന്യം. Importance of Eka shloki Ramayanam. 

ദിവസവും രാമായണം മുഴുവൻ വായിക്കാൻ കഴിയാത്ത രാമാ ഭക്തൻ  മാർക്ക് രാമായണം വായിച്ചാലുള്ള ഫലം ലഭിക്കാൻവേണ്ടിയുള്ളതാണ് ഏകശ്ലോകീ രാമായണം.

ഇത് ദിവസവും പാരായണം ചെയ്യാൻ സാധിക്കുന്ന ഒന്നാണ്.


നിത്യവും ജപിക്കാൻ സാധിക്കുന്ന രാമനാമം ഏതാണ്? Rama nama to chant  as daily prayer.

എന്നും ത്രിസന്ധ്യയ്ക്ക് വിളക്കുവച്ചു നാമം ജപിക്കുമ്പോൾ ജപിക്കാൻ സാധിക്കുന്ന രാമനാമം ഇതാണ്

രാമായ  രാമഭദ്രായ   രാമചന്ദ്രായ വേധസേ

രഘുനാഥായ  നാഥായ  സീതായാ:  പതയെ നമഃ ||


 

വാല്മീകിരാമായണം സ്ത്രീകളെ ആദരിക്കുന്നു. വാല്മീകി രാമായണത്തിലുടനീളം ശക്തരായ സ്ത്രീകഥാപാത്രങ്ങളെ കാണാം.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.


വാല്മീകി രാമായണം സമ്പൂർണ്ണ കഥ അറിയാം. ഏഴ് കാണ്ഡങ്ങളിലെയും കഥ ചുരുക്കത്തിൽ അറിയാം.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.


ഏകശ്ലോകീ  രാമായണത്തിന്റെ പ്രാധാന്യം 

എന്ന ഈ ലേഖനം വീണ്ടും ആദ്യം മുതൽ വായിക്കാൻ ഇവിടെ അമർത്തുക.


ഏകശ്ലോകീ രാമായണം സംഗീതാത്മകമായ ആലാപനം കേൾക്കാൻ താഴെക്കാണുന്ന യൂട്യൂബ് വീഡിയോ യിൽ അമർത്തുക.





No comments:

Post a Comment