Breaking

Saturday, August 15, 2020

Spiritual ശ്ലോകങ്ങൾ ദിനചര്യയുടെ ഭാഗം Daily chanting slokas in Malayalam

Spiritual ദിനചര്യയിൽ ഏതൊക്കെ ശ്ലോകങ്ങൾ വേണം Which sloka for dailt chanting.

ദിവസവും   പ്രഭാതത്തിൽ സന്തോഷമായി ഉണർന്നു പ്രതീക്ഷകളോടെ ആ ദിവസം ആരംഭിക്കുക എന്നുള്ളത് ഏവരുടെയും ആഗ്രഹമാണല്ലോ. ക്രമമായതും ആരോഗ്യകരമായതുമായ ഒരു ദിനചര്യ കൂടിയുണ്ടെങ്കിൽ അത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഊർജ്ജം നൽകുന്നതായിരിക്കും.മനസ്സിന്റെ സന്തോഷം ഒരു പരിധിവരെ ശരീരത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു.

ദിനചര്യയും ശ്ലോകങ്ങളും.  Slokas and daily work  

എന്നും ദിനകൃത്യങ്ങൾ നിറവേറ്റുന്നതോടൊപ്പം ശ്ലോകങ്ങള്കൂടി ജപിക്കുകയാണെങ്കിൽ അത് മനസ്സിന് ഒരു ഭാവാത്മകത ( പോസിറ്റീവ് എനർജി ) നൽകുന്നതാണ്. ശുഭപ്രതീക്ഷകളോടെ നാൾ ആരംഭിക്കാൻ നാം ചെയ്യുന്ന ഓരോ ദിനചര്യക്കും ഓരോ ശ്ലോകങ്ങൾ പഠിച്ചുവയ്ക്കാം.

Spiritual ശ്ലോകങ്ങൾ ദിനചര്യയുടെ ഭാഗം Daily chanting slokas in Malayalam heritage friends blog

 

ഏതൊക്കെ ദിനചര്യയ്ക്ക് ഏതൊക്കെ ശ്ലോകങ്ങൾ

രാവിലെ ഉറക്കമുണർന്ന ഉടൻ

രാവിലെ ഉറക്കമുണർന്നിട്ടു രണ്ടു കൈവെള്ളയിലും നോക്കിയിട്ടു ഈ ശ്ലോകം മനസ്സിൽ ചൊല്ലുക. നമ്മുടെ കൈവെള്ള ദൈവങ്ങളുടെ ഇരിപ്പിടമാണെന്നാണ് വിശ്വാസം.അതുകൊണ്ടാണ് കൈകൊണ്ട് നല്ല പ്രവൃത്തികൾ മാത്രം ചെയ്യാനാവും എന്ന് പറയുന്നത്. മനുഷ്യന്റെ ശരീരത്തിൽ കുടികൊള്ളുന്ന ഈശ്വരന്റെ ചൈതന്യം പുറത്തുവരുന്നത് നമ്മുടെ പ്രവൃത്തികളിൽക്കൂടിയാണ്.

ശ്ലോകം

കരാഗ്രെ വസതേ ലക്ഷ്മീ  കരമധ്യേ സരസ്വതീ

കാരമൂലേ തു ഗോവിന്ദ:  പ്രഭാതേ കരദർശനം ||

 

കൈവെള്ളയുടെ അറ്റത്തു ലക്ഷ്മി വസിക്കുന്നു. നടുക്ക് സരസ്വതിയും  കൈവെള്ള അവസാനിക്കുന്ന ഭാഗത്ത് വിഷ്ണുവും വസിക്കുന്നു. അതുകൊണ്ടു പ്രഭാതത്തിൽ കരദർശനം നടത്തുക.

 

നിലത്തേയ്ക്കു കാൽ വയ്ക്കുന്നതിനുമുമ്പ്

കാലുകൊണ്ട് ചവിട്ടാൻ പോകുന്നതിനുമുമ്പ് ഭൂമിയോടുള്ള പ്രാര്ഥനയാണിത്.

ശ്ലോകം

സമുദ്രവസനേ ദേവീ പർവതസ്ഥനമണ്ഡലേ

വിഷ്ണുപത്നി നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വ മേ ||

 

സമുദ്രമാകുന്ന വസ്ത്രങ്ങളണിഞ്ഞവളും, പർവതങ്ങളാലാകുന്ന മാറിടത്തോടുകൂടിയവളും, വിഷ്ണുവിന്റെ പത്നിയുമായ അല്ലയോ ഭൂമീദേവി എന്റെ  പാദസ്പർശം ക്ഷമിച്ചാലും.

 

കുളിക്കുന്നതിനു മുൻപ്

എല്ലാ പുണ്യനദികളിലെയും തീർത്ഥം നമ്മുടെ മുൻപിലുള്ള വെള്ളത്തിലേയ്ക്ക് ആവാഹിക്കപ്പെടുന്നതായും അവ നമ്മെ ശുദ്ധീകരിക്കുന്നതായും മനസ്സിൽ സങ്കൽപ്പിക്കുന്നു.

ശ്ലോകം

ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി

നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ  സന്നിധിം  കുരു ||

 

അല്ലയോ  പുണ്യനദികളെ ഈ ജലത്തിലേയ്ക്ക് എത്തിച്ചേർന്നാലും.

 

കുളിച്ചശേഷം ഇഷ്ട ദേവതാ പ്രാർത്ഥന നടത്തണം.

അത് വിഷ്ണുവോ ശിവനോ ഗണപതിയോ മുരുകനോ ആരുമാകട്ടെ അവരുടെ ശ്ലോകം ചൊല്ലി പ്രാർത്ഥിക്കാം.

Spiritual ശ്ലോകങ്ങൾ ദിനചര്യയുടെ ഭാഗം Daily chanting slokas in Malayalam heritage friends kerala

 

പഠിക്കുന്നതിനു മുൻപ്… Before study...

അറിവിന്റെ ദേവതയായ സരസ്വതിയെ നമസ്കരിക്കുന്നു.

ശ്ലോകം 

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ ||

 

വരം നല്കുന്നവളും സുന്ദരരൂപിണിയുമായ അല്ലയോ സരസ്വതീ ദേവി!  ഞാൻ വിദ്യ ആരംഭിക്കുകയാണ്.  എന്നെ അനുഗ്രഹിച്ചാലും.

 

ഭക്ഷണം കഴിക്കുന്നതിനു മുൻപ്… Before food...

ശ്ലോകം 

ബ്രഹ്മാർപ്പണം ബ്രഹ്മ  ഹവി:

ബ്രഹ്മാഗ്നൗ  ബ്രഹ്മണാഹുതം

ബ്രഹ്മൈവ തേന ഗന്തവ്യം

ബ്രഹ്മ കർമ്മ സമാധിനാ ||

 

ഭഗവത് ഗീതയിലുള്ള വളരെ പ്രസിദ്ധമായ ഒരു ശ്ലോകമായാണിത്.

 

ജോലികൾ ആരംഭിക്കുന്നതിനു മുൻപ്

ഏതു  ജോലി തുടങ്ങുന്നതിനു മുൻപും വിഘ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാകാൻ വിഘ്നേശ്വരനായ ഗണപതിയെ സ്തുതിക്കുന്നു.

 ശ്ലോകം 

വക്രതുണ്ഡ മഹാകായ  കോടിസൂര്യ സമപ്രഭ

നിർവിഘ്‌നം കുരു മേ ദേവ സർവകാര്യേഷു സർവദാ ||

 

വളഞ്ഞ തുമ്പിക്കയ്യും വലിയ ശരീരവും കോടിസൂര്യന്മാർക്ക് തുല്യമായ പ്രഭയുള്ളവനുമായ അല്ലയോ ഗണപതേ! എനിക്ക്  എല്ലായിപ്പോഴും എല്ലാക്കാര്യങ്ങളിലും വിഘ്‌നമില്ലാത്ത അവസ്ഥ പ്രദാനം ചെയ്താലും.

 

വിളക്ക് കൊളുത്തുമ്പോൾ… Lighting the lamp...

ശ്ലോകം 

ദീപജ്യോതി പരംബ്രഹ്മ  ദീപാജ്യോതിർ ജനാർദ്ദന

ദീപോ  ഹരതു മേ പാപം ദീപജ്യോതിർ നമോസ്തു തേ||

ദീപത്തിന്റെ ജ്യോതി എന്നത് ജ്യോതിസ്വരൂപനായ ഈശ്വരൻതന്നെയാണ്. പരംബ്രഹ്മവും ജനാർദ്ദനനുമാണ്.  ആ ദീപം എന്റെ പാപങ്ങളെ ഇല്ലാതാക്കിയാലും . അതിനുവേണ്ടി ആ ദീപജ്യോതിയെ നമസ്കരിക്കുന്നു ഞാൻ.

 

മരുന്ന് കഴിക്കുന്നതിനു മുൻപ്

മരുന്നുപോലെതന്നെ രോഗിയുടെ മനോഭാവവും രോഗം മാറാൻ പ്രധാനമാണ്. അതുകൊണ്ടു ഈശ്വരനെ സങ്കൽപ്പിച്ചു മരുന്ന് കഴിക്കുക.

ശ്ലോകം

ശരീരം ജർജരീഭൂതം വ്യാധിഗ്രസ്തേ  കലേബരേ

ഔഷധം ജാഹ്നവീ തോയം വൈദ്യോ നാരായണോ ഹരി: ||

ശരീരം രോഗങ്ങൾകൊണ്ട് പീഡിപ്പിക്കപ്പെടുമ്പോൾ ഔഷധം ഗംഗാ ജലമായാണെന്നു സങ്കൽപ്പിച്ചും വൈദ്യൻ സാക്ഷാൽ ഭഗവാൻ വിഷ്ണുവിന്റെ അംശംതന്നെയാണെന്നു സങ്കൽപ്പിച്ചും മരുന്ന് സേവിക്കുക

 

രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ്

രാത്രികാലങ്ങളിൽ പലപ്പോഴും ദു:സ്വപ്നങ്ങളാണ് നമുക്ക് വിഴമമുണ്ടാക്കുന്നത്. അതൊഴിവാക്കാനാണീ ശ്ലോകം ചെല്ലുന്നത്.

ശ്ലോകം

രാമം സ്കന്ദം ഹനൂമന്ദം വൈനതേയം വൃകോദരം

 ശയനേ യ: സ്മരേന്നിത്യം ദു:സ്വപ്നസ്തസ്യ നശ്യതി

രാമനെയും മുരുകനെയും ഹനുമാനെയും ഗരുഡനെയും വൃകോദരനെയും ( ഭീമനെയും) കിടന്നിട്ട്  ആരാണ് സ്മരിക്കുന്നത് ( ഓർക്കുന്നത് ) അവർക്കു ദു:സ്വപ്നങ്ങൾ ഉണ്ടാകില്ല.

 

രാമായണത്തിന്റെ ഏഴ് കാണ്ഡങ്ങളിലെ കഥ ചുരുക്കത്തിൽ.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

ഏകശ്ലോകീ രാമായണം എന്താണ്.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

ഗുരുപൂർണ്ണിമയുടെ പ്രാധാന്യം.

ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.

 

ദിനചര്യയും ശ്ലോകങ്ങളും എന്ന ഈ ലേഖനം ആദ്യം മുതൽ വീണ്ടും വായിക്കാൻ ഇവിടെ അമർത്തുക.

 

ഹോം പേജിലേയ്ക്ക് പോകാനായി ഇവിടെ അമർത്തുക.





No comments:

Post a Comment