Breaking

Wednesday, October 14, 2020

Heritage യാജ്ഞവല്ക്യ സ്‌മൃതി എന്ന ധർമ്മ ശാസ്ത്ര ഗ്രന്ഥം Yajnavalkya smriti in malayalam

സ്‌മൃതി ഗ്രന്ഥങ്ങളിൽ യാജ്ഞവല്ക്യ സ്‌മൃതിയുടെ പ്രാധാന്യം Importance of Yajnavalkya smriti

സ്‌മൃതി ഗ്രന്ഥങ്ങളെ ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളെന്നാണ് വിളിക്കുന്നത്. കാലാകാലങ്ങളിൽ ജീവിത സാഹചര്യങ്ങൾക്കും സമൂഹത്തിന്റെ മാറ്റങ്ങൾക്കുമാനുസൃതമായി  സ്‌മൃതി ഗ്രന്ഥങ്ങൾരചിക്കപ്പെടുന്നു. മനുസ്‌മൃതി,ജാജ്ഞവല്ക്യ സ്‌മൃതി എന്നിവയെല്ലാം സ്‌മൃതി ഗ്രന്ഥങ്ങളിൽ പ്രധാനമാണ്.

യാജ്ഞവല്ക്യസ്‌മൃതി Yajnavalkya smriti.

യാജ്ഞവല്ക്യ സ്‌മൃതി എന്ന ധർമ്മശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ് പ്രസിദ്ധനായ യാജ്ഞവൽക്യൻ എന്ന മഹർഷിയാണ് . ഈ ഗ്രന്ഥത്തിൽ മൂന്നു അധ്യായങ്ങളാണുള്ളത്.

  • ആചാരാധ്യായം ( Achara Adhyaya)
  • വ്യവഹാരധ്യായം ( Vyavahara Adhyaya )
  • പ്രായശ്ചിത്താദ്ധ്യായം  ( Prayaschitha Adhyaya)

 എന്നിവയാണവ.

Yajnavalkya Smriti















ആദ്യത്തെ അധ്യായത്തിൽ 13 പ്രകരണങ്ങളാണുള്ളത് . അതിൽ 368 ശ്ലോകങ്ങളുണ്ട് .

രണ്ടാമത്തെ അധ്യായത്തിൽ 25 പ്രകരണങ്ങളിലായി 307  ശ്ലോകങ്ങൾ ഉണ്ട്

മൂന്നാമത്തെ അധ്യായത്തിൽ 14പ്രകരണങ്ങളും  334ശ്ലോകങ്ങളുമാണുള്ളത് . ആകെ 52 പ്രകരണങ്ങളിലായി  10009 ശോകങ്ങൾ ഉണ്ട്.

യാജ്ഞവൽക്യൻ Sage Yajnavalkya.

യാജ്ഞവല്ക്യ മുനിയുടെ ഗുരു വേദവ്യാസന്റെ ശിഷ്യനായ വൈശമ്പായനൻ ആണ്. മുനിയുടെ മാതാവ് മാഹേശ്വരീ ദേവിയും  പിതാവ് ദേവരാത് ഉം ആണ് .

അദ്ദേഹം വൈശമ്പായനനിൽ നിന്നുംപഠിച്ച യജുർവേദം വാമനത്തിലൂടെ തിരിച്ചു കൊടുക്കുകയും അത് തിത്തിരി പക്ഷി ഭക്ഷിക്കുകയും കൃഷ്ണ യജുർവേദവും തൈത്തിരീയ ശാഖാ ഉണ്ടാവുകയും ചെയ്തു. വീണ്ടും സൂര്യഭഗവാനെ മധ്യാഹ്ന സമയത്തു പ്രത്യക്ഷപ്പെടുത്തി അറിവ് സമ്പാദിക്കുകയും സൂര്യൻ വാജി ( കുതിര ) രൂപത്തിൽ അറിവ് നൽകുകയും ചെയ്തു. ഇതാണ് ശുക്ല യജുർവേദവും വാജസനെയീ ശാഖയും.

വ്യവഹാരധ്യായം Vyavaharadhyaayam - The second chapter 

വ്യവഹാരാധ്യായമെന്ന രണ്ടാം അദ്ധ്യായം വളരെ പ്രസിദ്ധമാണ്. രാജഭരണകാലത്തു കേസുകൾ എങ്ങനെ വാടിക്കണം എന്ന് പ്രതിപാദിക്കുന്ന അധ്യായമാണിത്.

ഇതിൽ ഇരുപത്തിയഞ്ച് പ്രകാരണങ്ങളാണുള്ളത്

  1. സാധാരണ വ്യവഹാര മാതൃകാ പ്രകരണം
  2. അസാധാരണ  പ്രകരണം
  3. ഋണാ ദാന  പ്രകരണം
  4. ഉപനിധി പ്രകരണം
  5. സാക്ഷി  പ്രകരണം
  6. ലേഖ്യ  പ്രകരണം
  7. ദിവ്യ  പ്രകരണം
  8. ദായ വിഭാഗ  പ്രകരണം
  9. സീമാ വിവാദ  പ്രകരണം
  10. സ്വാമി പാല വിവാദ  പ്രകരണം
  11. അസ്വാമി വിക്രിയ പ്രകരണം
  12. ദത്താ പ്രദാനിക  പ്രകരണം
  13. ക്രീതാനുശായ പ്രകരണം
  14. അഭ്യുപേത്യാശുശ്രൂഷാ പ്രകരണം
  15. സംവിധ്യതിക്രമ പ്രകരണം
  16. വേതനാദാന  പ്രകരണം
  17. ദ്യൂത സമാഹ്വായ പ്രകരണം
  18. വാക് പാരുഷ്യ  പ്രകരണം
  19. ദണ്ഡ പാരുഷ്യ  പ്രകരണം
  20. സാഹസ  പ്രകരണം
  21. വിക്രീയ സമ്പ്രദാന   പ്രകരണം
  22. സംഭൂയ  സമുദ്ധാന പ്രകരണം
  23. സ്തേയ പ്രകരണം
  24. സ്ത്രീ സംഗ്രഹ  പ്രകരണം
  25. പ്രകീർണ്ണക  പ്രകരണം


ഒന്നാം പ്രകരണം. ( First Prakarana)സാധാരണ വ്യവഹാര മാത്രികാ പ്രകരണം
എട്ട് ശ്ലോകങ്ങൾ


വ്യവഹാരാൻ നൃപഃ പശ്യേദ്

വിദ്വദ്ഭിർ ബ്രാഹ്മണൈഃ  സഹ

ധർമ്മ ശാസ്ത്രാനു സാരേണ

ക്രോധ ലോഭ  വിവർ ജിത:  ||1 || 

ക്രോധവും ലോഭവും വർജ്ജിച്ച രാജാവ് വിദ്വാൻമാരായ ബ്രഹ്മജ്ഞാനികളോടൊപ്പം ധർമ്മശാസ്ത്രത്തിനനുസരിച്ച് വ്യവഹാരങ്ങൾ (കേസുകൾ ) ശ്രദ്ധിക്കണം.


ശ്രുതാധ്യയന സമ്പന്നാ

ധർമജ്ഞാ സത്യവാദിനഃ

രാജ്ഞാ സഭാസദ: കാര്യാ

രിപൗ മിത്രേ ച യേ സമാഃ ||2||

വേദാധ്യയനത്താൽ അറിവുനേടിയവരും ധർമ്മത്തെപ്പറ്റി ജ്ഞാനമുള്ളവരും സത്യം മാത്രം പറയുന്നവരും ശത്രുവിനോടും മിത്രത്തോടും ഒരുപോലെ നീതിപുലർത്താൻ കഴിയുന്നവരുമായ ആളുകളെ രാജാവ് സഭാസദസ്യൻമാർ ആക്കണം .


അപശ്യതാ കാര്യവശാദ്

വ്യവഹാരാൻ നൃപേണ തു

സഭ്യൈ സഹ നിയോക്താവ്യോ

ബ്രാഹ്മണ സർവ  ധർമ്മ വിദ്  ||3||

മറ്റ്  ജോലികൾ കാരണം രാജാവിന്  വ്യവഹാരങ്ങൾ നോക്കാൻ സാധിക്കാതെ  വന്നാൽ  മറ്റു സഭാ സദസ്യൻമാരോടൊപ്പം  എല്ലാ ധര്മശാസ്ത്രങ്ങളിലും അറിവുള്ള  ഒരു ബ്രഹ്മജ്ഞാനിയെക്കൂടെ  വാദം കേൾക്കാൻ നിയമിക്കണം.

 

രാഗാത്  ലോഭാത്  ഭയാത് വാപി

സ്മൃത്യപേതാദി  കാരിണ:

സഭ്യാ  പൃഥക് പൃഥക്  ദണ്ഡ്യാ

വിവാദാദ്വിഗുണം ദമം ||4||

സ്‌നേഹംകൊണ്ടോ  ലോഭം മൂലമോ പേടി കൊണ്ടോ  ധർമശാസ്ത്രത്തിനു  വിരുദ്ധമായി തെറ്റായ വിധി നടത്തുന്ന സഭാ സദസ്യൻമാർക്ക് അന്യായം കാട്ടിയ ആളിന് കൊടുക്കുന്ന ശിക്ഷയുടെ ഇരട്ടി ഓരോരുത്തർക്കും  പ്രത്യേകം പ്രത്യേകം ശിക്ഷ കൊടുക്കണം .


സ്‌മൃത്യാചാര  വ്യപാതേന

മാർഗ്ഗേ ണാ  ധർഷിത  പരൈ

ആവേദയതി ചേദ്രാജ്ഞേ

വ്യവഹാരപദം ഹി തത്  ||5||

ധർമാചാരത്തിൽനിന്നു വ്യതിചലിച്ച മാർഗത്തിലൂടെ  മറ്റുള്ളവർ പീഡിപ്പിക്കുകയാണെങ്കിൽ ,പീഡിപ്പിക്കപ്പെടുന്ന ആൾ രാജാവിനോട്  അഭ്യർത്ഥിക്കുകയാണെങ്കിൽ  അതിനെ കേസായി പരിഗണിച്ച് സഭയിൽ അവതരിപ്പിക്കാവുന്നതാണ് .

Yajnavalkya smriti















പ്രത്യാർത്ഥിനോ ഗ്രതോ ലേഖ്യം

യഥാ വേദിതമാർത്ഥിനാ

സമാ മാസത തദാർത്ഥാ ദ്ധ ഹർ

നാമ  ജാത്യാദി ചിഹ്‌നി തം ||6||

പ്രതിയുടെ മുൻപിൽവച്ചുതന്നെ വ്യവഹാരത്തെപ്പറ്റി വാദി പറയുന്നകാര്യങ്ങൾ രേഖപ്പെടുത്തണം . കൂടാതെ ,വർഷം, മാസം, പക്ഷം , ദിവസം , പേര് , ജാതി തുടങ്ങിയ മറ്റു വിവരങ്ങൾ എന്നിവയും രേഖപ്പെടുത്തണം .


ശ്രുതാര്ഥസ്യോത്തരം ലേഖ്യം

പൂർവാവേദക സന്നിധൗ

തതോ꠹ ർത്ഥീ ലേഖയേത് സദ്യ

പ്രതിജ്ഞാതാർത്ഥ സാധനം  ||7||

വാദിയുടെ വാക്കുകൾ കേട്ടുകഴിഞ്ഞ പ്രതിയുടെ  ഉത്തരം എന്താണെന്നത് വാദിയുടെ മുൻപിൽവച്ചുതന്നെ രേഖപ്പെടുത്തണം . അതിനുശേഷം ഉടൻതന്നെ കേസിനാസ്പദമായ തെളിവുകൾ വാദി നൽകുന്നത് രേഖപ്പെടുത്തണം .

തത് സിദ്ധൗ സിദ്ധിമാപ്നോതി

 വിപരീതമത്യേന്യഥാ

ചതുഷ്‌പാദ്യ  വ്യവാഹാരോ꠹യം

വിവാദേഷൂപദർശിത  ||8||

 

ഇങ്ങനെ നാല് സോപാനങ്ങളടങ്ങിയതാകണം സാധാരണ വ്യവഹാരം .ഇങ്ങനെ

തെളിയിക്കപ്പെട്ടാൽ സിദ്ധിയായാൽ അതിനനുസരിച്ചുള്ള വിധിയും .അന്യഥാ മറ്റൊന്നാണെങ്കിൽ തെളിയിക്കപ്പെട്ടില്ലെങ്കിൽ മറ്റൊന്നാകും വിധി .

ഇങ്ങനെ നാല് സ്റ്റെപ്പുകളാണ് സാധാരണ വ്യവഹാരങ്ങളിൽ കാട്ടേണ്ടത്.


രാമായണത്തിലെ സ്ത്രീ സങ്കല്പം

എന്ന ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.


പൂന്താനത്തിന്റെ  ഇല്ലത്തേക്കുറിച്ചുള്ള യാത്ര

എന്ന ഈ ലേഖനംവായിക്കാൻ ഇവിടെ അമർത്തുക.


യാജ്ഞവല്ക്യ സ്‌മൃതിഎന്ന ഈ ലേഖനം ആദ്യം മുതൽ വീണ്ടും വായിക്കാൻ ഇവിടെ അമർത്തുക.


ഹോം പേജിലേയ്‌ക്ക്‌പോകാനായി ഇവിടെ അമർത്തുക.







No comments:

Post a Comment