സംസ്കൃത സുഭാഷിതങ്ങളും അവയുടെ മലയാള അർത്ഥവും Two important Sanskrit Subhashita with Malayalam meaning
സുഭാഷിതങ്ങൾ മാനവ രാശിയുടെ ഉയർച്ചയ്ക്കായുള്ള വഴികാട്ടികളാണ്. ഋഷിമാർ എല്ലാ കാലത്തേയ്ക്കും ഉപയോഗപ്രദമായ ഉപദേശങ്ങൾ സുഭാഷിതങ്ങളുടെ രൂപത്തിൽ നമുക്ക് പകർന്നു നൽകി. വാഴ്തകാട്ടാൻ ആരും കൂടെ ഇല്ലെങ്കിൽപ്പോലും സുഭാഷിതങ്ങൾ നമുക്ക് തുണയാകാറുണ്ട്.
അത്തരത്തിലുള്ള രണ്ട് സുഭാഷിതങ്ങളാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. സാമർഥ്യത്തിന്റെ പ്രാധാന്യവും ആളുകളെ ശരിയായ കാര്യങ്ങളിൽ ശരിയായി ഉപയോഗപ്പെടുത്തുന്നതി ന്റെ പ്രാധാന്യവും കാണിക്കുന്ന സുഭാഷിതങ്ങളാണിവ.
Subhashitham |
സുഭാഷിതം ഒന്ന് First Subhashitha
നാഭിഷേകോ ന സംസ്കാര:
സിംഹസ്യ ക്രിയതേ വനേ
വിക്രമാർജിത സിംഹസ്യ
സ്വയമേവ മൃഗേന്ദ്രതാ .
സുഭാഷിതത്തിന്റെ അർഥം Meaning of the Subhashitha
വനത്തിൽ സിംഹത്തിനെ ആരും രാജാവായി അഭേഷേകം ഒന്നും ചെയ്യുകയോ അതിനായി അനുഷ്ഠിക്കേണ്ട ചടങ്ങുകൾ എന്തെങ്കിലും നടത്തുകയോ ചെയ്യുന്നില്ല. പകരം, ശക്തി സ്വയം ആർജിച്ചുകൊണ്ടു സ്വന്തം പരാക്രമങ്ങളിലൂടെ സ്വയം നേടിയെടുക്കുന്നതാണ് മൃഗരാജൻ എന്ന പട്ടം.
No body coronated the lion in the forest. Lion become the King of the forest with its valour.
അതിനാൽ മനുഷ്യനും, മറ്റുള്ളവർ ഉയർത്തിക്കൊണ്ടു വരട്ടെ എന്ന് പ്രതീക്ഷിച്ചിരിക്കാതെ സ്വന്തം കഴിവും സാമർഥ്യവും ഉപയോഗിച്ച് വളരാൻ പരിശ്രമിക്കണം.
പ്രതികൂല സാഹചര്യങ്ങളിൽ നിന്നും ഊർജം ഉൾക്കൊള്ളണം, പരാജയങ്ങളിൽ നിന്നും ജീവിത വിജയത്തിനുള്ള പാഠങ്ങൾ മനസിലാക്കണം, പ്രതിസന്ധികളെ ധൈര്യമായി തരണം ചെയ്യണം, എപ്പോഴും ശ്രദ്ധാലുവായിരിക്കണം, താണ്ടിയ പാതകൾ വിശകലനം ചെയ്യണം. സിംഹത്തിന്റെ ഒരു വിശേഷപ്പെട്ട സ്വഭാവമായാണ് താൻ ചാടിയ ദൂരം തിരിഞ്ഞു നോക്കും എന്നുള്ളത്.ഇതിനെ സിംഹാവലോകനം എന്ന് പറയും. അങ്ങനെ സ്വന്തം സാമർഥ്യം വർധിപ്പിച്ചു ജീവിത വിജയം കൈവരിക്കണം.
Subhashitham |
സുഭാഷിതം രണ്ട് Second Subhashitha
അമന്ത്രം അക്ഷരം നാസ്തി
നാസ്തി മൂലമനൗഷധം
അയോഗ്യ: പുരുഷോ നാസ്തി
യോജകസ്തത്ര ദുർലഭ:
സുഭാഷിതത്തിന്റെ അർഥം Meaning of the Subhashitha
മന്ത്രമല്ലാത്തതായി ഒരു അക്ഷരം പോലുമില്ല.
ഔഷധ ഗുണമില്ലാത്തതായി ഒരു വേരുപോലുമില്ല.
എന്തെങ്കിലും ഒരു കഴിവോ യോഗ്യതയോ ഇല്ലാത്ത ഒരു മനുഷ്യൻ പോലുമില്ല.
ശരിയായ ഇടത്തു ശരിയായ രീതിയിൽ ചേർക്കാൻ കഴിവുള്ള "യോജകൻമാർ" കുറച്ചു പേരേ ഉള്ളൂ.
സുഭാഷിതത്തിന്റെ ആശയം.
എല്ലാ അക്ഷരത്തിനും അതിന്റേതായ പ്രാധാന്യവും ഉപയോഗവുമുണ്ട്. അർത്ഥ ഗംഭീരമായ മന്ത്രങ്ങൾ പോലെ ഏറെ പ്രധാനപ്പെട്ടതാണ് ഓരോ അക്ഷരവും. ശരിയായ ഇടത്തു ശരിയായി ചേർക്കുമ്പോഴാണ് അതിന്റെ അർഥം പൂര്ണമാകുന്നതും അതിന് പ്രാധാന്യം കൈവരുന്നതും. അതുപോലെ, ഔഷധ ഗുണങ്ങളില്ലാത്ത ഒരു വേരുപോലും ഇല്ല. എല്ലാ വേരുകളിലും ഏതെങ്കിലുമൊക്കെ രോഗങ്ങൾക്കുള്ള മരുന്നുണ്ടാക്കാനുള്ള ഔഷധ ഗുണമുണ്ട്. എന്നാൽ, ഒരു വൈദ്യൻ അതിനെ ശരിയായ അളവിൽ ശരിയായ കൂട്ടിനൊപ്പം ചേർത്ത് മരുന്ന് ഉണ്ടാകുമ്പോഴാണ് ആ വേരിനു പ്രാധാന്യം കൈവരുന്നത്.
അതുപോലെയാണ്, യോഗ്യതയൊന്നുമില്ലാത്തതോ ഒന്നിനും കഴിവില്ലാത്തതോ ആയ ഒരു മനുഷ്യൻ പോലുമില്ല. ഓരോ വ്യക്തിക്കും എന്തെങ്കിലുമൊക്കെ കഴിവുണ്ടാകും. എന്നാൽ, ആ വ്യക്തിയെ അയാളുടെ കഴിവിനനുസരിച്ചു ശരിയായ കാര്യത്തിൽ അയാളെ നിയോഗിക്കാനോ ഉൾപ്പെടുത്താനോ ഉള്ള സംയോജകന്മാർക്കാണ് നാട്ടിൽ ക്ഷാമമുള്ളത്. അങ്ങനെ, ശരിയായ സംയോജകന്മാർ ഓരോരുത്തരുടെ കഴിവ് കണ്ടെത്തി അവരെ ശരിയായ കാര്യത്തിൽ നിയോഗിക്കുമ്പോൾ അവർ ജീവിതത്തിലൊരുപാട് നേട്ടങ്ങൾ സ്വന്തമാക്കും.
ഈ രണ്ടു സുഭാഷിതങ്ങളും ജീവിതത്തിൽ വിജയം കൈവരിക്കാൻ നമുക്ക് പ്രേരണയുംപ്രചോദനവുമാകട്ടെ.
'വസുധൈവ കുടുംബകം' , 'മഹതാം ഏക രൂപതാ' എന്നീ സുഭാഷിതങ്ങളും അർത്ഥവും വായിക്കാൻ ഇവിടെ അമർത്തുക.
ഈ സുഭാഷിതങ്ങൾ ആദ്യം മുതൽ വീണ്ടും വായിക്കാനായി ഇവിടെ അമർത്തുക.
ഹോം പേജിലേയ്‌ക്ക് പോകാനായി ഇവിടെ അമർത്തുക.
ഈ രണ്ട് സുഭാഷിതങ്ങളുടെയും ആലാപനം കേൾക്കാൻ താഴെയുള്ള യൂട്യൂബ് വിഡിയോയിൽ അമർത്തുക.
No comments:
Post a Comment